kerala
ഓണത്തിന് ആരെയും പട്ടിണിക്കിടരുത്; ഓണത്തിനു മുമ്പ് മുഴുവന്‍ ശമ്പളവും നല്‍കണമെന്ന് കെ.എസ്.ആര്‍.ടി.സിയോട് ഹൈക്കോടതി
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഓണത്തിനു മുന്‍പ് മുഴുവന്‍ ശമ്പളവും നല്‍കണമെന്ന് ഹൈക്കോടതി.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഓണത്തിനു മുന്‍പ് മുഴുവന്‍ ശമ്പളവും നല്‍കണമെന്ന് ഹൈക്കോടതി. ഓണത്തിന് ആരെയും പട്ടിണികിടാന്‍ അനുവദിക്കില്ല. ശമ്പളത്തിന്റെ ആദ്യ ഘടു നല്‍കേണ്ടത് കെഎസ്ആര്‍ടിസി ആണെന്നും കോടതി വ്യക്തമാക്കി.
എന്നാല്‍ സര്‍ക്കാര്‍ പണം നല്‍കിയാല്‍ മാത്രമേ ശമ്പള വിതരണം പൂര്‍ത്തിയാക്കാന്‍ കഴിയൂവെന്ന് കെഎസ്ആര്‍ടിസി കോടതിയില്‍ അറിയിച്ചു.
ഓണക്കാലം ആഘോഷങ്ങളുടെ സമയമാണെന്നും ഈ സമയത്ത് ജീവനക്കാരെ പട്ടിണിക്കിടാന്‍ അനുവദിക്കില്ലെന്നും കോടതി പറഞ്ഞു. അതിനാല്‍ ജൂലൈ മാസത്തിലെ ശമ്പളം ഓണത്തിന് മുന്‍പായി നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

തിരുവനന്തപുരം: കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ മണ്‍സൂണ്‍ സമയപ്പട്ടിക ജൂണ്‍ 15ന് നിലവില്‍വരും. കേരളത്തില്‍നിന്ന് പുറപ്പെടുന്നവയടക്കം 14 ട്രെയിനുകളുടെ പുറപ്പെടല്‍ സമയത്തിലാണ് മാറ്റം. ഒക്ടോബര്‍ 20 വരെയാണ് ഈ സമയപ്പട്ടിക പ്രകാരം ട്രെയിനുകള്‍ ഓടുക.
(ട്രെയിനുകളും പുതിയ സമയക്രമവും ചുവടെ. ബ്രാക്കറ്റില്‍ നിലവിലെ സമയം)
22149 എറണാകുളം ജങ്ഷന്‍-പൂനെ സൂപ്പര്‍ഫാസ്റ്റ് – പുലര്‍ച്ചെ 2.15 (രാവിലെ 5.15)
22655 എറണാകുളം – ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ്- പുലര്‍ച്ചെ 2.15 (രാവിലെ 5.15)
12217 തിരുവനന്തപുരം നോര്‍ത്ത് യോഗ നഗരി ഋഷി കേഷ് സൂപ്പര്‍ഫാസ്റ്റ് പുലര്‍ച്ചെ 4.50 (രാവിലെ 9.10)
12483 തിരുവനന്തപുരം നോര്‍ത്ത് -അമൃതസര്‍ സൂപ്പര്‍ ഫാസ്റ്റ് -പുലര്‍ച്ചെ 4.50 (രാവിലെ 9.10)
19577 തിരുനെല്‍വേലി- ഹാപ്പ എക്‌സ്പ്രസ് പുലര്‍ച്ചെ 5.05 (രാവിലെ 8.00)
20923 തിരുനെല്‍വേലി -ഗാന്ധിധാം ഹംസഫര്‍ എക്‌സ്പ്രസ്- പുലര്‍ച്ചെ 5.05 (രാവിലെ 8.00)
12202 തിരുവനന്തപുരം നോര്‍ത്ത് -ലോകമാന്യതിലക് എക്‌സ്പ്രസ് -രാവിലെ 7.45 (രാവിലെ 9.10)
20931 തിരുവനന്തപുരം നോര്‍ത്ത്-ഇന്‍ഡോര്‍ സൂപ്പര്‍ ഫാസ്റ്റ്-രാവിലെ 9.10 (രാവിലെ 11.15)
20909 തിരുവനന്തപുരം നോര്‍ത്ത്-പോര്‍ബന്തര്‍ സൂപ്പര്‍ ഫാസ്റ്റ്- രാവിലെ 9.10, (രാവിലെ 11-15)
12617 എറണാകുളം ജങ്ഷന്‍-ഹസ്രത്ത് നിസാമുദ്ദീന്‍ മംഗളാദീപ് എക്‌സ്പ്രസ്- രാവിലെ- 10. 30 (ഉച്ചക്ക് 1.25)
10216 എറണാകുളം ജങ്ഷന്‍-മഡ്ഗാവ് സൂപ്പര്‍ഫാസ്റ്റ് – ഉച്ചക്ക് 1.25 (രാവിലെ 10.40)
12431 തിരുവനന്തപുരം സെന്‍ട്രല്‍ -ഹസ്രത്ത് നിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസ്- ഉച്ചക്ക് 2.40 (രാത്രി 7.15)
12977 എറണാകുളം-അജ്മീര്‍ മരുസാഗര്‍ എക്‌സ്പ്രസ് വൈകീട്ട് 6.50 (രാത്രി 8.25)
22653 തിരുവനന്തപുരം സെന്‍ട്രല്‍ -ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് -വെള്ളിയാഴ്ച രാത്രി 10.00 (രാത്രി 12.50 ശനിയാഴ്ച)
kerala
മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി എസ് അബു അന്തരിച്ചു

നടൻ മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി എസ് അബു (92) അന്തരിച്ചു. പ്രായാധിക്യവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ഇന്ന് രാവിലെ 9 മണിയോടെയാണ് മരണം സംഭവിച്ചത്. മട്ടാഞ്ചേരി സ്റ്റാർ ജംഗ്ഷനിലാണ് താമസം. കബറടക്കം ഇന്ന് രാത്രി 8 മണിക്ക് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി കബർസ്ഥാനിൽ നടക്കും. ഭാര്യ: പരേതയായ നബീസ. മക്കൾ: അസീസ്, സുൽഫത്ത്, റസിയ, സൗജത്ത്. മരുമക്കൾ: മമ്മുട്ടി ( പി ഐ മുഹമ്മദ് കുട്ടി), സലീം, സൈനുദ്ദീൻ, ജമീസ് അസീബ്.
kerala
ഇഡി കൈക്കൂലി കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം മാറ്റിവയ്ക്കണമെന്ന് ആവശ്യം, വിജിലന്‍സിന് ഹൈക്കോടതിയുടെ വിമര്‍ശനം
മാസങ്ങളോളം കേസ് എങ്ങനെ നീട്ടിവയ്ക്കാനാകുമെന്ന് കോടതി ചോദിച്ചു.

കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ വിമര്‍ശനം. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ട് മൂന്നാഴ്ച കഴിഞ്ഞുവെന്ന് കോടതി പറഞ്ഞു. മാസങ്ങളോളം കേസ് എങ്ങനെ നീട്ടിവയ്ക്കാനാകുമെന്ന് കോടതി ചോദിച്ചു.
അസിസ്റ്റന്റ് ഡയറക്ടറുടെ അറസ്റ്റ് തടഞ്ഞ നടപടി ചൊവ്വാഴ്ച വരെ നീട്ടി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മറുപടി പറയുന്നതിന് ഒരാഴ്ച സമയം നല്‍കി. കേസ് ഡയറി ഹാജരാക്കാനും ഹൈക്കോടതി വിജിലന്‍സിനോട് നിര്‍ദേശിച്ചു. അടുത്ത ചൊവ്വാഴ്ചക്കുള്ളില്‍ കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു.
-
kerala2 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india2 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala3 days ago
വീണ്ടും മഴ വരുന്നു; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
-
kerala3 days ago
പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിയുടെ മൃതദേഹം വീട്ടിലെത്തിച്ചു
-
india3 days ago
‘സെന്‍സസ് ഇല്ലാതെ എങ്ങനെ മണ്ഡല പുനര്‍നിര്‍ണയം സാധ്യമാവും’; കേന്ദ്രത്തിനെതിരെ എം കെ സ്റ്റാലിന്
-
india3 days ago
ഇന്ത്യയില്‍ കോവിഡ്-19 കേസുകള്‍ 6,000 കടന്നു; 24 മണിക്കൂറിനിടെ ആറ് മരണം
-
Film3 days ago
വാഹനാപകടം; നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
-
kerala3 days ago
തൃശൂരിലെ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ ഭക്ഷ്യ വിഷബാധ; 500 ല്‍ പരം കുട്ടികള്‍ ചികിത്സയില്‍