X

ഹോക്കി ലോകകപ്പ് ഒഡിഷയില്‍; വെള്ളിയാഴ്ച തുടക്കം കുറിക്കും

ഹോക്കിയിലെ ഭീമന്‍മാര്‍ ഒരൊറ്റ ലക്ഷ്യവുമായി കളിക്കളത്തിലേക്ക്. ലോകകപ്പില്‍ കളിക്കാനൊരുങ്ങി ഇന്ത്യയടക്കം 16 രാജ്യങ്ങള്‍.ഭുവനേശ്വറിലും റൂര്‍ക്കേലയിലുമായി നടക്കുന്ന ടൂര്‍ണമെന്‍റ് വെള്ളിയാഴ്ച ആരംഭിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് കലിംഗ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ അര്‍ജന്‍റീന ദക്ഷിണാഫ്രിക്കയെ നേരിടും. റൂര്‍ക്കേലയില്‍ നടക്കുന്ന മത്സരത്തില്‍ ഗ്രൂപ്പ് സിയില്‍ ന്യൂസിലന്‍ഡ് ചിലിയെ നേരിടും. വൈകിട്ട് 7 മണിക്കാണ് ഇന്ത്യയുടെ മത്സരം. സ്പെയിനാണ് ഇന്ത്യയുടെ എതിരാളി.

അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നായി 16 ടീമുകളാണ് എത്തുന്നത്. നാല് ഗ്രൂപ്പുകളായി തിരിഞ്ഞാണ് മത്സരം. ഗ്രൂപ്പ് വിജയികള്‍ നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറും. രണ്ടും മൂന്നും സ്ഥാനക്കാര്‍ ക്രോസോവര്‍ മത്സരങ്ങളില്‍ കളിക്കും. വിജയികള്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തും. ജനുവരി 29നാണ് ഫൈനല്‍.

webdesk12: