തൃശ്ശൂര്‍: 100 രൂപ വീതമിട്ട് വാങ്ങിയ ടിക്കറ്റിന് തിരുവോണം ബംപറിന്റെ രണ്ടാം സമ്മാനം അടിച്ചു. ഒരു കോടിരൂപയാണ് തൃശ്ശൂര്‍ സ്വദേശികളായ ആറു വീട്ടമ്മമാര്‍ക്ക് ലഭിച്ചത്.

കൊടകര ആനത്തടം സ്വദേശികളായ തൈവളപ്പില്‍ ദുര്‍ഗ, നമ്പുകുളങ്ങരവീട്ടില്‍ ഓമന, ചിറ്റാട്ടുകരക്കാരന്‍വീട്ടില്‍ ട്രീസ, കണ്ണേക്കാട്ടുപറമ്പില്‍ അനിത, തളിയക്കുന്നത്ത് വീട്ടില്‍ സിന്ധു, കളപ്പുരയ്ക്കല്‍ രതി എന്നിവരാണ് കോടിപതികളായത്.

ഓമനയുടെ മകനും ലോട്ടറിവില്‍പ്പനക്കാരനുമായ ശ്രീജിത്തിന്റെ കയ്യില്‍നിന്നാണ് ആറംഗസംഘം ലോട്ടറി എടുത്തത്. ഇതില്‍ ടി.ഡി. 764733 എന്ന നമ്പറിലുളള ടിക്കറ്റിനാണ് സമ്മാനം അടിച്ചത്.