Connect with us

india

India; The Modi Question ബി.ബി.സി ഡോക്യുമെന്ററി പ്രദർശനം, വേറിട്ട സമര രീതിയാക്കി യൂത്ത് ലീഗ്

സമൂഹ മാധ്യമങ്ങളിൽ നിന്നും മറ്റു ഓൺലൈൻ കേന്ദ്രങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ നീക്കം ചെയ്യുന്ന India; The Modi Question എന്ന ഡോക്യൂമെന്ററിയുടെ പ്രദർശനം വേറിട്ട സമര രീതിയായി.

Published

on

കോഴിക്കോട്: സമൂഹ മാധ്യമങ്ങളിൽ നിന്നും മറ്റു ഓൺലൈൻ കേന്ദ്രങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ നീക്കം ചെയ്യുന്ന India; The Modi Question എന്ന ഡോക്യൂമെന്ററിയുടെ പ്രദർശനം വേറിട്ട സമര രീതിയായി. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ ആണ് പ്രദർശനം സംഘടിപ്പിച്ചത്. റേഡിയോ, ആകാശവാണി എന്നിവയെക്കാളും വിശ്വാസയോഗ്യമായ ഒന്നാണ് ബി.ബി.സിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പലതവണയായി പറഞ്ഞിരുന്നത്. നരേന്ദ്ര മോദിയും ബിജെപി എം. പി മാരും നേതാക്കളും ബിബിസി റിപ്പോർട്ടിനെ ആധാരമാക്കി പാർലിമെന്റ്ന് അകത്തും പുറത്തും പ്രസംഗിച്ചവരാണ്. അതേ ബിബിസി ഇന്ത്യൻ ആഭ്യന്തര വകുപ്പുകളുടെ രേഖകൾ പോലും സമർപ്പിച്ച് കൊണ്ട് മോദിയുടെ ഗുജറാത്ത്‌ വംശഹത്യയിലെ പങ്കിനെ കുറിച്ച് പറഞ്ഞപ്പോൾ ആണ് അതിനെ തള്ളിപ്പറയുന്നതും അസഹിഷ്ണുത പ്രകടിപ്പിക്കുന്നതും .

മോദിയെന്ന കലാപാസൂത്രകന്റെ അധികാര സാന്നിധ്യവും മറ്റും കൃത്യമായി അടയാളപ്പെടുത്തുന്ന ഡോക്യൂമെന്ററി ആളുകളുടെ ശ്രദ്ധയിൽ പെടാതിരിക്കാനാണ് കേന്ദ്ര സർക്കാർ ഇടപെട്ട് നീക്കം ചെയ്തത്. അതുകൊണ്ട് തന്നെ, പൊതുജനങ്ങൾ ഈ ഡോക്യുമെന്ററി കാണേണ്ടുന്നതിന്റ ആവശ്യകത മുൻനിറുത്തിയും അതിനു സൗകര്യം ചെയ്തു നൽകുന്നത് ഒരു ജനാധിപത്യ വിശ്വാസിയുടെ ഉത്തരവാദിത്തമായതിനാലുമാണ് യൂത്ത് ലീഗ് ഇത്തരം പ്രദർശനം സംഘടിപ്പിച്ചത്. അങ്ങാടികളിലും കവലകളിലും നടന്ന പ്രദർശനം ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മയായി മാറി. മണ്ഡലം തലത്തിൽ നടത്താനാണ് ആഹ്വാനം ചെയ്തതെങ്കിലും പഞ്ചായത്ത്‌, ശാഖ തലത്തിൽ വരെ പ്രദർശനം നടക്കുകയുണ്ടായി.

കോഴിക്കോട് ജില്ലയിൽ പൂനൂര്, വടകര, ഫറോക്ക്, പേരാമ്പ്ര എന്നീ കേന്ദ്രങ്ങളിലും വിവിധ സ്ഥലങ്ങളിലും പ്രദർശനം നടന്നു. ഇടുക്കി ജില്ലയിൽ തൊടുപുഴ, മലപ്പുറത്ത് വണ്ടൂര്‍ ബസ്സ്റ്റാന്റ് പരിസരത്തും മമ്പാട്, താനാളൂര്‍, മക്കരപ്പറമ്പ്, പാങ്ങ്-ചേണ്ടി, മീനാർകുഴി, പെരിന്തല്‍മണ്ണ, അരീക്കോട്, ചുങ്കത്തറ, മഞ്ചേരി പുതിയ ബസ്സ്റ്റാന്റ് പരിസരം, എടരിക്കോട്, മേല്‍മുറി -ആലത്തൂര്‍പടി, മോങ്ങം, ചട്ടിപ്പറമ്പ്, അത്താണിക്കല്‍, കോട്ടക്കല്‍, വളാഞ്ചേരി, കടുങ്ങാത്തുകുണ്ട്, ചേളാരി, അച്ചനമ്പലം കണ്ണമംഗലം, വട്ടംകുളം സെന്റര്‍, കോടങ്ങാട് ടൗണ്‍, പുളിക്കൽ, വയനാട് ജില്ലയിലെ കല്പറ്റ, സുൽത്താൻ ബത്തേരി, കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ ടൗൺ, അഴീക്കോട്‌ ( കമ്പിൽ ടൗൺ ), കല്ല്യാശേരി ( പഴയങ്ങാടി ), ഇരിക്കൂർ, ശ്രീകണ്ടാപുരം, ചെങ്ങളായി, മട്ടന്നൂർ, ധർമ്മടം (പുഴപ്പിലങ്ങാട്), പയ്യന്നൂർ (പാലത്തറ), കൂത്ത്പറമ്പ (പാറാട് ) പേരാവൂർ (ഉളിയിൽ ടൗൺ) തുടങ്ങി സംസ്ഥാനവ്യാപകമായി നൂറ്റിയമ്പത്തോളം കേന്ദ്രങ്ങളിൽ പ്രദർശനം നടന്നു. മിക്കയിടത്തും നടന്ന പ്രദർശനത്തിൽ നൂറ് കണക്കിന് പേര് പങ്കെടുത്തു.

india

മോദിയുടെ ബിരുദ വിവരങ്ങൾ നൽകേണ്ട: അരവിന്ദ് കെജ്‌രിവാളിന് പിഴ വിധിച്ചു ഗുജറാത്ത് ഹൈക്കോടതി

2016-ലാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളുടെ വിശദശാംശങ്ങൾ അപേക്ഷകനായ അരവിന്ദ് കെജ്‌രിവാളിന് കൈമാറാൻ ഉത്തരവിട്ടത്

Published

on

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൈമാറണമെന്ന ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി. കേന്ദ്ര വിവരാവകാശ കമ്മീഷൻ ഗുജറാത്ത് സർവ്വകലാശാലയ്ക്ക് നൽകിയ നിർദേശമാണ് ഹൈക്കോടതി റദ്ദാക്കിയത്. കൂടാതെ അരവിന്ദ് കെജ്‌രിവാളിന് 25,000 രൂപ പിഴയും ഹൈക്കോടതി ചുമത്തി.

2016-ലാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളുടെ വിശദശാംശങ്ങൾ അപേക്ഷകനായ അരവിന്ദ് കെജ്‌രിവാളിന് കൈമാറാൻ ഉത്തരവിട്ടത്.എന്നാൽ സർവകലാശാലയെ കേൾക്കാതെ ഏകപക്ഷീയമായിട്ടാണ് തീരുമാനമെന്ന് കാട്ടിയാണ് ഗുജറാത്ത് സർവകലാശാല ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ഈ അപ്പീലിലാണ് ഇന്നത്തെ വിധി.

Continue Reading

india

ഔറംഗാബാദ് സംഘർഷം; പൊലീസ് വെടിവെപ്പിൽ പരിക്കേറ്റയാൾ മരിച്ചു

സംഘർഷത്തിൽ 17 പൊലീസുകാർക്കും പരിക്കേറ്റു

Published

on

മഹാരാഷ്ട്രയിലെ സമ്പാജി നഗറിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഉണ്ടായ പോലീസ് വെടിവയ്പ്പിൽ പരിക്കേറ്റയാൾ മരിച്ചു.രാം നവമി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. സംഭവത്തിൽ പൊലീസിന്റെത് അടക്കം 14 ഓളം വാഹനങ്ങൾക്ക് തീയിട്ടു. സംഘർഷം നിയന്ത്രിക്കാൻ കഴിയാതെ ആയതോടെയാണ് പോലീസ് വെടിവച്ചത്.സംഘർഷത്തിൽ 17 പൊലീസുകാർക്കും പരിക്കേറ്റു അഞ്ഞൂറോളം പേർക്കെതിരെ കേസെടുത്തു.

Continue Reading

india

പഞ്ചാബ് മുഖ്യമന്ത്രിയുടെ മകൾക്ക് ഖലിസ്ഥാൻ വാദികളുടെ ഭീഷണി

Published

on

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ മകൾ സീരത് കൗർ മാനിന് ഖലിസ്ഥാൻ വാദികളുടെ ഭീഷണിയെന്ന് പരാതി. ഭഗവന്ത് മാനിന്റെ യു.എസിൽ താമസിക്കുന്ന മകളെ ഖലിസ്ഥാൻ വാദികൾ ഫോൺ വിളിച്ചാണ് ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തതെന്ന് മാനിന്റെ അഭിഭാഷക പറഞ്ഞു.

 

Continue Reading

Trending