ഇന്ത്യക്കെതിരായ കൊളംബോ ടെസ്റ്റില്‍ നാലാം ദിനം നൈറ്റ് വാച്ച്മാനായ പുഷ്പകുമാര അനാവശ്യ ഷോട്ടിലൂടെ വിക്കറ്റ് കളഞ്ഞത് വിമര്‍ശനമുയരുന്നു. ശതകം നേടി ലങ്കക്കായി മികച്ച പോരാട്ടം പുറത്തെടുത്ത കരുണരത്‌നക്കൊപ്പമാണ് പുഷ്പകുമാര ക്രീസിലെത്തിയത്.

കരുണരത്‌നയെ പിന്തുണയ്ക്കുക മാത്രമായിരുന്നു ഈ സമയം താരം ചെയ്യേണ്ടിയിരുന്നത്. ഇതാണ് ടീം ആഗ്രഹിച്ചതും. എന്നാല്‍ തീര്‍ത്തും അസാധ്യമായ ഒരു റിവേഴ്‌സ് ഷോട്ടിന് ശ്രമിച്ച് അശ്വിന് വിക്കറ്റ് സമ്മാനിച്ച് പുഷ്പകുമാര മടങ്ങി. കടുത്ത ഭാഷയിലാണ് സുനില്‍ ഗവാസ്‌കര്‍ ഈ ഷോട്ടിനെ വിമര്‍ശിച്ചത്. പലരും ഷോട്ടിനെ പരിഹസിച്ചും വിമര്‍ശിച്ചും നിരവധിപേര്‍ രംഗത്ത് വന്നു.

 

മറ്റ് രണ്ട് വിക്കറ്റുകള്‍