X
    Categories: indiaNews

അധ്യാപക നിയമനത്തിനുള്ള പരീക്ഷാ ഹാൾടിക്കറ്റിൽ സണ്ണി ലിയോൺ; അന്വേഷണത്തിന് ഉത്തരവ്

കര്‍ണാടക: അധ്യാപക യോഗ്യതാ പരീക്ഷയ്ക്ക് (k-tet) ഉദ്യോഗാര്‍ത്ഥിക്ക് നല്‍കിയ ഹാള്‍ ടിക്കറ്റില്‍ നടി സണ്ണി ലിയോണിന്റെ ഫോട്ടോ.ഹാള്‍ ടിക്കറ്റില്‍ ഉദ്യോഗാർത്ഥിയുടെ ഫോട്ടോയ്ക്ക് പകരം ബോളിവുഡ് താരമായ സണ്ണി ലിയോണിന്റെ ഫോട്ടോയാണ് വിദ്യാഭ്യാസ വകുപ്പ് അച്ചടിച്ചതെന്ന് കര്‍ണാടക കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ചെയര്‍പേഴ്‌സണ്‍ ബി ആര്‍ നായിഡു ട്വീറ്റ് ചെയ്തു. ശിവമോഗ ജില്ലയില്‍ വിതരണം ചെയ്ത ഹാള്‍ ടിക്കറ്റിലാണ് ഉദ്യോഗാര്‍ത്ഥിയുടെ ഫോട്ടോയ്ക്ക് പകരം നടിയുടെ അര്‍ദ്ധ നഗ്ന ഫോട്ടോ കടന്നു കൂടിയത്. പരീക്ഷയ്ക്കുള്ള അപേക്ഷയിലേക്ക് വിവരങ്ങള്‍ നല്‍കിയത് താനല്ലെന്നും ഭര്‍ത്താവിന്റെ സുഹൃത്തായിരുന്നെന്നും ഉദ്യോഗാർത്ഥി പറഞ്ഞു.

ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ നല്‍കുമ്പോള്‍ അപ്ലോഡ് ചെയ്യുന്ന ഫോട്ടോ മാത്രമേ ഹാള്‍ ടിക്കറ്റില്‍ വരികയുള്ളൂ എന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ് . എന്നാല്‍ അപ്ലോഡ് ചെയ്തത് സ്വന്തം ഫോട്ടോ ആണെന്ന് ഉറപ്പ് വരുത്തിയിരുന്നെന്നും അപേക്ഷ ഫോമില്‍ വേണ്ട തിരുത്തലുകള്‍ വരുത്തിയിരുന്നെനും ഉദ്യോഗാര്‍ത്ഥി പറഞ്ഞു.

സൈബര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷിന്റെ ഓഫീസ് വ്യക്തമാക്കി.
അതേസമയം സംഭവത്തില്‍ കര്‍ണാടക സര്‍ക്കാരിനെ ആക്ഷേപിച്ചു കോണ്‍ഗ്രസ് രംഗത്തെത്തി . നിയമസഭയില്‍ ഇരുന്നുവരെ അശ്ളീല ചിത്രങ്ങള്‍ കണ്ട ആളുകള്‍ ഉള്ള പാര്‍ട്ടിയുടെ സര്‍ക്കാരില്‍ നിന്നു ഇതൊക്കെ പ്രതീക്ഷിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ പരിഹാസം.

 

 

 

 

web desk 3: