Connect with us

india

പേരിയ ചുരത്തില്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞു 2 പേര്‍ക്ക് പരിക്ക്

Published

on

വയനാട് : പേരിയ ചുരത്തില്‍ രണ്ടാം വളവില്‍ ലോറി താഴ്ചയിലേക്ക്
മറിഞ്ഞ് അപകടം. കര്‍ണാടകയില്‍ നിന്നും പെയിന്റുമായി കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ലോറി ഡ്രൈവര്‍ കര്‍ണാടക സ്വദേശി ബസുരാജ് (30), സഹായി ചന്ദ്ര (27) എന്നിവര്‍ക്ക്

പരിക്കേറ്റു. ഇരുവരേയും പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ബസുരാജിന്റെ പരിക്ക് ഗുരുതരമാണ്. ലോറിയുടെ ക്വാബിനുള്ളില്‍ കുടുങ്ങിയ ബസുരാജിനെ പേരാവൂര്‍, ഇരിട്ടി ഫയര്‍ഫോഴ്സ് യൂണിറ്റ് അംഗങ്ങളും,പോലീസും, പേരിയ റെസ്ക്യൂ ടീമും ,ജാഗ്രത സമിതിയും ചേര്‍ന്ന് പുറത്തെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല, നിയമം അനുസരിക്കുന്നവനാണ് ഞാന്‍’; അല്ലു അര്‍ജുന്റെ ആദ്യ പ്രതികരണം

ഇടക്കാല ജാമ്യം ലഭിച്ച അല്ലു അര്‍ജുന്‍ ഇന്ന് രാവിലെയാണ് ജയില്‍ മോചിതനായത്

Published

on

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിരക്കില്‍പ്പെട്ട് യുവതി മരിച്ച കേസില്‍ ജയില്‍മോചിതനായ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് നടന്‍ അല്ലു അര്‍ജുന്‍. തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി പറയുകയും അന്വേഷണവുമായി സഹകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ജയില്‍ മോചിതനായ അല്ലു അര്‍ജുന്‍ വീട്ടിലെത്തിയ ശേഷമായിരുന്നു മാധ്യമങ്ങളോട് സംസാരിച്ചത്.

‘ആരാധകര്‍ അടക്കം തനിക്ക് പിന്തുണയുമായി എത്തിയവര്‍ക്കെല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുകയാണ്. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല, രാജ്യത്തെ നിയമം പാലിക്കുന്ന ഒരു പൗരനാണ് ഞാന്‍. അതുകൊണ്ടുതന്നെ കേസന്വേഷണവുമായി സഹകരിക്കും. തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചത് വിഷമകരമായ സംഭവമാണ്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമാണ്. ആ കുടുംബത്തിന്റെ ഒപ്പം എപ്പോഴുമുണ്ടാകും’ എന്ന് അല്ലു അര്‍ജുന്‍ പറഞ്ഞു.

ഇടക്കാല ജാമ്യം ലഭിച്ച അല്ലു അര്‍ജുന്‍ ഇന്ന് രാവിലെയാണ് ജയില്‍ മോചിതനായത്. കേസില്‍ അറസ്റ്റിലായ നടനെ നമ്പള്ളി മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്നായിരുന്നു ചഞ്ചല്‍ഗുഡ ജയിലിലേക്ക് മാറ്റിയത്. അല്ലുവിനെ സ്വീകരിക്കാന്‍ പിതാവ് അല്ലു അരവിന്ദും ഭാര്യാ പിതാവ് കെ ചന്ദ്രശേഖര്‍ റെഡ്ഡിയും ചഞ്ചല്‍ഗുഡ ജയില്‍ പരിസരത്ത് എത്തിയിരുന്നു. ജയിലിന് പുറത്ത് വന്‍ സുരക്ഷയാണ് പൊലീസ് ഒരുക്കിയത്.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജയിലിന്റെ പിന്‍ഗേറ്റ് വഴിയാണ് അല്ലു പുറത്തിറങ്ങിയത്. ജയിലില്‍ നിന്നിറങ്ങി അല്ലു ആദ്യം എത്തിയത് സ്വന്തം ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയായ ഗീത ആര്‍ട്സിന്റെ ഓഫീസിലാണ്.

Continue Reading

india

മതേതരത്വവും ജനാധിപത്യവും നിലനിര്‍ത്താന്‍ രാജ്യം ഉണര്‍ന്നു പ്രവര്‍ത്തിക്കണം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

Published

on

ഇന്ത്യൻ ഭരണഘടനയിലെ അടിസ്ഥാന പ്രമാണങ്ങൾ തകർന്നു തരിപ്പണമാവുകയാണെന്നും മതേതര ജനാധിപത്യത്തിന്റെ നിലനിൽപ്പിനായി രാജ്യം ഉണർന്നു പ്രവർത്തിക്കണമെന്നും മുസ്ലിം ലീഗ് പാർലമെന്റ് പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ്‌ ബഷീർ എംപി ഇന്ന് പാർലമെന്റിൽ ഇന്ത്യൻ ഭരണഘടനയുടെ 75 ആം വാർഷികത്തോടനുബന്ധിച്ച പ്രത്യേക ചർച്ച ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച് പറഞ്ഞു. ഭരണ ഘടന ശില്പിയായ ഡോ. അംബേദ്കർ പറഞ്ഞു “ഒരു ഭരണ ഘടന എത്ര നല്ലതായിരുന്നാലും അത് പ്രവർത്തിപ്പിക്കാൻ ബാധ്യസ്ഥരായിരുന്നവർ അതിനെ വികലമാക്കിയാൽ അത് ഒന്നടങ്കം നശിക്കും എന്നാൽ ഒരു ഭരണ ഘടന തന്നെയും പോരാത്തതായിരുന്നാൽ പോലും അത് നന്നായി പ്രവർത്തിപ്പിക്കുന്ന ഒരാളുടെ കൈവശം കിട്ടിയാൽ അത് നന്നാവുകയും ചെയ്യും”.

ഇന്നത്തെ ഇന്ത്യൻ യാഥാർത്യങ്ങളെ സമഗ്രമായി വിലയിരുത്തിയാൽ അംബേദ്കറുടെ ദീർഘ വീക്ഷണം എത്രയോ ഉജ്ജലമാണെന്ന് കാണാൻ കഴിയും. ഇന്ത്യൻ ഭരണ ഘടനയുടെ സൗന്ദര്യത്തെ പറ്റി മൗലാന അബുൽ കലാം ആസാദിൻ ഉണ്ടായിരുന്ന സൗന്ദര്യ സങ്കല്പം ഇന്ത്യൻ ഭരണ ഘടന നാനത്വത്തിൽ അതിഷ്ഠിതമായ ഐക്യമായിരുന്നു. വ്യത്യസ്ത നിറങ്ങളിൽ നിർമിച്ച ഒരു പൂച്ചെണ്ടിലെ വിവിധ വർണ്ണങ്ങൾ അതിന്റെ ഭംഗി കൂട്ടാൻ ഒരുമിച്ച് നിൽക്കുന്നത് പോലെയുമായിരിക്കും. ഇവയെല്ലാം ഇന്ത്യയിൽ പ്രതിലോമകരമായി മാറുകയാണ്.

ഭരണ ഘടനയിലെ ആർട്ടിക്കിലുകളായ 14,25,29ൽ 1,2, 30,347 എന്നിവയെല്ലാം ന്യൂനപക്ഷ സംരക്ഷണവുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യൻ മതേതര ചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ ദിനം ഏതാണെന്ന് ചോദിച്ചാൽ അത് 1992 ഡിസംബർ 6ൻ ആണെന്ന മറുപടിയാണ് പറയാൻ കഴിയുക. അന്നാണ് ബാബരി മസ്ജിദ് തകർക്കപ്പെട്ടത്. ബാബരി മസ്ജിദ് പൊളിക്കാൻ പോയവർ വിളിച്ച ഒരു മുദ്രാവാക്യം ഉണ്ടായിരുന്നു “യഹ്തോ കേവൽ ജാങ്കി ഹേ, കാശി മധുര ബാക്കി ഹേ ” ഇപ്പോൾ പുതിയ അവകാശ വാദങ്ങൾ ഉണ്ടാക്കി കൊണ്ട് വരികയാണ് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ 172 ആരാധനാലയങ്ങൾ വഖഫ് ബോർഡ് കൈവശം വെച്ചിരിക്കുന്നു എന്ന് കഥമെനഞ്ഞു വരുന്നുണ്ട്. 1991ലെ ആരാധനാലയ നിയമം ലംഘിക്കാൻ ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. സുപ്രീം കോടതി ഇപ്പോൾ ഈ ശ്രമത്തിന് എതിരെ ഇടപ്പെട്ടിരിക്കുന്നു. തുരങ്കത്തിന്റെ അങ്ങേ അറ്റത്ത് കണ്ട ഒരു പ്രകാശ നാളം പോലെയുള്ള ഒരു വിധിയാണിത്. സംബലിൽ സർവേയുടെ പേരിൽ 5 പേരെ വെടിവെച്ചു കൊന്നു. സർവ്വേ ഉദ്യോഗസ്ഥരുടെ കൂടെ പോയവരും ജയ് ശ്രീരാം എന്ന മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് പോയത്. ഇന്ത്യൻ ഭരണ ഘടനയിലെ ഉൾകൊള്ളാൽ സിദ്ധാത്തിൽ ചേർത്തു പിടിക്കേണ്ടതും എന്നാൽ കൂടുതൽ പ്രാന്തവത്കരിക്കപ്പെട്ടവരുമാണ് ഭിന്നശേഷിക്കാർ അവരെ ചേർത്തു പിടിക്കണം. അവരുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധയുണ്ടാവണമെന്നും എംപി പാർലമെന്റിൽ ആവശ്യപ്പെട്ടു.

Continue Reading

india

കേരളത്തെ വീണ്ടും പിഴിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍; ദുരന്തകാലത്തെ എയര്‍ലിഫ്റ്റിങ് സേവനത്തിന് ചിലവായ 132.62 കോടി തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രം

എത്രയും പെട്ടെന്ന് തുക അടക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്തയക്കുകയും ചെയ്തു

Published

on

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ദുരന്തത്തിൽ സഹായമുണ്ടാവാത്തതിലും അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാത്തതിലും വിമർശനവും പ്രതിഷേധവും ശക്തമായിരിക്കെ കേരളത്തിന്റെ കഴുത്തിന് പിടിച്ച് ശ്വാസംമുട്ടിച്ച് കേന്ദ്രം.‌ ദുരന്തങ്ങളിൽ എയര്‍ലിഫ്റ്റിന് ചെലവായ തുക കേരളം ‌തിരിച്ചടയ്ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. 2019ലെ പ്രളയം മുതൽ മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിലെ രക്ഷാപ്രവർത്തനം വരെയുള്ളതിന്റെ തുകയാണ് അടയ്ക്കേണ്ടത്.

ഈ വകയിൽ സംസ്ഥാനം 132 കോടി 62 ലക്ഷം രൂപ ഉടൻ നൽകണമെന്നനാണ് കേ​ന്ദ്രം ആവശ്യപ്പെട്ടത്. എത്രയും പെട്ടെന്ന് തുക അടക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്തയക്കുകയും ചെയ്തു. 2019ലെ പ്രളയത്തിലും വയനാട് ഉരുൾ പൊട്ടലിലും വ്യോമസേന എയർലിഫ്റ്റിങ് സേവനം നൽകിയിരുന്നു. എസ്.ഡി.ആർ.എഫിന്റെ നീക്കിയിരിപ്പിൽ നിന്നാണ് വലിയ തുക കേന്ദ്രം തിരിച്ചുചോദിക്കുന്നത്.

സഹായം ആവശ്യപ്പെട്ട് സർക്കാരും കേരളത്തിലെ എംപിമാരും നിവേദനം നൽകിയിട്ടും കേന്ദ്രത്തിന്റെ മനസ് അലിഞ്ഞിരുന്നില്ല. ഒക്ടോബർ മാസം നൽകിയ കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പ്രളയകാലത്ത് അരിയുൾപ്പെടെയുള്ള കാര്യങ്ങൾക്ക് അനുവദിച്ച തുക തിരിച്ചുനൽകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇതിനു പുറമെയാണ് പുതിയ കത്ത്.

Continue Reading

Trending