തെക്കു പടിഞ്ഞാറ് ഡല്‍ഹിയില്‍ പതിനേഴുകാരിയുടെ നേര്‍ക്ക് ആസിഡ് ആക്രമണം നടത്തിയവരെ പരസ്യമായി തൂക്കിലേറ്റണമെന്ന് ബി.ജെ.പി എം.പിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍.അതിയായ ഭയം ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു. വാക്കുകള്‍ക്ക് ഒരു നീതിയും നല്‍കാന്‍ കഴിയില്ല. ഈ മൃഗങ്ങളില്‍ അതിയായ ഭയം നാം വളര്‍ത്തിയെടുക്കണം. സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ആസിഡ് ഒഴിച്ചയാളെ അധികൃതര്‍ പരസ്യമായി തൂക്കിലേറ്റണം’ -ഗംഭീര്‍ ട്വീറ്റ് ചെയ്തു.
Words can’t do any justice. We have to instil fear of immeasurable pain in these animals. Boy who threw acid at school girl in Dwarka needs to be publicly executed by authorities.
— Gautam Gambhir (@GautamGambhir) December 14, 2022
ദ്വാരക മേഖലയില്‍ ബൈക്കിലെത്തിയ രണ്ടു പേരാണ് പെണ്‍കുട്ടിക്കുനേരെ ആക്രമണം നടത്തിയത്. വഴിയിലൂടെ നടന്നുപോകുമ്ബോള്‍ ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ അയല്‍വാസി ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എട്ടു ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി സഫ്ദര്‍ജങ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.