X

മദ്യപിച്ചെത്തി വീട്ടില്‍ ബഹളമുണ്ടാക്കിയതിനെ ചൊല്ലി തര്‍ക്കം; അച്ഛന്റെ വെട്ടേറ്റ് മകന്‍ മരിച്ചു

ഇടുക്കി: പിതാവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന മകന്‍ മരിച്ചു.ഇടുക്കി ചെമ്മാണ്ണാര്‍ മൂക്കനോലില്‍ ജെനീഷ് (38) ആണ് മരിച്ചത്.ബുധനാഴ്ച രാത്രി 7 മണിക്കാണ് സംഭവം നടന്നത്.സ്ഥിരം മദ്യപാനിയായ മകന്‍ വീട്ടിലെത്തി ബഹളമുണ്ടാക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ പിതാവ് വെട്ടുകയായിരുന്നു.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നെങ്കിലും വ്യാഴാഴ്ച രാവിലെ മരണം സംഭവിയ്ക്കുകയായിരുന്നു.പിതാവ് തമ്പിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

web desk 3: