X

സൈക്കിള്‍പോളോ കേരള താരങ്ങള്‍ക്ക് സൗകര്യമൊരുക്കാത്തത് എന്തുകൊണ്ട്; ഫെഡറേഷനോട് ഹൈകോടതി

സൈക്കിള്‍ പോളോ താരം നിദ ഫാത്തിമ മരിച്ച സംഭവത്തില്‍ ശക്തമായ ഇടപെടല്‍ നടത്തി കേരള ഹൈകോടതി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന കുട്ടികള്‍ക്ക് ഭക്ഷണവും താമസ സൗകര്യവും ഒരുക്കില്ലെയെന്ന് ഹൈക്കോടതി ചോദിച്ചു. കോടതിയില്‍ നേരിട്ടെത്തി ഹാജരായ സൈക്കിള്‍ പോളോ ഫെഡറേഷന്‍ ദേശീയ സെക്രട്ടറിയോടാണ് ഇക്കാര്യം ചോദിച്ചത്. നിദയടക്കമുള്ള സംഘത്തിന് വെള്ളവും ഭക്ഷണവും താമസസൗകര്യം ഒരുക്കിയിരുന്നുവെന്നും താമസൗകര്യം സംഘം നിരസിച്ചെന്നും കോടതിയെ ധരിപ്പിച്ചു.

ഫാത്തിമ നിദയുടെ മരണവുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യകേസ് നേരത്തെ പരിഗണനയില്‍ ഇരിക്കെയാണ് ഫെഡറേഷന്‍ സെക്രട്ടറിയോട് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി ഉത്തരവിറക്കിയത്. അതേസമയം, സൈക്കിള്‍ പോളോ ഫെഡറേഷന്റെ വിശദീകരണത്തെ സൈക്കിള്‍ പോളോ അസോസിയേഷന്‍ എതിര്‍ത്തു. ഒരുതരത്തിലുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടില്ലെന്ന് അസോസിയേഷന്‍ വ്യക്തമാക്കി.

രാജ്യത്തെ 28 സംസ്ഥാനങ്ങളില്‍ നിന്നുമുള്ള മത്സരാര്‍ഥികള്‍ക്ക് വേണ്ടവിധത്തില്‍ സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാന്‍ ഫെഡറേഷന് സാധിച്ചിട്ടില്ല. കേരളത്തില്‍ നിന്നും കോടതി ഉത്തരവ് വഴിയാണ് നിദ ഫാത്തിമയും സംഘവും മത്സരത്തിനെത്തിയത്. എന്നാല്‍ ഇതേ കാരണം ചൂണ്ടിക്കാട്ടി ഇവരുടെ സംഘത്തെ മാറ്റി നിര്‍ത്തി. താമസൗകര്യമടക്കം നിഷേധിച്ചു കൊണ്ടുള്ള ഫെഡറേഷന്റെ ഓഡിയോ സന്ദേശമടക്കം കൈവശമുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

webdesk14: