X

മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന റാം ജഠ്മലാനി അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന റാം ജഠ്മലാനി (95) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം.

1996, 98 കാലഘട്ടങ്ങളില്‍ വാജ്‌പേയി മന്ത്രിസഭയില്‍ കേന്ദ്ര നിയമമന്ത്രിയായും നഗരവികസന മന്ത്രിയായും പ്രവര്‍ത്തിച്ചു. വാജ്‌പേയിയുമായുണ്ടായ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച ജഠ്മലാനി 2004ല്‍ വാജ്‌പേയിക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. രാഷ്ട്രീയ പാര്‍ട്ടി ഭേദമെന്യേ തന്റെ നിലപാടുകള്‍ക്ക് വേണ്ടി പോരാടിയ വ്യക്തിത്വമായിരുന്നു ജഠ്മലാനിയുടേത്.

രാജ്യം ചര്‍ച്ച ചെയ്ത നിരവധി കേസുകളില്‍ വാദിച്ചു. ഇന്ദിരാ ഗാന്ധി വധക്കേസ്, രാജീവ് ഗാന്ധി വധക്കേസ്, സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ്, ജെസീക്ക ലാല്‍ വധക്കേസ്, 2 ജി സ്‌പെക്ട്രം കേസ്, ഹാജി മസ്താന്‍ എന്നിവ ജഠ്മലാനി കൈകാര്യം ചെയ്ത പ്രമാദമായ കേസുകളില്‍ ചിലത് മാത്രം.

web desk 3: