കേരളത്തില്‍ ഐ എസ് ആക്രമണത്തിന് പദ്ധതിയിട്ടിരുന്നെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ)തമിഴ്‌നാട്ടില്‍ റെയ്ഡ് നടത്തി. കേരളത്തില്‍ നിരവധി പ്രദേശങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി ഐഎസ് കേസില്‍ അറസ്റ്റിലായ റിയാസ് അബൂബക്കര്‍ മൊഴി നല്‍കിയിരുന്നു. പാലക്കാട് മുതലമട സ്വദേശിയാണ് റിയാസ്. ആക്രമണത്തിനുള്ള സ്‌ഫോടക വസ്തുക്കള്‍ ശേഖരിക്കാനും റിയാസും സംഘവും നീക്കം നടത്തിയിരുന്നു.റിയാസിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണും ഐസ് വീഡിയോകള്‍ അടങ്ങിയ സിഡികളും എന്‍ ഐ എ പിടിച്ചെടുത്തിരുന്നു. റെയ്ഡില്‍ പ്രധാന രേഖകള്‍ കണ്ടെത്തിയെന്നാണ് പ്രാഥമിക വിവരം.