X

ട്രെയിന്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങിന് വിലകൂടും; സര്‍വീസ് ചാര്‍ജും ജിഎസ്ടിയും ബാധകമെന്ന് ഐആര്‍സിടിസി

ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്ന ട്രെയിന്‍ ടിക്കറ്റിന് ഇന്നുമുതല്‍ വിലകൂടും. വീണ്ടും സര്‍വീസ് ചാര്‍ജ് കൂട്ടിയതോടെ നോണ്‍ എസി ടിക്കറ്റിന് 15 രൂപയും എസി ടിക്കറ്റിന് 30 രൂപയും അധികം നല്‍കണം. ഇതിന് പുറമേ ജിഎസ്ടിയും ബാധകമായിരിക്കുമെന്ന് ഐആര്‍സിടിസി ഉത്തരവില്‍ പറയുന്നു.

യുപിഎ, ഭീം ആപ്പ് വഴിയാണ് പണമടയ്ക്കുന്നതെങ്കില്‍ യഥാക്രമം 10, 20 രൂപ എന്നിങ്ങനെയാകും സര്‍വീസ് ചാര്‍ജ്. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ 3 വര്‍ഷം മുന്‍പ് ഒഴിവാക്കിയ സര്‍വീസ് ചാര്‍ജാണ് തിരികെയെത്തുന്നത്. നോണ്‍ എസി ടിക്കറ്റിന് 20 രൂപയും എസിക്ക് 40 രൂപയുമാണ് നേരത്തെ ചുമത്തിയിരുന്നത്.

chandrika: