india

മരുന്നിന്റെ കുറിപ്പടി : അമ്പരന്ന് മെഡിക്കൽ സ്റ്റോറുകാർ ; പരാതി പറഞ്ഞതോടെ ഡോക്ടർ ക്ഷോഭിച്ചെന്നു രോഗി

By webdesk12

February 16, 2023

മംഗലാപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ മരുന്നിനായി നൽകിയ കുറിപ്പടി കണ്ട് അമ്പരന്ന് മെഡിക്കൽ സ്റ്റോർ ജീവനക്കാരും ആരോഗ്യ വിഭാഗത്തിൽ ഉള്ളവരും. മംഗലാപുരം കാരമൂട് സ്വദേശിയായ വയോധികനെ നൽകിയ മരുന്നിന്റെ കുറിപ്പടിയിലെ ആർക്കും വായിക്കാൻ സാധിക്കാത്ത കയ്യക്ഷരം കണ്ട് ആദ്യം ബന്ധുക്കളും പിന്നാലെ മെഡിക്കൽ സ്റ്റോറിൽ ഉള്ളവരും അമ്പരന്നു.

തുടർന്ന് ഡോക്ടറോട് പരാതി പറഞ്ഞെങ്കിലും ക്ഷോഭിക്കുകയാണ് ഉണ്ടായിരുന്നതെന്ന് രോഗിയും ബന്ധുക്കളും. ആരോഗ്യമന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും വിവാദക്കുറിപ്പടി അയച്ചുകൊടുത്തിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് എല്ലാ മരുന്നും നൽകി എന്നും പിന്നെ മെഡിക്കൽ സ്റ്റോറിൽ പോയത് എന്തിനെന്നുമാണ് ഡോക്ടർ ചോദിക്കുന്നതാണ് വിവരം.