Connect with us

kerala

നിതീഷ് റെഡ്ഡിക്ക് കന്നി സെഞ്ച്വറി; വാഷിങ്ടണ്‍ സുന്ദറിന് ഫിഫ്റ്റി; തകര്‍ച്ചയില്‍ നിന്ന് ഇന്ത്യ കരകയറി

ഓസീസിന് 116 റണ്‍സ് പിന്നിലാണെങ്കിലും മൂന്നാം ദിനം അവിശ്വസനീയമായ ചെറുത്തുനില്‍പ്പാണ് ഇന്ത്യ നടത്തിയത്.

Published

on

ഇന്ത്യൻ ക്രിക്കറ്റിന്റെ പുത്തൻ താരോദയമായ ആന്ധ്രാ സ്വദേശി നിതീഷ് കുമാർ റെഡ്ഡിക്ക് മെല്‍ബൺ ടെസ്റ്റിൽ തകർപ്പൻ സെഞ്ച്വറി. വെളിച്ചക്കുറവ് മൂലം മൂന്നാംദിനം കളിനിര്‍ത്തുമ്പോള്‍ 358ന് ഒന്‍പത് എന്ന നിലയിലാണ് ഇന്ത്യ. ഓസീസിന് 116 റണ്‍സ് പിന്നിലാണെങ്കിലും മൂന്നാം ദിനം അവിശ്വസനീയമായ ചെറുത്തുനില്‍പ്പാണ് ഇന്ത്യ നടത്തിയത്.

രണ്ടാം ദിനം 164 ന് 5 എന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് മൂന്നാം ദിനം ആദ്യം നഷ്ടമായത് ഋഷഭ് പന്തിനെയാണ് (28). വൈകാതെ 17 റണ്‍സുമായി രവീന്ദ്ര ജഡേജയും പുറത്തായതോടെ ഇന്ത്യ 221ന് ഏഴ് എന്ന നിലയിലായിരുന്നു. പക്ഷേ എട്ടാം വിക്കറ്റില്‍ നിതീഷ് കുമാര്‍ റെഡ്ഢിയും വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്‌സിനെ താങ്ങിയെടുത്തു. ഓസീസ് ബൗളര്‍മാരുടെ ക്ഷമയെ പരീക്ഷിച്ച ഇരുവരും ചേര്‍ന്ന് 127 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇതിലൂടെ ഇന്ത്യ ഫോളോ ഓണ്‍ ഭീഷണിയും മറികടന്നു.

കന്നി അര്‍ധ സെഞ്ച്വറിയുമായി നിറഞ്ഞാടിയ നിതീഷിന് വാഷിങ്ടണ്‍ സുന്ദര്‍ ഒരറ്റത്ത് ശാന്തമായ പിന്തുണ നല്‍കുകയായിരുന്നു. 162 പന്തില്‍ നിന്നും 50 റണ്‍സുമായി വാഷിങ്ടണ്‍ സുന്ദര്‍ പുറത്താകുമ്പോള്‍ നിതീഷ് കുമാര്‍ സെഞ്ച്വറിക്ക് തൊട്ടരികെയായിരുന്നു. തുടര്‍ന്നെത്തിയ ബുംറ പൂജ്യത്തിന് പുറത്തായതോടെ ഇന്ത്യന്‍ ആരാധകരുടെ നെഞ്ചിടിച്ചെങ്കിലും സിറാജിനെ കൂട്ടുപിടിച്ച് നിതീഷ് കന്നി സെഞ്ച്വറി പൂര്‍ത്തിയാക്കി. 10 ബൗണ്ടറികളും ഒരു സിക്‌സറുകമാണ് നിതീഷിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഓസീസിനായി പാറ്റ് കമ്മിന്‍സും സ്‌കോട്ട് ബോളണ്ടും മൂന്ന് വിക്കറ്റുകള്‍ വീതവും നേഥന്‍ ലിയോണ്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

kerala

‘കിഫ്ബി വെന്‍റിലേറ്ററില്‍; എപ്പോള്‍ ഓഫാക്കുമെന്നാണ് ഇനി അറിയാനുള്ളത്’: വി.ഡി.സതീശന്‍

സംസ്ഥാനത്ത് കിഫ്ബി സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധി അടിയന്തരപ്രമേയത്തിലൂടെ ഉന്നയിച്ച് പ്രതിപക്ഷം സർക്കാരിനെ സഭയിൽ വിചാരണ ചെയ്തു.

Published

on

കിഫ്ബി വെന്‍റിലേറ്ററിലെന്നും എപ്പോൾ ഓഫാക്കുമെന്നാണ് ഇനി അറിയാനുള്ളതെന്നും പ്രതിപക്ഷം നിയമസഭയില്‍ ആഞ്ഞടിച്ചു. കിഫ്ബിയുടെ മറവിൽ കേരളത്തിൽ കെ. ടോൾ കൊണ്ടുവരുവാൻ സർക്കാർ ശ്രമിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനത്ത് കിഫ്ബി സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധി അടിയന്തരപ്രമേയത്തിലൂടെ ഉന്നയിച്ച് പ്രതിപക്ഷം സർക്കാരിനെ സഭയിൽ വിചാരണ ചെയ്തു. കടത്തിന്‍റെ കാണാക്കയത്തിലേക്ക് കിഫ്ബി കേരളത്തെ എത്തിച്ചെന്ന്  പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കുറ്റപ്പെടുത്തി .

സംസ്ഥാനത്ത് തേനും പാലും ഒഴുക്കുമെന്ന് പ്രഖ്യാപിച്ച് ആരംഭിച്ച കിഫ്ബി ഇന്ന് ട്രിപ്പും ബുസ്റ്റും കൊടുത്ത് കിടത്തിയിരിക്കുന്ന അവസ്ഥയിലാണെന്ന് അടിയന്തര പ്രമേയത്തിന് അവതരണനുമതി തേടിയ റോജി എം. ജോൺ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ജനങ്ങളുടെ ബാധ്യതയായി കിഫ്ബി മാറിയിരിക്കുകയാണെന്നും, കിഫ്ബിയുടെ മറവിൽ
കേരളത്തിൽ കെ. ടോൾ കൊണ്ടുവരുവാൻ സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കടത്തിന്‍റെ കാണാക്കയത്തിലേക്ക് കിഫ്ബി കേരളത്തെ എത്തിച്ചെന്നും സംസ്ഥാനത്തിന്‍റെ ബജറ്റിന് മുകളിലുള്ള ബാധ്യതയായി കിഫ്ബി മാറിയെന്നും പ്രതിപക്ഷ നേതാവും കുറ്റപ്പെടുത്തി. കിഫ്ബി വെന്‍റിലേറ്ററിലെന്നും
എപ്പോൾ ഓഫാക്കുമെന്നാണ് ഇനി അറിയാനുള്ളതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. പതിവുപോലെ കേന്ദ്രത്തെ പഴിചാരി തടിയൂരുവാനുള്ള ശ്രമമാണ് ധനമന്ത്രി കിഫ്ബി വിഷയത്തിലും സ്വീകരിച്ചത്. അടിയന്തര പ്രമേയത്തിന് അവതരണനുമതി നിഷേധിച്ചതിനെ തുടർന്ന് ശക്തമായ വാദമുഖങ്ങൾ ഉയർത്തിയ ശേഷം പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

Continue Reading

kerala

കോഴിക്കോട് സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് പ്ലസ് ടു വിദ്യാർ‌ത്ഥിനി മരിച്ചു

ഇന്നലെ വൈകിട്ട് ഏഴരയോടെ മുക്കം ഹൈസ്‌കൂള്‍ റോഡിലായിരുന്നു അപകടം. 

Published

on

സ്‌കൂട്ടര്‍ റോഡരികിലെ താഴ്ചയിലേക്കുമറിഞ്ഞ് പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചു. കൊടിയത്തൂര്‍ കാരാട്ട് മുജീബിന്റെ മകള്‍ ഫാത്തിമ ജിബിന്‍ (18) ആണ് മരിച്ചത്. ചേന്ദമംഗലൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു  വിദ്യാര്‍ത്ഥിനിയാണ്. ഇന്നലെ വൈകിട്ട് ഏഴരയോടെ മുക്കം ഹൈസ്‌കൂള്‍ റോഡിലായിരുന്നു അപകടം.

കുറ്റിപ്പാലയില്‍നിന്ന് അഗസ്ത്യന്‍മുഴിയിലേക്ക് വരുന്നതിനിടെ മാതാവ് നെജിനാബി ഓടിച്ചിരുന്ന സ്‌കൂട്ടര്‍ ഇറക്കത്തില്‍ നിയന്ത്രണംവിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് താഴ്ചയിലേക്ക് മറിയുകയുമായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മുക്കം അഗ്‌നിരക്ഷാസേനയെത്തി ഇരുവരെയും മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഫാത്തിമ ജിബിന്റെ ജീവന്‍ രക്ഷിക്കാനായില്ല.ഈ വാഹനത്തിന്റെ തൊട്ടുമുന്നിലായി പിതാവ് മറ്റൊരു ബൈക്കിലുണ്ടായിരുന്നു. ഫാത്തിമ ജിബിന്റെ സഹോദരങ്ങള്‍ ഫാത്തിമ റെന, റാസി (ജിഎംയുപി സ്‌കൂള്‍ കൊടിയത്തൂര്‍).

Continue Reading

kerala

‘മുസ്‌ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പ്രസിഡന്റാക്കിയ ലീഗ് മറുപടി പറയേണ്ടി വരും’; വര്‍ഗീയ പ്രസംഗവുമായി വയനാട്ടിലെ സി.പി.എം നേതാവ്‌

അവിശ്വാസത്തിന് ശേഷം പനമരം പഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് പ്രതിനിധി ലക്ഷ്മി ആലക്കാമുറ്റം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സംഭവമാണ് സഖാവ് വർഗീയ പ്രചാരണത്തിന് ഉപയോഗിച്ചത്.

Published

on

വയനാട് സിപിഎം ജില്ലാ കമ്മിറ്റി അംഗം എ എൻ പ്രഭാകരന്റെ വർഗീയ പ്രസംഗം വിവാദത്തിൽ. പനമരത്ത് യുഡിഎഫ് മുസ്ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പഞ്ചായത്ത് പ്രസിഡന്റാക്കി. ആദ്യമായി മുസ്ലിം വനിത പ്രസിഡണ്ടായിരുന്ന പഞ്ചായത്തിലെ ഭരണം ലീഗ് മറിച്ചിട്ടു. ലീഗ് പനമരത്ത് ചെയ്തത് ചരിത്രപരമായ തെറ്റാണ്.

അടുത്ത തെരഞ്ഞെടുപ്പിൽ വീട് കയറുമ്പോൾ ലീഗുകാർ കയ്യുംകെട്ടി നിന്നും മറുപടി പറയേണ്ടി വരുമെന്നും എ എൻ പ്രഭാകരൻ പറഞ്ഞു. പനമരത്ത് അവിശ്വാസ പ്രമേയത്തിന് പിന്നാലെ ഭരണമാറ്റം സംഭവിച്ചതിനെക്കുറിച്ച് പ്രസംഗിക്കുമ്പോഴായിരുന്നു ഈ വർഗീയ പ്രസംഗം.

അവിശ്വാസത്തിന് ശേഷം പനമരം പഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് പ്രതിനിധി ലക്ഷ്മി ആലക്കാമുറ്റം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സംഭവമാണ് സഖാവ് വർഗീയ പ്രചാരണത്തിന് ഉപയോഗിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥിയായ ലക്ഷ്മിക്ക് 12 വോട്ടുകളും എൽഡിഎഫ് സ്ഥാനാർത്ഥിക്ക് 10 വോട്ടുകളാണ് ലഭിച്ചത്. 22-ാം വാർഡ് വെള്ളരി വയലിൽ നിന്നാണ് ലക്ഷ്മി ആലക്കാമുറ്റം പഞ്ചായത്തിലേക്ക് വിജയിച്ചത്. വനിതാ ജനറൽ സംവരണമായ പ്രസിഡന്റ് പദമാണ് മുസ്ലിംലീഗ് ലക്ഷ്മിക്ക് നൽകിയത്. ഇതിനെ വർഗീയമായി ചിത്രീകരിച്ച് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനാണ് സി.പി.എം ശ്രമം.

Continue Reading

Trending