X

ഇന്ത്യയെ ടെസ്റ്റ് റാങ്കിങ്ങിലും ഒന്നാമതാക്കി മണിക്കൂറുകള്‍ക്കകം തിരുത്തി ഐ.സി.സി

ദുബൈ: ചരിത്രത്തിലാദ്യമായി ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഒന്നാമതെത്തിയെന്ന പ്രഖ്യാപനത്തോടെ ആഘോഷം തുടങ്ങിയ ഇന്ത്യന്‍ ആരാധകരെയും ബി.സി.സി.ഐയെയും നിരാശയിലാഴ്ത്തി റാങ്കിങ് തിരുത്തി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ . ദക്ഷിണാഫ്രിക്ക മാത്രമാണ് സമാന നേട്ടം ഉണ്ടാക്കിയ ഏക ടീം.

2014ല്‍ ഹാഷിം ആംലയുടെ നായകത്വത്തിലാണ് ദക്ഷിണാഫ്രിക്ക എല്ലാ ഫോര്‍മാറ്റിലും ഒന്നാമതെത്തിയത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഏഷ്യന്‍ ടീമും ഇതോടെ ഇന്ത്യയായി. ടെസ്റ്റില്‍ 115, ഏകദിനത്തില്‍ 114, ട്വന്റി 20യില്‍ 267 എന്നിങ്ങനെയാണ് ടീം ഇന്ത്യയുടെ പോയന്റ്.നിലവില്‍ ആസ്ട്രേലിയക്ക് 111 റേറ്റിങ് പോയന്റാണുള്ളത്. ഇതിനേക്കാള്‍ നാല് പോയന്റ് മുമ്ബിലാണ് ഇന്ത്യ. 106 പോയന്റുള്ള ഇംഗ്ലണ്ട് മൂന്നാമതും 100 പോയന്റുള്ള ന്യൂസിലാന്‍ഡ് നാലാമതുമാണ്.

webdesk12: