Connect with us

india

അധികാര ഗര്‍വ്വിന്റെ ഉടുക്ക് കൊട്ടിയാല്‍ പേടിക്കുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസ്: കെ.സുധാകരന്‍

ജനങ്ങളെ തടവിലാക്കി യാത്ര ചെയ്യുന്ന മുഖ്യമന്ത്രി എന്ത് മനോനിലയിലാണ് ഇതെല്ലാം കാട്ടിക്കൂട്ടുന്നതെന്ന് മനസിലാവുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

Published

on

അധികാര ഗര്‍വ്വിന്റെ ഉടുക്ക് കൊട്ടിയാല്‍ പേടിക്കുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസെന്നും എറണാകുളം ഡിസിസി പ്രസിഡന്റിനെതിരായ പൊലീസ് കേസ് നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.ജനങ്ങളുടെ മൂര്‍ധാവില്‍ ഇടുത്തീപോലെ കെട്ടിവെച്ച നികുതിക്കൊള്ളയ്‌ക്കെതിരെയാണ് കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നത്.

ജനങ്ങള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് നിലകൊള്ളുമ്ബോള്‍ കേസെടുത്തും പിപ്പിടി കാട്ടിയും വിരട്ടി മൂലയ്ക്ക് ഇരുത്താമെന്നത് മുഖ്യമന്ത്രിയുടെ മിഥ്യധാരണയാണ്.കേസും കോടതിയും ഒരുപാട് കണ്ട പ്രസ്ഥാനമാണിത്. കെ.എസ്.യു പ്രവര്‍ത്തകയെ തെരുവില്‍ മുഖ്യമന്ത്രിക്ക് വേണ്ടി പുരുഷപോലീസ് കയറി പിടിച്ചിട്ട് എന്തു നടപടിയാണ് എടുത്തത്? സ്ത്രീത്വം അപമാനിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ആ പെണ്‍കുട്ടി നല്‍കിയ പരാതി പോലീസ് വലിച്ച്‌ കീറി ചവറ്റുകൊട്ടയിലിട്ടില്ലെ? ഇതാണോ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ. ജനങ്ങളെ തടവിലാക്കി യാത്ര ചെയ്യുന്ന മുഖ്യമന്ത്രി എന്ത് മനോനിലയിലാണ് ഇതെല്ലാം കാട്ടിക്കൂട്ടുന്നതെന്ന് മനസിലാവുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കൊച്ചിയില്‍ അരുംകൊല; നവജാത ശിശുവിനെ ഫ്ളാറ്റില്‍ നിന്ന് താഴേക്ക് എറിഞ്ഞുകൊന്നു

കുഞ്ഞിനെ ജീവനോടെയാണോ അതോ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുറത്തേ ക്കെറിഞ്ഞതാണോ എന്ന് പൊലീസ് പരിശോധന നടത്തുകയാണ്.

Published

on

കൊച്ചി: പനമ്പള്ളി നഗറില്‍ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ നടുറോഡില്‍ കണ്ടെത്തി. കുഞ്ഞിനെ വലിച്ചെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഒരു ദിവസം പ്രായമായ ആണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയിത്. സമീപത്തെ ഫ്‌ളാറ്റുകളില്‍ നിന്ന് കുഞ്ഞിനെ പ്‌ളാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞുകെട്ടി താഴേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് പ്രാഥമിക കണ്ടെത്തല്‍. കുഞ്ഞിനെ ജീവനോടെയാണോ അതോ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുറത്തേ ക്കെറിഞ്ഞതാണോ എന്ന് പൊലീസ് പരിശോധന നടത്തുകയാണ്.

8.10നും 8.20നും ഇടയിലായാണ് കുഞ്ഞിന്റെ മൃതദേഹം ഫ്‌ളാറ്റിന്റെ മുകളിലെത്തെ നിലയില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞത്. അതേ സമയം ഒരു എസ് യു വി അതുവഴി പോകുന്നത് കണ്ടതായി നാട്ടുകാര്‍ മൊഴി നല്‍കി. കുഞ്ഞിനെ വലിച്ചെറിഞ്ഞ ഫ്‌ളാറ്റിന് മറുവശത്തുള്ള സെക്യൂരിറ്റി ജീവനക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. ആദ്യം ഒരു പാവയാണെന്ന് കരുതിയെങ്കിലും പിന്നീടാണ് ഒരു കുഞ്ഞാണെന്ന് മനസിലായത്. ഏഴ് നിലകളുള്ള ഫ്‌ളാറ്റില്‍ നിന്നാണ് കുട്ടിയെ വലിച്ചെറിഞ്ഞതെന്നാണ് കരുതുന്നത്. എസിയുടെ നേതൃത്വത്തിലുള്ള അന്വോഷണ സംഘം ആണ് ഫ്‌ളാറ്റില്‍ പരിശോധന നടത്തുന്നത്.

Continue Reading

india

മുസ്ലിംകള്‍ അനധികൃതമായി ഭൂമി കയ്യേറി രാജ്യത്തെ കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നു; വിദ്വേഷ പ്രസ്താവനയുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

അടുത്തിടെയായി ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ഭൂജിഹാദ് ആരോപണങ്ങള്‍ ഹിന്ദുത്വ സംഘടനകള്‍ വ്യാപകമായി ഉന്നയിക്കുന്നുണ്ട്.

Published

on

മുസ്ലിംകളെ ലക്ഷ്യമിട്ട് ഭൂജിഹാദ് ആരോപണവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് ധാമിയുടെ വിദ്വേഷ പ്രസ്താവന. അടുത്തിടെയായി ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ഭൂജിഹാദ് ആരോപണങ്ങള്‍ ഹിന്ദുത്വ സംഘടനകള്‍ വ്യാപകമായി ഉന്നയിക്കുന്നുണ്ട്. രാജ്യം കയ്യടക്കുന്നതിനായി ഇന്ത്യയിലെ മുസ്ലിം സമുദായം അനധികൃതമായി ഭൂമി കയ്യേറുന്നതായാണ് ഹിന്ദുത്വ സംഘടനകള്‍ പ്രചരിപ്പിക്കുന്നത്.

വിഷയത്തില്‍ പുഷ്‌കര്‍ സിങ് ധാമി നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. ഉത്തരാഖണ്ഡില്‍ അനധികൃതമായി ഭൂമി കൈവശപ്പെടുത്താന്‍ മുസ്ലിങ്ങള്‍ സംഘടിതമായി ശ്രമിക്കുന്നുണ്ടെന്ന് പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. എസ്.സി, ഒ.ബി.സി വിഭാഗങ്ങളില്‍ നിന്ന് സംവരണം തട്ടിയെടുത്ത് മുസ്ലിങ്ങള്‍ക്ക് നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ ഉത്തരാഖണ്ഡില്‍ ഏകസിവില്‍ കോഡ് നടപ്പാക്കുമെന്നും അത് രാജ്യത്തുടനീളം എത്തിക്കാന്‍ ശ്രമിക്കുമെന്നും ധാമി വ്യക്തമാക്കി. മറുവശത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ മുസ്ലിം വ്യക്തി നിയമം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യാ മുന്നണിക്കെതിരെ വോട്ട് ജിഹാദ് ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് ദുര്‍ബലമാകുന്നതില്‍ ദുഃഖം പാകിസ്ഥാനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് കോണ്‍ഗ്രസിനെതിരെ മോദിയുടെ വിദ്വേഷ പ്രസ്താവന.

 

Continue Reading

india

ബംഗാൾ ഗവർണർക്കെതിരായ ലൈംഗികാതിക്രമ പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്

അനുഛേദം 361 പ്രകാരം ഗവര്‍ണര്‍ക്ക് ഭരണഘടനാ പരിരക്ഷ ഉള്ളതിനാലാണ് വിഷയത്തില്‍ പൊലീസ് നിയമോപദേശം തേടുന്നത്.

Published

on

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസിനെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. ഗുരുതരമായ പരാതിയാണെന്നും അന്വേഷണം നടത്താന്‍ ബാധ്യതയുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. നിയമവകുപ്പിന്റെയും ഭരണഘടനാ വിദഗ്ദരുടെയും ഉപദേശം തേടുമെന്ന് ഡിസിപി അറിയിച്ചു. അനുഛേദം 361 പ്രകാരം ഗവര്‍ണര്‍ക്ക് ഭരണഘടനാ പരിരക്ഷ ഉള്ളതിനാലാണ് വിഷയത്തില്‍ പൊലീസ് നിയമോപദേശം തേടുന്നത്. രണ്ട് തവണ ലൈംഗിക അതിക്രമം നടത്തി എന്നാണ് പരാതിയില്‍ സ്ത്രീ വ്യക്തമാക്കുന്നത്.

എന്നാല്‍ ഏറ്റുമുട്ടാന്‍ ഉറച്ച് തന്നെയാണ് ബംഗാള്‍ ഗവര്‍ണറും. രാജ്ഭവന്‍ കോമ്പൗണ്ടില്‍ കയറുന്നതിന് പൊലീസിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഗവര്‍ണര്‍ക്കെതിരെ പരസ്യ പ്രതികരണം നടത്തിയ മന്ത്രിക്കും പ്രവേശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ബംഗാള്‍ ധനമന്ത്രി ചന്ദ്രിക ഭട്ടാചാര്യക്കെതിരെ രാജ്ഭവന്‍ പ്രസ്താവനയിറക്കി.

ആനന്ദ ബോസിനെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ പ്രതിഷേധം ശക്തമാക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം. പശ്ചിമ ബംഗാളില്‍ വിവിധ ഇടങ്ങളില്‍ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. ഇന്ന് 3 പൊതുയോഗങ്ങളില്‍ പശ്ചിമ ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരിക്കെ ഉയര്‍ന്ന ആരോപണം ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.

 

Continue Reading

Trending