Connect with us

india

കടുവ ആക്രമണം: തോമസ് മരിച്ചത് ചികിത്സയിലുണ്ടായ വീഴ്ചമൂലമെന്ന് ആവര്‍ത്തിച്ച്‌ കുടുംബം

Published

on

വയനാട്: കടുവ ആക്രമണത്തില്‍ മരിച്ച തോമസിന് ചികിത്സ നല്‍കുന്നതില്‍ പിഴവ് സംഭവിച്ചെന്ന് ആവര്‍ത്തിച്ച്‌ കുടുംബം. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്തിട്ടും ആംബുലന്‍സ് വൈകിയാണ് എത്തിയത്. ഐസിയു ആംബുലന്‍സായിരുന്നില്ല എത്തിയതെന്നും കുടുംബം പറഞ്ഞു.
രക്തം വാര്‍ന്നു പോയിട്ടും തോമസിന് മതിയായ ചികിത്സ ലഭിച്ചിരുന്നില്ല. വയനാട് മെഡിക്കല്‍ കോളജില്‍ മതിയായ സൗകര്യങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ തോമസിന്റെ മരണം സംഭവിക്കുകയില്ലായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി.

ചികിത്സയില്‍ പിഴവ് സംഭവിച്ചെന്ന ആരോപണം ഇന്നലെ ആരോഗ്യവകുപ്പ് തള്ളിയിരുന്നു. ആരോഗ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് ഇക്കാര്യം വ്യക്തമാക്കിയത്. തോമസിന്റെ മരണകാരണം ഹൃദയസംബന്ധമായ രോഗമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ ആഴ്ചയാണ് വെള്ളാരംകുന്നിലെ കൃഷിയിടത്തില്‍ വച്ച്‌ തോമസിനെ കടുവ ആക്രമിച്ചത്. തോമസിന്റെ കൈയ്ക്കും കാലിനും ഗുരുതര പരുക്കുകളായിരുന്നു പറ്റിയിരുന്നത്. മന്ത്രി കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍ എന്നിവര്‍ തോമസിന്റെ വീട് സന്ദര്‍ശിച്ചപ്പോഴും കുടുംബം ചികിത്സാ പിഴവ് ചൂണ്ടിക്കാണിച്ചിരുന്നു. വയനാട് മെഡിക്കല്‍ കോളജ് അധികൃതരെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയായിരുന്നു കുടുംബത്തിന്റെ ആരോപണം.

തോമസിന്റെ മരണത്തെ തുടര്‍ന്ന് വയനാട്ടില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കടുവയെ പിടികൂടിയത്. പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറിയില്‍ വച്ചാണ് കടുവയെ വലയിലാക്കിയത്. വനംവകുപ്പും ആര്‍ആര്‍ടി സംഘവും ചേര്‍ന്ന് നടത്തിയ ദൗത്യമാണ് ഫലം കണ്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ലിഫ്റ്റിന്റെ വാതിലുകള്‍ക്കിടയില്‍ കുടുങ്ങി; ഒന്‍പതു വയസ്സുകാരന് ദാരുണാന്ത്യം

കുട്ടിയുടെ അമ്മ ഫ്‌ലാറ്റിലെ അലക്കു തൊഴിലാളിയാണ്.

Published

on

ഡല്‍ഹിയിലെ വികാസ്പുരിയില്‍ ലിഫ്റ്റിന്റെ വാതിലുകള്‍ക്കിടയില്‍ കുടുങ്ങി ഒന്‍പതു വയസ്സുകാരന്‍ മരിച്ചു. ലിഫ്റ്റിന്റെ വാതിലുകള്‍ക്കിടയില്‍ കുടുങ്ങിയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ കുട്ടിയുടെ നെഞ്ചില്‍ ആഴത്തില്‍ മുറവേറ്റിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു. മാര്‍ച്ച് 24നാണ് സംഭവം.

കുട്ടിയുടെ അമ്മ ഫ്‌ലാറ്റിലെ അലക്കു തൊഴിലാളിയാണ്. അലക്കുവാനുളള വസ്ത്രങ്ങള്‍ ശേഖരിക്കുവാനായി ഫ്‌ലാറ്റിലേക്ക് എത്തിയതായിരുന്നു കുട്ടിയുടെ അമ്മ. മകന്‍ കൂടെ വന്നതറിഞ്ഞില്ലെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

crime

കട്ടിങ് പ്ലയര്‍കൊണ്ട് യുവാക്കളുടെ പല്ലുകള്‍ പറിച്ചെടുത്തതായി പരാതി; ഐ.പി.എസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

അടിപിടി കേസില്‍ കസ്റ്റെഡിയിലെടുത്ത പത്തിലധികം യുവാക്കളുടെ പല്ലുകള്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ കട്ടിങ് പ്ലയര്‍കൊണ്ട് പറിച്ചടുത്തതായി പരാതി.

Published

on

അടിപിടി കേസില്‍ കസ്റ്റെഡിയിലെടുത്ത പത്തിലധികം യുവാക്കളുടെ പല്ലുകള്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ കട്ടിങ് പ്ലയര്‍കൊണ്ട് പറിച്ചടുത്തതായി പരാതി. തമിഴ്‌നാട് തിരുനെല്‍വേലി ജില്ലയിലെ അംബാസമുദ്രത്തില്‍ നിന്നുള്ളവരാണ് പരാതിക്കാര്‍. സംഭവം വിവാദമായതോടെ ഐ.പി.എസ് ബല്‍വീര്‍ സിങ്ങിനെ സ്ഥലം മാറ്റി.

മാര്‍ച്ച് പത്തിന് ഉച്ചകഴിഞ്ഞാണ് സംഭവം. അടിപിടി കേസില്‍ കസ്റ്റഡിയിലെടുത്ത തങ്ങളെ പൊലീസ് ക്രൂരമായി മര്‍ദിക്കുകയും കട്ടിങ് പ്ലയര്‍കൊണ്ട് കൊണ്ടും കരിങ്കല്ലുകൊണ്ടും പല്ലുകള്‍ അടിച്ചുകൊഴിക്കുകമായിരുന്നെന്നുമ പരാതിയില്‍ പറയുന്നു.

പലരുടെയും ചുണ്ടുകള്‍ക്കും മോണകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. വായക്കുള്ളില്‍ കരിങ്കല്ലുകള്‍ നിറച്ച് കടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.

Continue Reading

Celebrity

ഭക്ഷണമുണ്ടാക്കുന്നതിനെച്ചൊല്ലി അമ്മയുമായി തര്‍ക്കം; നടിയും ഗായികയുമായ രുചിസ്മിത മരിച്ച നിലയില്‍

അമ്മാവന്റെ വീട്ടിലെ ഫാനിലാണ് നടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

Published

on

ഒഡിഷ നടിയും ഗായികയുമായ രുചിസ്മിത ഗാരുവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമ്മാവന്റെ വീട്ടിലെ ഫാനിലാണ് നടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതതേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

മരിക്കുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് അമ്മയുമായി വഴക്കുനടന്നിരുന്നെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ആലുപറാത്ത’ ഉണ്ടാക്കാന്‍ അമ്മയോട് നടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 10 മണിക്ക് തയ്യാറാക്കാമെന്നായിരുന്നു മറുപടി. തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കമായി. പിന്നാലെയാണ് രുചിസ്മിത മരിച്ച നിലയില്‍ കണ്ടെത്തിയത്.

മകള്‍ ഇതിനു മുമ്പും ആത്മഹത്യ ശ്രമം നടത്തിയിരുന്നുവെന്ന് മാതാവ് ആരോപിച്ചു. സംഗീത ആല്‍ബങ്ങളിലൂടെ തുടക്കം കുറിച്ച രുചിസ്മിത നിരവധി സിനിമകളിലും അഭിനയിച്ചു.

Continue Reading

Trending