X

പരിസ്ഥിതി മാനേജ്മെൻ്റ് ഇല്ലെങ്കിൽ ജോഷിമഠ് കേരളത്തിലും വന്നേക്കും : കെ.എൽ.എഫ് സെമിനാർ

കോഴിക്കോട്: പരിസ്ഥിതി സംബന്ധിച്ച് വ്യക്തമായ നയവും ആസൂത്രണവും വേണമെന്ന് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നടന്ന ചർച്ചയിൽ ആവശ്യമുയർന്നു. കേരളത്തിലും ജോഷിമഠ് ആവർത്തിക്കാനുള്ള സാധ്യതയുണ്ട്. ഭൂമിയെ സ്വാർത്ഥ താൽപര്യങ്ങൾക്കായി ചൂഷണം ചെയ്തതിൻ്റെ ഫലമാണ് ജോഷിമഠിൽ ഉണ്ടായ ഭൂമി താഴ്ച. മണ്ണിൽ അനധികൃത നിർമാണം നടത്തി. ഭൂജലം ഒഴുകിപ്പോയി.മലകളിൽ റിസോർട്ടുകൾ നിർമിച്ചവർ അവിടുന്ന് ഒഴിഞ്ഞു പോയി. പ്രകൃതിക്ഷോഭങ്ങൾ പ്രകൃതിദുരന്തങ്ങളാകാതിരിക്കാൻ ശ്രദ്ധിക്കണം . 2018ലെ മഴയേക്കാൾ കൂടുതലാണ്. ഭൂമിയുടെ ഉപയോഗമാണ് ഇതിന് കാരണം. ടി.പി കുഞ്ഞിക്കണ്ണൻ ,ഡോ. അഭിലാഷ് ,ഡോ. വേണു എന്നിവർ സംസാരിച്ചു.

webdesk12: