Connect with us

More

നോക്കിയയുടെ തിരിച്ചുവരവ് ഉറപ്പായി; അടുത്ത ജൂണിനു മുമ്പ് സ്മാര്‍ട്ട് ഫോണുകളെത്തും

Published

on

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ നൊസ്റ്റാള്‍ജിക് നാമങ്ങളിലൊന്നായ ‘നോക്കിയ’യുടെ തിരിച്ചുവരവിന് ഔദ്യോഗിക സ്ഥിരീകരണമായി. പ്രതീക്ഷകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് 2017 ജൂണിനു മുമ്പ് നോക്കിയയുടെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനക്കെത്തും. മൈക്രോസോഫ്റ്റില്‍ നിന്ന് നോക്കിയയുടെ അവകാശങ്ങള്‍ സ്വന്തമാക്കിയ ഫിന്‍ലാന്റ് കമ്പനി എച്ച്.എം.ഡി ഗ്ലോബല്‍ ആണ് നോക്കിയയെ തിരികെ കൊണ്ടുവരുന്നത്. 2024 വരെ നോക്കിയ ബ്രാന്റ് ഫോണുകള്‍ എച്ച്.എം.ഡിയാവും ഉല്‍പ്പാദിപ്പിക്കുക.

മൈക്രോസോഫ്റ്റ്, ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പ് എന്നിവയില്‍ നിന്ന് നോക്കിയയുടെ ബ്രാന്റ് പൂര്‍ണമായും എച്ച്.എം.ഡി ഏറ്റെടുത്തു. ഈയാഴ്ചയാണ് ഏറ്റെടുക്കല്‍ പൂര്‍ത്തിയായത്. പുതിയ കരാര്‍ പ്രകാരം നോക്കിയ ബ്രാന്റില്‍ എച്ച്.എം.ഡി നിര്‍മിച്ചു വില്‍ക്കുന്ന ഓരോ ഫോണിന്റെയും നിശ്ചിത വിലവിഹിതം നോക്കിയക്ക് ലഭിക്കും. ബാര്‍സലോണയില്‍ നടക്കുന്ന ലോക മൊബൈല്‍ കോണ്‍ഗ്രസിലാവും ആന്‍ഡ്രോയ്ഡില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ നോക്കിയ ഫോണ്‍ എച്ച്.എം.ഡി പുറത്തിറക്കുക.

nokia-brand

നോക്കിയ ബ്രാന്‍ഡിനു കീഴില്‍ ഡി1സി എന്ന പേരില്‍ രണ്ട് ഫോണുകളാവും എത്തുക എന്ന് ടെക്‌നോളജി വെബ്‌സൈറ്റുകള്‍ സൂചിപ്പിക്കുന്നു. സ്‌ക്രീന്‍ വലിപ്പം, റാം, ക്യാമറ എന്നിവയില്‍ വ്യത്യസ്തത പുലര്‍ത്തുന്നതാവും ഈ ഫോണുകള്‍. 5 ഇഞ്ച് ഡിസ്‌പ്ലേയുള്ള ചെറിയ ഫോണ്‍ 2 ജി.ബി റാമും 13 മെഗാപിക്‌സല്‍ ക്യാമറയും ഉള്‍ക്കൊള്ളുമ്പോള്‍ 5.5 ഇഞ്ചില്‍ 3 ജി.ബി റാമും 16 എം.പി ക്യാമറയും ഉണ്ടാകുമെന്നാണ് അറിയുന്നത്. ഇരു ഫോണുകള്‍ക്കും 8 എം.പി സെല്‍ഫി ക്യാമറയുണ്ടാവും. ആന്‍ഡ്രോയ്ഡ് 7 നൗഗട്ടിലാവും ഇവ പ്രവര്‍ത്തിക്കുക.

kerala

തൃശൂരിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ചു; കൊണ്ടോട്ടി സ്വദേശി മരിച്ചു

പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം

Published

on

തൃശൂർ പെരിയമ്പലത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി മരിച്ചു. നെടിയിരുപ്പ് എൻഎച്ച് കോളനി പതിനാലിൽ വീട്ടിൽ ബാബുരാജിന്റെ മകൻ നവീൻ രാജ് (19) ആണ് മരിച്ചത്.

നവീൻ രാജ് സഞ്ചരിച്ചിരുന്ന ബൈക്കും, ദോസ്ത് പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നവീൻ രാജിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുച്ചു. ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading

kerala

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്‌ കാലാവസ്ഥ വകുപ്പ്

മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Published

on

തിരുവനന്തപുരം ∙ കേരളത്തിലെ കനത്തചൂടിന് ആശ്വാസം നൽകി മഴ. അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, കോട്ടയം,  ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, മാർച്ച് 28 മുതൽ ഏപ്രിൽ 1 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ  ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

Continue Reading

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Trending