X

ഇന്ധനം നല്‍കില്ലെന്ന് എണ്ണക്കമ്പനികള്‍; എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ മുടങ്ങും

സാമ്പത്തികബാധ്യതയെ തുടര്‍ന്ന് എണ്ണക്കമ്പനികള്‍ നിലപാട് കടുപ്പിച്ചതോടെ എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ മുടങ്ങുമെന്ന് സൂചന. ഇന്ധനം നല്‍കിയ ഇനത്തില്‍ എണ്ണക്കമ്പനികള്‍ക്ക് ഭീമമായ തുക എയര്‍ ഇന്ത്യ നല്‍കാനുണ്ട്. സെപ്റ്റംബര്‍ ആറ് മുതല്‍ ഹൈദരാബാദ്, റായ്പുര്‍ എന്നീ വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്ക് ഇന്ധനം നല്‍കില്ലെന്ന്് എണ്ണക്കമ്പനികളുടെ അന്ത്യശാസനയുണ്ട്. അങ്ങനെയെങ്കില്‍ എയര്‍ ഇന്ത്യക്ക് ഒട്ടേറെ സര്‍വീസുകള്‍ നിര്‍ത്തിവെക്കേണ്ടി വരും.

റാഞ്ചി, മൊഹാലി, പട്‌ന, വിശാഖപട്ടണം പുണെ, കൊച്ചി എന്നീ ആറ് താവളങ്ങളില്‍ എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നത് ഇന്ത്യന്‍ ഓയില്‍ ഉള്‍പ്പെടെയുള്ള പൊതുമേഖലാ കമ്പനികള്‍ നിര്‍ത്തിയിരുന്നു. ഇത് എയര്‍ ഇന്ത്യയുടെ സര്‍വീസിനെ സാരമായി ബാധിച്ചിരുന്നു. നിലവില്‍ ഹൈദരാബാദും റായ്പുരും എയര്‍ഇന്ത്യയുടെ പ്രധാന താവളങ്ങളാണ്. ഏകദേശം അന്‍പതോളം സര്‍വീസുകള്‍ ഇവിടെ നിന്ന് നടത്തുന്ന എയര്‍ഇന്ത്യയ്ക്ക് എണ്ണക്കമ്പനികളുടെ കടുത്ത തീരുമാനം വലിയ നഷ്ടമുണ്ടാക്കും.

web desk 3: