GULF

ഒമാനില്‍ പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ച നിലയില്‍

By webdesk15

August 11, 2023

സലാല: പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.കൊല്ലം ഈസ്റ്റ് കല്ലട സ്വദേശി ഏഴിലത്ത് മോഹനന്‍(55)നെയാണ് ഒമാനിലെ സലാലയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.സ്വകാര്യ കമ്പനിയില്‍ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന മോഹനന്‍ സലാല സനാഇയയില്‍ കമ്പനി നല്‍കിയ സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്. രാവിലെ ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് സലാലയില്‍ ജോലി ചെയ്യുന്ന മകന്‍ അന്വേഷിച്ച് വന്നപ്പോഴാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. റോയല്‍ ഒമാന്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

അവധിക്ക് നാട്ടില്‍ പോകാനിരിക്കുകയായിരുന്നു. പതിനഞ്ച് വര്‍ഷത്തിലധികമായി സലാലയിലുള്ള മോഹനന്‍ സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലായി കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷമായി പ്രവാസിയാണ്. ഭാര്യ: ശ്രീജ. മക്കള്‍: മോസ് (സലാല) അശ്വതി (ദുബൈ).നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവര്‍അറിയിച്ചു.