Connect with us

india

വിവാഹം കഴിഞ്ഞാലും മകള്‍ മകള്‍ തന്നെ; കര്‍ണാടക ഹൈക്കോടതി

Published

on

വിവാഹത്തിലൂടെ മകന്റെ സ്ഥാനം മാറ്റുന്നില്ലെങ്കില്‍, വിവാഹത്തിന് മകളുടെ പദവി മാറ്റാന്‍ കഴിയില്ലെന്നും കര്‍ണാടക ഹൈക്കോടതി ആവര്‍ത്തിച്ചു. ജനുവരി രണ്ടിന് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് സമാനമായ നിരീക്ഷണം നടത്തിയിരുന്നു. 2001 ല്‍ ഓപ്പറേഷന്‍ പരാക്രമിനിടെ ജീവന്‍ നഷ്ടമായ സുബേദാര്‍ രമേഷ് ഖണ്ഡപ്പയുടെ മകള്‍ പ്രിയങ്ക പാട്ടീലിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. സൈനിക് വെല്‍ഫെയര്‍ ബോര്‍ഡ് ആശ്രിത കാര്‍ഡ് നിഷേധിച്ചതിനെ തുടര്‍ന്ന് 2021ലാണ് പ്രിയങ്ക കോടതിയെ സമീപിച്ചത്. വിവാഹിതയാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രിയങ്കയ്‌ക്ക് സൈനിക് വെല്‍ഫെയര്‍ ബോര്‍ഡ് ആശ്രിത കാര്‍ഡ് നിഷേധിച്ചത്. അച്ഛന്‍ മരിക്കുമ്ബോള്‍ പ്രിയങ്കയ്‌ക്ക് 10 വയസ്സായിരുന്നു പ്രായം.

2020ല്‍ കര്‍ണാടകയിലെ സര്‍ക്കാര്‍ കോളജുകളിലെ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തില്‍ സംവരണം ലഭിക്കാന്‍ ആശ്രിത കാര്‍ഡ് ഉപയോഗിക്കാന്‍ പ്രിയങ്ക തീരുമാനിച്ചു. എന്നാല്‍ വിവാഹിതയാണെന്ന കാരണം പറഞ്ഞ് സൈനിക് വെല്‍ഫെയര്‍ ബോര്‍ഡ് ഇത് നിഷേധിക്കുകയായിരുന്നു. ഇതിനെതിരെയാണ് പ്രയങ്ക ഹര്‍ജി നല്‍കിയത്. വിഷയം സമത്വം ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

india

ഡൽഹിയിൽ സമരത്തിന് അനുമതിയില്ല: വിലക്ക് ലംഘിച്ച് കോൺഗ്രസ് സത്യാഗ്രഹം ആരംഭിച്ചു

ക്രമസമാധാന പ്രശനം ഉന്നയിച്ചു സത്യാഗ്രഹത്തിന് ദൽഹി പോലീസ് അനുമതി നിഷേധിച്ചെങ്കിലും വിലക്ക് ലംഘിച്ചതാണ് സത്യാഗ്രഹം നടക്കുന്നത്.

Published

on

.രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് നടത്തുന്ന സത്യാഗ്രഹ സമരം ഡൽഹിയിലെ രാജ്ഘട്ടിന് മുൻപിൽ ആരംഭിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുന്നുണ്ട്. ക്രമസമാധാന പ്രശനം ഉന്നയിച്ചു സത്യാഗ്രഹത്തിന് ദൽഹി പോലീസ് അനുമതി നിഷേധിച്ചെങ്കിലും വിലക്ക് ലംഘിച്ചാണ് സത്യാഗ്രഹം നടക്കുന്നത്.

സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും സത്യാഗ്രഹം സംഘടിപ്പിക്കാൻ ആഹ്വനം ചെയ്തിട്ടുണ്ട് തിരുവനന്തപുരത്ത് ഗാന്ധി പാര്‍ക്കിലാണ് സത്യാഗ്രഹം സംഘടിപ്പിക്കുന്നത്

Continue Reading

gulf

ബൈ പറഞ്ഞ് എയര്‍ ഇന്ത്യ ; കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ ദുബൈ, ഷാര്‍ജ സര്‍വീസുകള്‍ നിര്‍ത്തി

കോഴിക്കോട്ടേക്കുള്ള അവസാന എയര്‍ ഇന്ത്യയുടെ ദുബൈ, ഷാര്‍ജ വിമാനങ്ങളും പറന്നു

Published

on

കോഴിക്കോട്ടേക്കുള്ള അവസാന എയര്‍ ഇന്ത്യയുടെ ദുബൈ, ഷാര്‍ജ വിമാനങ്ങളും പറന്നു. ഇന്നലെ ഉച്ചക്ക് 1.10ന് ദുബൈയില്‍ നിന്നും രാത്രി 11.45ന് നിന്നുമാണ് അവസാന വിമാനങ്ങള്‍ പറന്നുയര്‍ന്നത്. ഈ സര്‍വീസ് നിന്നതോടെ ആഴ്ചയില്‍ 2200 സീറ്റുകളുടെ കുറവുണ്ടാകും. പ്രവാസികള്‍ നെഞ്ചോട് ചേര്‍ത്ത സര്‍വീസുകള്‍ തിരിച്ചുവരുമോ എന്നത് തീരുമാനിക്കേണ്ടത് എയര്‍ ഇന്ത്യ മാനേജ്‌മെന്റാണ്. ഈ വേനല്‍ക്കാല ഷെഡ്യൂളില്‍ കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യയുടെ ഈ സര്‍വീസുകളടക്കം നിരവധി സര്‍വീസുകളാണ് നിര്‍ത്താലാക്കിയിട്ടുള്ളത്.

ദുബൈയില്‍ നിന്ന് മുംബൈ, ഡല്‍ഹി, ഇന്‍ഡോര്‍ എന്നീ എയര്‍പോര്‍ട്ടിലേക്കും തിരിച്ചുമുള്ള എയര്‍ ഇന്ത്യയുടെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും ഇന്നു മുതല്‍ നിര്‍ത്തലാക്കും. ദുബൈയില്‍ നിന്നും ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യയുടെ റൂട്ടുകള്‍ ഇന്ന് മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ഏറ്റെടുക്കുമെന്ന് നേരത്തെ തന്നെ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എം.പി അബ്ദു സമദ് സമദാനിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ വാഗ്ദാനം ഇതുവരെ നടപ്പായിട്ടില്ല.

Continue Reading

india

രാജ്യത്ത്‌ കോവിഡ്‌ ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്നു; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ മന്ത്രാലയം

ചികിത്സയിലുള്ള രോഗികളുടെ എണ്ണം 8601 ആയി ഉയർന്നു.

Published

on

രാജ്യത്ത്‌ കോവിഡ്‌ രോഗബാധിതരുടെ എണ്ണം വീണ്ടും ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി.പുതുക്കിയ കോവിഡ്‌ മാർഗനിർദേശങ്ങൾ വ്യക്തമാക്കി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്‌ ഭൂഷണും ഐസിഎംആറും സംയുക്തമായി സംസ്ഥാനങ്ങൾക്ക്‌ കത്തയച്ചു. രാജ്യത്തെ ആശുപത്രികളിൽ ഏപ്രിൽ 10നും 11നും മോക്‌ ഡ്രിൽ നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.. എല്ലാ ജില്ലകളിലെയും സർക്കാർ–- സ്വകാര്യ ആശുപത്രികൾ ഇതിൽ പങ്കെടുക്കണം. നിലവിൽ ആശങ്ക ഇല്ലെങ്കിലും രോഗവ്യാപനം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കനാമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇരുപത്തിനാല്‌ മണിക്കൂറിനിടയിൽ രാജ്യത്ത്‌ 1590 പേർക്കുകൂടി കോവിഡ്‌ സ്ഥിരീകരിച്ചു. ആറു പേർ മരിച്ചു. മഹാരാഷ്‌ട്ര മൂന്ന്‌, കർണാടകം, ഉത്തരാഖണ്ഡ്‌, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഒരാളുമാണ്‌ മരിച്ചത്‌. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 8601 ആയി ഉയർന്നു.

Continue Reading

Trending