india

ഇ.പി ജയരാജനെതിരായ ആരോപണം: ആന്തൂര്‍ നഗരസഭക്കെതിരെയും അന്വേഷണത്തിന് സാധ്യത

By webdesk12

December 26, 2022

കണ്ണൂര്‍: ഇ.പി ജയരാജനെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തുമ്പോള്‍ സി.പി.എം ഭരിക്കുന്ന ആന്തൂര്‍ നഗരസഭയേയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തേണ്ടി വരും.സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമള നഗരസഭ അധ്യക്ഷയായിരുന്ന സമയത്താണ് റിസോര്‍ട്ടിന് അനുമതി നല്‍കിയത്.

കുന്ന് നിരത്തുന്നതില്‍ ശാസ്ത്ര സാഹിത്യ പരിഷത് അടക്കം പരാതി നല്‍കിയിട്ടും അനുമതി നല്‍കിയതും അന്വേഷണപരിധിയില്‍ വന്നേക്കും.നിലവില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായ എം.വി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമളായായിരിന്നു പദ്ധതിക്ക് അനുമതി നല്‍കുന്ന സമയത്ത് ആന്തൂര്‍ നഗരസഭയുടെ അധ്യക്ഷ. പി. ജയരാജന്റെ പരാതിയില്‍ പാര്‍ട്ടി അന്വേഷണം നടത്തുമ്‌ബോള്‍ സാമ്പത്തിക ആരോപണമാണ് പരിശോധിക്കുന്നതെങ്കിലും സ്വാഭാവികമായും അന്തൂര്‍ നഗരസഭയിലേക്ക് കൂടി അത് എത്തിച്ചേരും.