ബാര്‍സലോണ: പി.എസ്.ജി താരം നെയ്മര്‍ ജൂനിയര്‍ ബാര്‍സലോണയുടെ ട്രെയിനിങ് ക്യാംപ് സന്ദര്‍ശിച്ചു. ഇന്നലെയാണ് ബാര്‍സ ക്യാംപ് സന്ദര്‍ശിച്ച ചിത്രങ്ങള്‍ നെയ്മര്‍ തന്നെ തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്തത്. സുഹൃത്തുക്കളായ മെസ്സി, ലൂയിസ് സുവാരസ് എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് പുറത്തുവിട്ടത്.

DNUKCDwXUAA_TSA


ഞായറാഴ്ചയാണ് പഴയ സഹതാരങ്ങളെ കാണാന്‍ കഴിഞ്ഞ സീസണില്‍ ക്ലബ് വിട്ട നെയ്മര്‍ എത്തിയത്. അതേസമയം നെയ്മറിന്റെ സന്ദര്‍ശന വിവരം ബാഴ്‌സലോണയും ആരാധകരെ അറിയിച്ചു