മലയാളത്തിലെ മുന്‍നിര യുവനായകന്‍മാരിലൊരാളാണ് നിവിന്‍പോളി. യുവാക്കളുടെ ആരാധനയേറ്റുവാങ്ങിയ യുവനടന്‍. താരത്തിന്റെ പ്രേമവും,1983ഉം, ഓംശാന്തി ഓശ്ശാനയുമൊക്കെ മലയാളക്കര ഏറ്റുപിടിച്ച ചിത്രങ്ങളാണ്. പ്രേമത്തിലെ താരത്തിന്റെ വേഷവും ക്യാമ്പസ്സിലാകെ പടര്‍ന്നുപിടിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ഒരു പഴയ ആല്‍ബവും ഹിറ്റായിരിക്കുന്നു. യുട്യൂബിലുള്ള വീഡിയോ ആണ് തരംഗമായിരിക്കുന്നത്.

നിവിന്‍പോളി പണ്ട് പഠിക്കുന്ന കാലഘട്ടത്തില്‍ ചെയ്തതാണ് ഈ ആല്‍ബം. 2003-ല്‍ കോളേജില്‍ പഠിക്കുമ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം അഭിനയിച്ചതാണിത്. ഇതാണ് നിവിന്റെ ആദ്യത്തെ വീഡിയോ ആല്‍ബവും. സുഹൃത്തുക്കള്‍ക്കിടയിലെ പ്രണയം വിഷയമായിട്ടുള്ള ഈ ആല്‍ബം അടുത്തിടെയാണ് യുട്യൂബിലെത്തുന്നത്. സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനാണ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്.

watch video: 

https://www.youtube.com/watch?v=9zlxU52yOc4