kerala
കഞ്ചാവ് വലിച്ചിട്ട് ആര്‍ക്കും ഒരു പ്രശ്‌നവുമില്ല; സംശയം ഉണ്ടെങ്കില്‍ തന്റെ കസ്റ്റമേഴ്സിനെ വിളിച്ചു ചോദിക്കു; വിചിത്ര മറുപടി നല്‍കി പ്രതി
300 ഗ്രാം കഞ്ചാവുമായി പള്ളിക്കത്തോട് പൊലീസ് പിടികൂടിയ സ്റ്റെഫിന്‍ ദേവസ്യയുടേതാണ് വിചിത്ര മറുപടി

കഞ്ചാവ് വലിച്ചിട്ട് ആര്‍ക്കും ഒരു പ്രശ്‌നവുമില്ലെന്നും സംശയം ഉണ്ടെങ്കില്‍ തന്റെ കസ്റ്റമേഴ്സിനെ വിളിച്ചു ചോദിക്കാമെന്നും വിചിത്ര മറുപടി നല്‍കി കഞ്ചാവ് കേസിലെ പ്രതി. 300 ഗ്രാം കഞ്ചാവുമായി പള്ളിക്കത്തോട് പൊലീസ് പിടികൂടിയ സ്റ്റെഫിന്‍ ദേവസ്യയുടേതാണ് വിചിത്ര മറുപടി.
രാജീവ് ഗാന്ധി സര്‍ക്കാരാണ് കഞ്ചാവിനെ പെടുത്തിയതെന്നും കഞ്ചാവ് വലിക്കുന്നവര്‍ സൈലന്റാണെന്നും പ്രതി പറഞ്ഞു. ആരും ആക്രമണം നടത്താറില്ല. കഞ്ചാവിന്റെ ‘ഞ്ച’ പറയുന്നതാണ് പ്രശ്‌നം. നീല ചടയന്‍ പ്രശ്‌നമില്ല. ഹാഷിഷ് ഓയില്‍ ബ്ലഡ് ക്യാന്‍സറിന്റെ മരുന്നാണെന്ന വിചിത്രവാദവും പ്രതി ഉന്നയിച്ചു. ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
india
ആസമിലെ വിവേചനപരമായ സര്‍ക്കാര്‍ സമീപനം: അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി മുസ്‌ലിം ലീഗ് എം.പിമാര്‍

ആസാമിൽ ജനങ്ങൾക്കിടയിൽ അശാന്തി പരത്തുന്ന തരത്തിലുള്ള നടപടികളിൽ നിന്ന് സർക്കാർ അടിയന്തരമായി പിന്തിരിയണമെന്നും വളരെ ആശങ്കാജനകമായ വിധത്തിൽ നടക്കുന്ന കാര്യങ്ങൾ സംബന്ധിച്ച് പാർലമെന്റിൽ ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാരായ ഇ.ടി മുഹമ്മദ് ബഷീർ, ഡോ. എം.പി അബ്ദുസമദ് സമദാനി, നവാസ് ഗനി എന്നിവർ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ദേശീയ മാനദണ്ഡം പാലിക്കുന്നതിനു പകരം, ജില്ല തിരിച്ചുള്ള അടിസ്ഥാനത്തിൽ ന്യൂനപക്ഷ പദവി പുനർ നിർവചിക്കാനുള്ള അസം സർക്കാരിന്റെ നിർദ്ദേശം, ജനങ്ങളുടെ സംരക്ഷണമില്ലായ്മക്കും ക്ഷേമ പദ്ധതികളിലെ വിവേചനത്തെ കുറിച്ചുള്ള ഭയത്തിനും കാരണമായിട്ടുണ്ട്.
ആറ് മത വിഭാഗങ്ങൾക്ക് ന്യൂനപക്ഷ സർട്ടിഫിക്കറ്റുകൾ നൽകാനുള്ള പദ്ധതി, പ്രത്യേകിച്ച് ബംഗാളി വംശജരായ മുസ്ലിംകൾക്കിടയിൽ, ദുഷ്ടലാക്കോടെയുള്ള രാഷ്ട്രീയ ലക്ഷ്യവും ഉദ്യോഗസ്ഥ രംഗത്ത് നിന്നുള്ള നിഷ്കാസനവും വലിയ തോതിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.
നിരവധി ജില്ലകളിലും ഹിന്ദുക്കൾ ന്യൂനപക്ഷങ്ങളായി മാറിയിട്ടുണ്ടെന്നും കുടുംബാസൂത്രണം, ബഹു ഭാര്യത്വം നിരോധിക്കൽ തുടങ്ങിയ നടപടികളിലൂടെ ജനസംഖ്യാ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നു.
കൃത്യമായ രേഖകൾ ഉണ്ടായിട്ട് പോലും ഭൂമി ഒഴിപ്പിക്കൽ നീക്കങ്ങൾ വിവേചനപരമായി നടപ്പാക്കപ്പെടുന്നുണ്ട്. ബംഗ്ല ഭാഷ സംസാരിക്കുന്ന മുസ്ലിംകളെ വിവേചന പരമായി ലക്ഷ്യം വച്ച് കൊണ്ടുള്ള പ്രവർത്തനങ്ങൾ വ്യാപകമാണ്. അതേസമയം മറ്റു വിഭാഗങ്ങളുടെ സമാനമായ കൈയേറ്റങ്ങൾ ചോദ്യം ചെയ്യപ്പെടാതെ പോയി. ഈ നടപടികൾ നിയമപരമായ പരിശോധനയ്ക്ക് കാരണമാവുകയും സംസ്ഥാനം അനുവദിച്ച വിവേചനത്തെയും ഭവന, സ്വത്തവകാശ ലംഘനങ്ങളെയും കുറിച്ചുള്ള ഗുരുതരമായ ആശങ്കകൾ ഉയർത്തുകയും ചെയ്തു.
സമാന്തരമായി, ‘അനധികൃത കുടിയേറ്റക്കാർ’ എന്ന് വിളിക്കപ്പെടുന്നവരെ തിരിച്ചറിഞ്ഞ് നാട് കടത്താനുള്ള ശ്രമങ്ങൾ സംസ്ഥാനം ശക്തമാക്കിയിട്ടുണ്ട്. നിരവധി വ്യക്തികളെ, പ്രത്യേകിച്ച് ബംഗാളി വംശജരായ മുസ്ലീങ്ങളെ, അസമിലെ വിദേശ ട്രൈബ്യൂണലുകൾ ‘വിദേശികൾ’ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. സംശയാസ്പദമായതോ പിഴവുകളുള്ളതോ ആയ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട്, നിയമപരമായി പരിമിതമായ നിയമ സഹായത്തോടെ, പലരെയും വർഷങ്ങളോളം തടങ്കൽ കേന്ദ്രങ്ങളിൽ തടങ്കലിൽ വച്ചു. ചില കേസുകളിൽ, ഇന്ത്യൻ പൗരന്മാരെ തെറ്റായി തിരിച്ചറിഞ്ഞ് അവരുടെ കുടുംബങ്ങളിൽ നിന്ന് വേർപെടുത്തി. അടുത്തിടെ, മനുഷ്യാവകാശ ആശങ്കകൾ ഉന്നയിച്ച് അസം സർക്കാർ ഒരു കൂട്ടം ആളുകളെ ബംഗ്ലാദേശിലേക്ക് നാട് കടത്തി.
മൊത്തത്തിൽ, ഈ സംഭവവികാസങ്ങൾ ഭരണത്തിലെ വർഗീയ ചട്ടക്കൂട്, പ്രത്യേക സമുദായങ്ങളെ അരികു വൽക്കരിക്കൽ, അസമിലെ ഭരണഘടനാ സംരക്ഷണങ്ങൾ ദുർബലപ്പെടുത്തൽ എന്നിവയുടെ അസ്വസ്ഥതയുണ്ടാക്കുന്ന പ്രവണതയെ പ്രതിഫലിപ്പിക്കുന്നു. ഇക്കാര്യങ്ങളിൽ പാർലമെൻ്റ് അടിയന്തരമായി ഇടപെടുകയും ഫലപ്രദമായ നിയമ നിർമാണം നടത്തുകയും വേണമെന്ന് മുസ്ലിം ലീഗ് എം പിമാർ ആവശ്യപ്പെട്ടു.
kerala
അജിത് കുമാർ കസ്റ്റഡി മരണം; 25 ലക്ഷം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് മദ്രാസ് ഹൈകോടതി
നേരത്തെ 5 ലക്ഷം രൂപയായിരുന്നു സർക്കാർ കുടുംബത്തിന് നൽകിയത്

തമിഴ്നാട്ടിലെ ശിവഗംഗയിൽ പൊലീസ് കസ്റ്റഡിയിൽ വച്ച് കൊല്ലപ്പെട്ട കെ അജിത് കുമാറിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ 25 ലക്ഷം രൂപ നൽകണമെന്ന് മദ്രാസ് ഹൈക്കോടതി. നേരത്തെ 5 ലക്ഷം രൂപയായിരുന്നു സർക്കാർ കുടുംബത്തിന് നൽകിയത്. കേസിലെ സിബിഐ അന്വേഷണം ഉടൻ പൂർത്തിയാക്കണമെന്നും ആവശ്യമെങ്കിൽ സാക്ഷിക്ക് പൊലീസ് സുരക്ഷ ഒരുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
നേരത്തെ പൊലീസ് മർദനത്തെ തുടർന്നാണ് അജിത് കുമാർ കൊല്ലപ്പെട്ടതെന്ന് ജുഡീഷ്യൽ അന്വേഷണത്തിൽ വ്യക്തമായിരുന്നു. അജിത് കുമാറിന്റെ കുടുംബത്തിന് വീട് വയ്ക്കാൻ സ്ഥലവും സഹോദരന് സർക്കാർ ജോലിയും നൽകിയിരുന്നു.
kerala
‘മടക്കം’; അനന്തപുരിയോട് വിട ചൊല്ലി വി.എസ്

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അനന്തപുരിയോട് വിട ചൊല്ലി. ദര്‍ബാര്‍ ഹാളിലെ പൊതു ദര്‍ശനം അവസാനിപ്പിച്ച് ഉച്ചയ്ക്ക് ശേഷം 2.25 ഓടെയാണ് വിലാപയാത്രയ്ക്കായി മൃതദേഹം പ്രത്യേകം അലങ്കരിച്ച കെഎസ്ആര്‍ടിസി ബസിലേക്ക് മാറ്റിയത്.
ദര്‍ബാര്‍ ഹാളില്‍ രാവിലെ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ വിലാപയാത്രയ്ക്കായി മൃതദേഹം ബസിലേക്ക് മാറ്റുന്നതുവരെ ഇരുന്നു. ദര്‍ബാര്‍ ഹാളില്‍ അഞ്ചു മണിക്കൂറോളം നീണ്ടു നിന്ന പൊതുദര്‍ശനത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, രമേശ് ചെന്നിത്തല തുടങ്ങി വിവിധ രാഷ്ട്രീയ-സാമൂഹിക-മത നേതാക്കള്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.
ദര്‍ബാര്‍ ഹാളില്‍ നിന്നും ദേശീയപാത വഴിയാണ് വി എസ് അച്യുതാനന്ദന്റെ വിലാപയാത്ര പോകുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മറ്റ് മുതിര്‍ന്ന നേതാക്കളും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്. തിരുവനന്തപുരത്ത് 27 പ്രധാന ഇടങ്ങളില്‍ വിഎസിന്റെ ഭൗതികദേഹം പൊതുജനങ്ങള്‍ക്ക് കാണാനും അന്തിമോപചാരം അര്‍പ്പിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. കൊല്ലത്ത് ഏഴിടങ്ങളിലും പൊതുജനങ്ങള്‍ക്ക് കാണാന്‍ അവസരമുണ്ട്.
പാളയം, പിഎംജി, പ്ലാമൂട്, പട്ടം, കേശവദാസപുരം, ഉള്ളൂര്‍, പോങ്ങുംമൂട്, ശ്രീകാര്യം, ചാവടിമുക്ക്, പാങ്ങപ്പാറ, കാര്യവട്ടം, കഴക്കൂട്ടം, വെട്ടുറോഡ്, കണിയാപുരം, പള്ളിപ്പുറം, മംഗലപുരം, ചെമ്പകമംഗലം, കോരാണി, മൂന്നുമുക്ക്, ആറ്റിങ്ങല്‍, കച്ചേരിനട, ആലംകോട്, കടുവയില്‍, കല്ലമ്പലം, നാവായിക്കുളം, 28-ാം മൈല്‍, കടമ്പാട്ടുകോണം എന്നിവിടങ്ങളിലാണ് തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിന് അവസരമൊരുക്കിയിരിക്കുന്നത്.
കൊല്ലം ജില്ലയില്‍ പാരിപ്പള്ളി, ചാത്തന്നൂര്‍, കൊട്ടിയം, ചിന്നക്കട ബസ് ബേ, കാവനാട്, ചവറ ബസ് സ്റ്റാന്‍ഡ്, കരുനാഗപ്പള്ളി, ഓച്ചിറ എന്നിവിടങ്ങളില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ക്രമീകരണമുണ്ട്.
ആലപ്പുഴയില്‍ കെ പി എ സി ജങ്ഷന്‍, കായംകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, കരിയിലക്കുളങ്ങര, നങ്ങ്യാരകുളങ്ങര, ഹരിപ്പാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, ഠാണാപ്പടി, കരുവാറ്റ, തോട്ടപ്പള്ളി, പുറക്കാട്, അമ്പലപ്പുഴ, വണ്ടാനം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ ക്രമീകരണമുണ്ട്.
-
india3 days ago
‘സത്യം രാജ്യത്തിനറിയണം’; അഞ്ച് ജെറ്റുകൾ വീഴ്ത്തിയെന്ന ട്രംപിന്റെ പ്രസ്താവനയിൽ പ്രധാനമന്ത്രിയോട് രാഹുൽ ഗാന്ധി
-
kerala3 days ago
നൂറനാട്ടെ കുടിയൊഴിപ്പിക്കൽ ഭീഷണി: സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് എതിരെ കേസ്
-
kerala3 days ago
ശബരിമല ട്രാക്ടര്‍ യാത്ര; എഡിജിപി എംആര്‍ അജിത് കുമാറിന് വീഴ്ച; ആവര്‍ത്തിക്കരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദേശം
-
kerala3 days ago
മലപ്പുറം കാളികാവില്‍ വീണ്ടും കടുവയുടെ ആക്രമണം
-
india1 day ago
നിമിഷപ്രിയ കേസ്: ‘മധ്യസ്ഥതയുടെ പേരില്‍ സാമുവല്‍ ജെറോം വ്യാപകമായി പണം പിരിച്ചു’; തലാലിന്റെ സഹോദരന്
-
kerala2 days ago
സ്വകാര്യ ബസ് സമരം മറ്റന്നാള്‍ മുതല്‍
-
kerala2 days ago
കണ്ണൂരില്‍ കുഞ്ഞുമായി പുഴയില്‍ ചാടി; അമ്മ മരിച്ചു
-
kerala2 days ago
‘നിര്‍ഭയം നിലപാട് പറയുന്ന നേതാവ്’; വിദ്വേഷ പ്രസംഗം നടത്തിയ വെള്ളാപ്പള്ളിയെ പുകഴ്ത്തി മന്ത്രി വാസവന്