സിയോള്‍: അമേരിക്കയെ വെല്ലുവിളിച്ച് ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചു. ഉത്തര കൊറിയ നാലു മിസൈലുകള്‍ പരീക്ഷിച്ചതായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു.

പ്രദേശിക സമയം തിങ്കളാഴ്ച രാവിലെ 07:36നായിരുന്നു ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം ആരംഭിച്ചത്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന തോംചാംഗ്‌റി മേഖലയില്‍ നിന്നായിരുന്നു വിക്ഷേപണം. ഇവ 1000 കിലോമീറ്റര്‍ താണ്ടിജപ്പാന്‍ കടലില്‍ പതിച്ചു. നേരത്തേയും ഉത്തരകൊറിയ മിസൈല്‍പരീക്ഷണം നടത്തിയിരുന്നു. ഇതിനെതിരെ ശക്തമായി അമേരിക്കയും യു.എന്നും രംഗത്തെത്തിയിരുന്നു.