Connect with us

kerala

പ്രോട്ടോക്കോള്‍ ലംഘനം; എന്‍ഐഎയ്ക്ക് മുന്നില്‍ ഉത്തരം മുട്ടി ജലീല്‍; വിശദീകരണം നല്‍കാന്‍ കഴിഞ്ഞില്ല

Published

on

കൊച്ചി: മന്ത്രി കെടി ജലീലിന് പ്രോട്ടോക്കോള്‍ ലംഘനത്തെ കുറിച്ച് കൃത്യമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ലെന്ന് വിവരം. ഒരു ചോദ്യത്തിന് ജലീലിന് കൃത്യമായ വിശദീകരണം നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് എന്‍ഐഎയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്. ഖുര്‍ആന്‍ കൈപ്പറ്റിയത് കേന്ദ്രത്തെ എന്തുകൊണ്ട് അറിയിച്ചില്ല, എന്തുകൊണ്ട് മുന്‍കൂര്‍ അനുമതി തേടിയില്ലെന്ന ചോദ്യത്തിന് ജലീലിന് ഉത്തരം മുട്ടിയെന്നാണ് വിവരം. ഇന്നലെയാണ് ജലീലിനെ ചോദ്യം ചെയ്തത്.

കോണ്‍സുല്‍ ജനറല്‍ ആവശ്യപ്പെട്ടത് കൊണ്ടെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. കോണ്‍സുലേറ്റുമായുള്ള ഇടപെടലില്‍ മന്ത്രി ചട്ടങ്ങള്‍ പാലിച്ചില്ലെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച മൊഴി എന്‍ഐഎ കേന്ദ്ര ഓഫീസിന് കൈമാറി.

ജലീലിന്റെ മൊഴി ദേശീയ അന്വേഷണ ഏജന്‍സി ഇന്ന് വിശദമായി പരിശോധിക്കും. മൊഴിയുടെ പകര്‍പ്പ് ഇന്നലെ രാത്രി തന്നെ ഡല്‍ഹിയിലേയും ഹൈദരാബാദിലേയും ഓഫീസുകള്‍ക്ക് കൈമാറിയിട്ടുണ്ട്. മന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കണമെങ്കില്‍ സ്വപ്‌ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് എന്‍ഐഎയുടെ നിലപാട്. കോണ്‍സുലേറ്റില്‍ നിന്ന് ഖുര്‍ആന്‍ കൈപ്പറ്റിയതിലും കോണ്‍സല്‍ സെക്രട്ടറി എന്ന നിലയില്‍ സ്വപ്‌ന സുരേഷുമായുളള പരിചയം സംബന്ധിച്ചും കൂടുതല്‍ വ്യക്തത വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. സ്വപ്‌നയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍ഐഎ നല്‍കിയ അപേക്ഷ വരുന്ന 22 നാണ് ഇനി പരിഗണിക്കുന്നത്. അന്നുതന്നെ സ്വപ്‌നയെ ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

india

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ മോഷണം പതിവാക്കിയ തമിഴ്‌നാട് സ്വദേശി പിടിയില്‍

ബാഗിനുള്ളിലുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണ്‍, 1000 രൂപ, എ.ടി.എം കാര്‍ഡ് തുടങ്ങിയവ നഷ്ടപ്പെട്ടു.

Published

on

തൃശൂര്‍ : കെ.എസ്.ആര്‍.ടി.സി ബസുകളില്‍ നിന്നും മോഷണം പതിവാക്കിയ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. രാമനാഥപുരം മുടുക്കുളത്തൂര്‍ കീലപ്പച്ചേരി സ്വദേശി മുത്തുകൃഷ്ണനെയാണ് (39) ഈസ്റ്റ് സി.ഐ പി.ലാല്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

കെ.എസ്.ആര്‍.ടി.സി ലോഫ്‌ളോര്‍ ബസില്‍ കോട്ടയത്ത് നിന്നും കോഴിക്കോട്ടേക്ക് യാത്ര ചെയ്യുകയായിരുന്ന ബസ് തൃശൂരിലെത്തിയപ്പോള്‍ യാത്രക്കാര്‍ക്ക് ടോയ്‌ലറ്റില്‍ പോകാനായി നിറുത്തിയിട്ടിരുന്നു.
മൊബൈല്‍ ഫോണും, പഴ്‌സും ബാഗിനുള്ളിവാക്കി യാത്രക്കാരി ടോയ്‌ലറ്റില്‍ പോകാനായി ഇറങ്ങിയിരുന്നു. ഇത് നിരീക്ഷിച്ച പ്രതി, തക്കം നോക്കി, ബാഗ് മോഷ്ടിച്ച്‌ കടന്നുകളയുകയായിരുന്നു.

ബാഗിനുള്ളിലുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണ്‍, 1000 രൂപ, എ.ടി.എം കാര്‍ഡ് തുടങ്ങിയവ നഷ്ടപ്പെട്ടു. യാത്രക്കാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.നഷ്ടപ്പെട്ട മൊബൈല്‍ഫോണ്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ നിരീക്ഷണം നടത്തിയതില്‍ തമിഴ്‌നാട്ടിലാണെന്ന് മനസിലാക്കുകയും പൊലീസെത്തി, ഉപയോഗിക്കുന്നയാളെ കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്നാണ് മുത്തുകൃഷ്ണന്‍ പിടിയിലായത്. സബ് ഇന്‍സ്‌പെക്ടര്‍ എസ്.ഗീമോള്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എന്‍.ഭരതനുണ്ണി, പി.സി സന്ദീപ്, കെ.ടി ഷമീം, പി.ഹരീഷ്, സൈബര്‍സെല്‍ ഉദ്യോഗസ്ഥരായ കെ.എസ് ശരത്, കെ.ജി മിഥുന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Continue Reading

india

ലോകകപ്പിലെ ഞെട്ടിക്കുന്ന തോല്‍വി, ടിറ്റെ ബ്രസീല്‍ പരിശീലകസ്ഥാനമൊഴിഞ്ഞു

2016 മുതല്‍ ആറ് വര്‍ഷം ബ്രസീല്‍ ടീമിനെ പരിശീലിപ്പിച്ച ശേഷമാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്

Published

on

ഖത്തര്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് തോറ്റതിന് പിന്നാലെ ടിറ്റെ ബ്രസീല്‍ പരിശീലക സ്ഥാനം ഒഴിഞ്ഞു.

2016 മുതല്‍ ആറ് വര്‍ഷം ബ്രസീല്‍ ടീമിനെ പരിശീലിപ്പിച്ച ശേഷമാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. ഖത്തര്‍ ലോകകപ്പിന് ശേഷം സ്ഥാനം ഒഴിയുമെന്ന് താന്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണെന്ന് ടിറ്റെ പറയുന്നു.

Continue Reading

kerala

എസ്.എൻ കോളജിലെ ആക്രമണം; മൂന്ന് എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ

സാരമായി പരിക്കേറ്റ മൂന്ന് വിദ്യാർഥികളെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Published

on

കൊല്ലം: എസ്.എൻ കോളജിൽ എ.ഐ.എസ്.എഫ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ മൂന്ന് എസ്.എഫ്.ഐക്കാർ അറസ്റ്റിൽ. രണ്ടാം വർഷ വിദ്യാർഥി ഗൗതം, മൂന്നാം വർഷ വിദ്യാർഥികളായ രഞ്ജിത്ത്, ശരത് എന്നിവരാണ് അറസ്റ്റിലായത്.

ബുധനാഴ്ച നടന്ന ആക്രമണത്തിൽ 11 എ.ഐ.എസ്.എഫ് പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. സാരമായി പരിക്കേറ്റ മൂന്ന് വിദ്യാർഥികളെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. യൂണിയൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ വൈരാഗ്യത്തിൽ എസ്.എഫ്.ഐ പ്രവർത്തകർ മർദിക്കുകയായിരുന്നുവെന്ന് എ.ഐ.എസ്.എഫ് നേതൃത്വം ആരോപിച്ചു.

Continue Reading

Trending