കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. പത്താം ബ്ലോക്ക് സി ഡിവിഷനിലെ 12ാം നമ്പര്‍ സെല്ലിന്റെ ഭിത്തിയില്‍ ഒളിപ്പിച്ചുവെച്ച നിലയിലാണ് ഫോണ്‍ കണ്ടെടുത്തത്. ജയില്‍ സൂപ്രണ്ടിനെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. പ്രതിദിനം ജയിലില്‍ നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്.
ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം അന്വേഷിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സമിതിയാണ് മൊബൈല്‍ ഫോണ്‍ പിടികൂടിയത്.
കാലപഴക്കം ചെന്ന സെല്ലുകളും, തകരാനായ മതിലുകളും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുണ്ട്. ഇത് സുരക്ഷ ഭീഷണിയാണെന്ന് ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം അന്വേഷിക്കുന്ന സമിതി ഉന്നത ജയില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു. ഉത്തര മേഖല ജയില്‍ ഡി ഐ ജി, കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ഉള്‍പ്പടെ യോഗത്തില്‍ പങ്കെടുത്തിരുന്നു. വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ മറ്റ് ജയിലുകളിലും അന്വേഷണ സമിതി പരിശോധന നടത്തും.
ബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
മലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
ദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
വിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
കേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
എസ്ഐആർ ജോലിഭാരം മൂലം ഗുജറാത്തിലും ബിഎൽഒ ജീവനൊടുക്കി