X

ഹിന്ദു വികാരത്തെ വ്രണപ്പെടുത്തും; പശുവിന്റെ പാലും കോഴിയിറച്ചിയും ഒരുമിച്ച് വില്‍ക്കരുതെന്ന് ബിജെപി

ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുമെന്നതിനാല്‍ മധ്യപ്രദേശില്‍ പശുവിന്‍ പാലും കോഴിയിറച്ചിയും ഒന്നിച്ച് വില്‍ക്കരുതെന്ന് ബിജെപി. ഒന്നിച്ച് വില്‍ക്കുന്ന സംരംഭത്തിന് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രത്യേക പദ്ധതി കൊണ്ടുവന്നിരുന്നു ഇതിനെതിരെയാണ്് ബിജെപി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

കോഴിയും മുട്ടയും പാലും ഒന്നിച്ച് വില്‍ക്കുന്ന ഒരു കട ഭോപ്പാലില്‍ ആരംഭിച്ചിരുന്നു. ആദിവാസി സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഈ പദ്ധതി തുടങ്ങിയത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് ബിജെപി ഇപ്പോള്‍ പറയുന്നത്. പശുവിന്‍ പാലിന് പ്രത്യേകതയുണ്ടെന്നും അത്‌നാല്‍ കോഴിയിറച്ചിയുടെ കൂടെ വില്‍ക്കരുതെന്നുമാണ് ഇവരുടെ വാദം.

പാല്‍ വിശുദ്ധിയുടെ അടയാളമാെണന്നും അതുകൊണ്ട് കോഴിയും മുട്ടയും പാലും ഒന്നിച്ച് വില്‍ക്കുന്ന പരിപാടി ദുര്‍ഗാ പൂജക്ക് മുന്‍പ് നിര്‍ത്തലാക്കണമെന്നാണ് ബിജെപി പറയുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിന് ബിജെപി എംഎല്‍എ രാമേശ്വര്‍ ശര്‍മ അയച്ച കത്തിലാണ് ഈ കാര്യങ്ങള്‍ പറയുന്നത്.

എന്നാല്‍ സ്ത്രീകള്‍ക്ക് വേണ്ടിയാണ് മധ്യപ്രദേശില്‍ ഇത്തരം പദ്ധതികള്‍ ആരംഭിച്ചിരിക്കുന്നത്. കോഴിയിറച്ചിയും പാലും വ്യത്യസ്ത ഫ്രീസറുകളിലാണ് സൂക്ഷിക്കുന്നതെന്നും അധികൃതര്‍ വിശദീകരണം നല്‍കി.

web desk 3: