ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കോവിഡ് നിയന്ത്രണങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി എംപി വരുണ്‍ ഗാന്ധി. രാത്രിയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തും, പകല്‍ ലക്ഷങ്ങളെ പങ്കെടുപ്പിച്ച് റാലി സംഘടിപ്പിക്കും, മനുഷ്യന്റെ സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്നതിന് അപ്പുറമാണിത് , ഭയാനകമായ കോവിഡിന്റെ പുതിയ ഒമിക്രോണിനെ തടയുന്നതിന് ആണോ അതോ തെരഞ്ഞെടുപ്പ് ശക്തി പ്രകടനത്തിനാണോ മുന്‍ഗണന? സത്യസന്ധമായി തീരുമാനിക്കണം വരുണ്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

കോവിഡ് ആശങ്കകള്‍ മുന്‍നിര്‍ത്തി ഉത്തര്‍പ്രദേശില്‍ രാത്രി 11 മുതല്‍ രാവിലെ 5 വരെ കര്‍ഫ്യൂ നിലനില്‍ക്കുന്നുണ്ട്. പൊതു പരിപാടികള്‍ക്കും നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതേസമയം നിരവധി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും സംസ്ഥാനത്ത് നടക്കുന്നുണ്ട്.

അതേസമയം രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 578ആയി. ഡല്‍ഹിയിലാണ് കൂടുതല്‍ രോഗികള്‍.