Connect with us

india

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; ആര്‍ക്ക് വേണ്ടി?,നോക്കാം ഒറ്റനോട്ടത്തില്‍ എല്ലാം

രാജ്യത്തുടനീളം ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ആശയമാണ് ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’. വര്‍ഷങ്ങളായി ഈ വിഷയത്തില്‍ ചര്‍ച്ചകളും വാദപ്രതിവാദങ്ങളും നടക്കുന്നുണ്ട്

Published

on

ന്യൂഡല്‍ഹി: രാജ്യത്തുടനീളം ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ആശയമാണ് ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’. വര്‍ഷങ്ങളായി ഈ വിഷയത്തില്‍ ചര്‍ച്ചകളും വാദപ്രതിവാദങ്ങളും നടക്കുന്നുണ്ട്. 2014 ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ ഈ നയം നടപ്പാക്കാനുള്ള ചര്‍ച്ചകള്‍ക്ക് സജീവമാണ്. ഇപ്പോള്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ എട്ടംഗ സമിതിയെ വിഷയം പഠിക്കാന്‍ നിയോഗിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

തിരഞ്ഞെടുപ്പ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നിയമകമ്മീഷന്‍ സമര്‍പ്പിച്ച 170-ാം റിപ്പോര്‍ട്ട് മെച്ചപ്പെട്ട തിരഞ്ഞെടുപ്പ് നടത്തിപ്പിന് ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം മുന്നോട്ടുവച്ചിരുന്നു. 1999ലായിരുന്നു ഈ റിപ്പോര്‍ട്ട്. 2015ല്‍ നിയമ നീതിന്യായ പര്‍ലമെന്ററി സറ്റാന്‍ഡിങ് കമ്മിറ്റിയും 2017 ല്‍ നിതിആയോഗും 2018ല്‍ നിയമ കമ്മീഷനും ഉള്‍പ്പെടെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വിഷയത്തില്‍ 2015 ന് ശേഷം മൂന്ന് സമിതികള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. നിലവില്‍ കേന്ദ്രത്തിലും ഓരോ സംസ്ഥാനങ്ങളിലും അതത് സര്‍ക്കാരുകള്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോഴാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതനുസരിച്ച് ഒരു വര്‍ഷം ശരാശരി അഞ്ച് സംസ്ഥാനങ്ങളിലെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണം. കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ തദ്ദേശ തിരഞ്ഞെടുപ്പുകളും അഞ്ച് വര്‍ഷത്തില്‍ നടക്കണം. ഇതെല്ലാം ഒരുമിച്ച് നടത്താനാണ് സര്‍ക്കാരിന്റെ ആലോചന. ഓരോ തിരഞ്ഞെടുപ്പ് നടത്തിപ്പിനുമുള്ള ചെലവ്, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണ ചെലവ് എന്നിങ്ങനെ പണച്ചെലവ് ഏറെയാണ്. നേരത്തെ 1951-52, 1957, 1962, 1967 വര്‍ഷങ്ങളില്‍ ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടന്നിരുന്നു. എന്നാല്‍ സര്‍ക്കാരുകള്‍ കാലാവധി പൂര്‍ത്തിയാക്കാതെ ഒഴിയുന്നതും പുതിയ സംസ്ഥാന രൂപീകരണവുമടക്കമുള്ള കാരണങ്ങളാല്‍ തിരഞ്ഞെടുപ്പ് പിന്നീട് പല സംസ്ഥാനങ്ങളിലും പല സമയത്തായി.

എന്തു കൊണ്ട് ധൃതി

രാജ്യാന്തര ഏജന്‍സികള്‍ സമീപകാലത്ത് നടത്തിയ സര്‍വേകള്‍ പ്രകാരം മോദിയുടെയും ബിജെപിയുടെയും ജനപ്രിയത ഉയര്‍ന്നുനില്‍ക്കുന്നതായാണ് ബി.ജെ.പി കണക്കു കൂട്ടല്‍. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് ഉടന്‍ നടത്തുന്നത് ഗുണംചെയ്യുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഒരുമിച്ച് തിരഞ്ഞെടുപ്പ് നടന്നാല്‍ മധ്യപ്രദേശ് അടക്കം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണ വിരുദ്ധ വികാരം മറികടക്കാമെന്നും പാര്‍ട്ടി കണക്ക് കൂട്ടുന്നു.രാജ്യത്ത് കുതിച്ചുയരുന്ന വിലയക്കറ്റം സര്‍ക്കാരിന് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. വരുംമാസങ്ങളില്‍ അതില്‍ മാറ്റമുണ്ടാക്കാനാകുമെന്ന് പ്രതീക്ഷയില്ലാത്ത സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതായിരിക്കും ഗുണകരമെന്ന് വിലയിരുത്തലുണ്ട്. ഈ വര്‍ഷാവസാനം ചത്തീസ്ഗഡിലും മധ്യപ്രദേശിലും നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ആശങ്കയുണ്ട്.

തിരിച്ചടിയുണ്ടായാല്‍ അത് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന ആശങ്കയും ബിജെപിക്കുണ്ട്. ബിജെപിക്കെതിരേ രൂപപ്പെട്ട പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ ബിജെപി പ്രതീക്ഷിച്ചതിനേക്കാള്‍ നല്ലരീതിയില്‍ പ്രതിപക്ഷ സഖ്യശ്രമങ്ങള്‍ മുന്നേറുന്നു എന്നത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

ഒറ്റ തിരഞ്ഞെടുപ്പ് നേട്ടമെന്ത്

ചെലവ് ചുരുക്കല്‍ തന്നെയാണ് ഒറ്റ തിരഞ്ഞെടുപ്പിനെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്ന പ്രധാന നേട്ടം. ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നത് വഴി ചെലവ് കുറച്ച് പൊതു പണം ലാഭിക്കാം. രണ്ടാമതായി ഭരണകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാം. ഇത് വികസനോന്മുകമായ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ അവസരം ഒരുക്കുമെന്നാണ് അവകാശവാദം. ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് ചുമതലകളില്‍ ഏര്‍പ്പെടുമ്പോള്‍ ഭരണപരമായ ചുമതലകളെ ബാധിക്കാന്‍ ഇടയുണ്ട്. അതിനാല്‍ ഭരണപരമായ സജ്ജീകരണങ്ങള്‍, സുരക്ഷാ സേനകളുടെ അമിത ജോലി എന്നിവ ലഘൂകരിക്കാമെന്നും സര്‍ക്കാര്‍ നയങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ നടപ്പിലാക്കാനും ഒറ്റ തിരഞ്ഞെടുപ്പ് സഹായിക്കും. ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നത് വഴി വോട്ടിങ് ശതമാനം കൂട്ടാം എന്ന നേട്ടവും ചൂണ്ടിക്കാട്ടുന്നു. ഒറ്റത്തവണ വോട്ടുചെയ്താല്‍ മതിയെന്നത് വോട്ടര്‍മാര്‍ക്ക് സൗകര്യമാകുമെന്നാണ് അഭിപ്രായം.

എന്തു കൊണ്ട് എതിര്‍ക്കുന്നു

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രേരിതമെന്നാണ് ഇതിനെ എതിര്‍ക്കുന്നവരുടെ പ്രധാന വാദം. പഞ്ചായത്ത്, സംസ്ഥാന, ദേശീയം തുടങ്ങി വിവിധ തലങ്ങളില്‍ വ്യത്യസ്ത വിഷയങ്ങളാണ് സാധാരണ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുക. ഒറ്റതിരഞ്ഞെടുപ്പ് വരുമ്പോള്‍ ദേശീയ വിഷയം വോട്ടര്‍മാരെ കൂടുതല്‍ സ്വാധിനിച്ചേക്കാം എന്നും സംസ്ഥാന പ്രദേശിക ഭരണം നിശ്ചയിക്കുന്ന വിധിയെഴുത്തുകളെ അത് സ്വീധീനിക്കാമെന്നും ആശങ്കയുണ്ട്. പ്രാദേശിക പ്രശ്‌നങ്ങള്‍ ശക്തമായി ഉന്നയിക്കാന്‍ കഴിയുമോ എന്ന ഭയം പ്രാദേശിക പാര്‍ട്ടികള്‍ക്ക് മുന്നോട്ടുവയ്ക്കുന്നു.

പ്രായോഗിക
ബുദ്ധിമുട്ടുകള്‍

എളുപ്പമെന്ന് തോന്നുമെങ്കിലും പ്രായോഗിക തലത്തില്‍ നിരവധി പ്രശ്‌നങ്ങളുണ്ട് ഒറ്റ തിരഞ്ഞെടുപ്പിന്. ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ വരുത്തേണ്ട ഭരണഘടനാ ഭേദഗതിയും നിയമ ഭേദഗതിയും നിരവധിയാണ്.
ഭരണഘടനയിലെ അഞ്ചോളം അനുച്ഛേദങ്ങളും ജനപ്രാതിനിധ്യ നിയമവും ഭേദഗതി ചെയ്യണം. സര്‍ക്കാരുകള്‍ കാലാവധി പൂര്‍ത്തിയാക്കാതെ വീണാല്‍ എന്തു ചെയ്യും?. ഉപതിരഞ്ഞെടുപ്പുകള്‍ വന്നാല്‍ എങ്ങനെ നടത്തും തുടങ്ങിയ കാര്യങ്ങളിലും വ്യക്തത വരുത്തണം.
ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ നിലവില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാത്ത സര്‍ക്കാരുകളുടെ ഭാവി എന്താണ് എന്നതടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യവുമാണ്.

അഭിപ്രായ സമന്വയം

2022 ഡിസംബറില്‍ 22ാം നിയമ കമ്മീഷന്‍ ഒറ്റ തിരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് ആറ് സെറ്റ് ചോദ്യങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളോടും വിദഗ്ധരോടും അക്കാദമീഷ്യന്‍മാരോടും ഉദ്യോഗസ്ഥരോടുമായിരുന്നു ചോദ്യം. ഇതിന്റെ അടിസ്ഥാനത്തിലുള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് ഇനിയും വന്നിട്ടില്ല. നയം നടപ്പാക്കും മുന്‍പ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കുക ഏറെ പ്രധാനമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ടെന്നീസ് താരം രാധിക യാദവ് പിതാവിന്റെ വെടിയേറ്റ് മരിച്ചു

സോഷ്യല്‍ മീഡിയ വീഡിയോയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വ്യാഴാഴ്ച ഗുരുഗ്രാമിലെ വസതിയില്‍ വെച്ച് സംസ്ഥാന ലെവല്‍ ടെന്നീസ് താരം രാധിക യാദവ് പിതാവിന്റെ വെടിയേറ്റ് മരിച്ചതായി പോലീസ് പറഞ്ഞു.

Published

on

സോഷ്യല്‍ മീഡിയ വീഡിയോയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വ്യാഴാഴ്ച ഗുരുഗ്രാമിലെ വസതിയില്‍ വെച്ച് സംസ്ഥാന ലെവല്‍ ടെന്നീസ് താരം രാധിക യാദവ് പിതാവിന്റെ വെടിയേറ്റ് മരിച്ചതായി പോലീസ് പറഞ്ഞു.

രാധിക യാദവിനു നേരെ മൂന്ന് തവണ വെടിയുതിര്‍ത്ത പിതാവിനെ മറ്റ് കുടുംബാംഗങ്ങളുടെ മൊഴിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇരയായ രാധിക യാദവ് ഒന്നിലധികം സംസ്ഥാനതല ടെന്നീസ് ടൂര്‍ണമെന്റുകളില്‍ ഹരിയാനയെ പ്രതിനിധീകരിച്ചിട്ടുണ്ട്, കൂടാതെ പ്രാദേശിക സ്പോര്‍ടിംഗ് സര്‍ക്യൂട്ടിലെ വളര്‍ന്നുവരുന്ന താരമായി കണക്കാക്കപ്പെട്ടിരുന്നു.

ഇവരുടെ വീടിന്റെ ഒന്നാം നിലയില്‍ രാവിലെ 11.30നാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.

രാധിക യാദവ് സോഷ്യല്‍ മീഡിയയില്‍ ചിത്രീകരിച്ച വീഡിയോ റീലിനെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസമാണ് പിതാവുമായുള്ള വഴക്കിന് കാരണമായതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോസ്റ്റില്‍ പ്രകോപിതനായ പിതാവ് ലൈസന്‍സുള്ള റിവോള്‍വര്‍ എടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു.

ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് വീട്ടില്‍ പിരിമുറുക്കത്തിന് ഇടയാക്കിയെന്നാണ് പ്രാഥമിക കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നതെന്ന് ഗുരുഗ്രാം പോലീസിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സന്ദീപ് കുമാര്‍ പറഞ്ഞു. ‘അച്ഛന്‍ പ്രകോപിതനായി അവളെ വെടിവച്ചു. ഉപയോഗിച്ച ആയുധം ലൈസന്‍സുള്ള റിവോള്‍വര്‍ ആയിരുന്നു, വീട്ടില്‍ നിന്ന് കണ്ടെടുത്തു,’ അദ്ദേഹം പറഞ്ഞു.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രാധികയെ വീട്ടുകാര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് ആശുപത്രിയില്‍ നിന്ന് പോലീസിന് വിവരം ലഭിച്ചതായി സെക്ടര്‍ 56 പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജേന്ദര്‍ കുമാര്‍ പറഞ്ഞു.

വെടിയേറ്റ് പരിക്കേറ്റ ഒരു സ്ത്രീയെ കുറിച്ച് ആശുപത്രിയില്‍ നിന്ന് ഞങ്ങള്‍ക്ക് ഒരു കോള്‍ ലഭിച്ചു. ഞങ്ങള്‍ എത്തുമ്പോഴേക്കും അവള്‍ മരിച്ചു. കുടുംബാംഗങ്ങളുടെ മൊഴികള്‍ പിതാവാണ് ഉത്തരവാദിയെന്ന് സ്ഥിരീകരിച്ചു,’ അദ്ദേഹം പറഞ്ഞു.

കൊലപാതകത്തിന് കേസെടുത്ത പോലീസ് ബന്ധുക്കളെയും അയല്‍ക്കാരെയും ചോദ്യം ചെയ്തുവരികയാണ്. വിശദമായ ഫോറന്‍സിക് റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും കുറ്റകൃത്യം നടന്ന സമയത്തെ മാനസികാവസ്ഥ വിലയിരുത്തുന്നതിനായി പ്രതിയെ മാനസികമായി വിലയിരുത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

രാധികയുടെ മരണം വലിയ നഷ്ടമാണെന്ന് മുമ്പ് പരിശീലകനായിരുന്ന മനോജ് ഭരദ്വാജ് പറഞ്ഞു. ‘അവള്‍ ശ്രദ്ധയും അച്ചടക്കവും അപാരമായ കഴിവുള്ളവളുമായിരുന്നു. ഇത് വലിയ നഷ്ടമാണ്,’ അദ്ദേഹം പറഞ്ഞു.

Continue Reading

india

ഹരിയാനയില്‍ മുടിവെട്ടുന്നതുമായി ബന്ധപ്പെട്ട താക്കീതിനെ തുടര്‍ന്ന് രണ്ട് വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു

മുടിവെട്ടാനും സ്‌കൂള്‍ അച്ചടക്കം പാലിക്കാനും ആവശ്യപ്പെട്ടതിന് ഹരിയാനയിലെ ഹിസാറിലെ നര്‍നൗണ്ട് സബ്ഡിവിഷനിലെ ബാസ് ഗ്രാമത്തിലുള്ള ഒരു സ്വകാര്യ സ്‌കൂളിലെ ഡയറക്ടര്‍ കം പ്രിന്‍സിപ്പലിനെ വ്യാഴാഴ്ച രണ്ട് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊന്നു.

Published

on

ചണ്ഡീഗഡ്: മുടിവെട്ടാനും സ്‌കൂള്‍ അച്ചടക്കം പാലിക്കാനും ആവശ്യപ്പെട്ടതിന് ഹരിയാനയിലെ ഹിസാറിലെ നര്‍നൗണ്ട് സബ്ഡിവിഷനിലെ ബാസ് ഗ്രാമത്തിലുള്ള ഒരു സ്വകാര്യ സ്‌കൂളിലെ ഡയറക്ടര്‍ കം പ്രിന്‍സിപ്പലിനെ വ്യാഴാഴ്ച രണ്ട് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊന്നു.

ബാസ് ഗ്രാമത്തിലെ കര്‍ത്താര്‍ മെമ്മോറിയല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ഡയറക്ടര്‍ കം പ്രിന്‍സിപ്പല്‍, 50 കാരനായ ജഗ്ബീര്‍ സിംഗ് പന്നുവാണ് സ്‌കൂള്‍ വളപ്പില്‍ വച്ച് ആക്രമിക്കപ്പെട്ടത്. പലതവണ കുത്തേറ്റിരുന്നു. ശരിയായ ഗ്രൂമിംഗ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനും പ്രത്യേകിച്ച് അവരുടെ മുടി മുറിക്കുന്നതിനും സ്‌കൂള്‍ നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനും വിദ്യാര്‍ത്ഥികള്‍ ഇടയ്ക്കിടെ ശാസിക്കപ്പെട്ടതില്‍ രോഷാകുലരായിരുന്നു.

സിംഗ് കൗമാരക്കാരെ പലതവണ താക്കീത് ചെയ്യുകയും അവരുടെ വഴികള്‍ ശരിയാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. ഇയാളെ ആക്രമിച്ച ശേഷം രണ്ട് വിദ്യാര്‍ത്ഥികളും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

സ്‌കൂള്‍ ജീവനക്കാരാണ് പന്നുവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് ഹിസാറിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ വെച്ച് മരണം സംഭവിക്കുകയുമായിരുന്നു.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

സംഭവത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളെ തിരിച്ചറിഞ്ഞതായി വൃത്തങ്ങള്‍ അറിയിച്ചു. സ്‌കൂള്‍ ജീവനക്കാരെയും മറ്റ് വിദ്യാര്‍ത്ഥികളെയും പോലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നതിനാല്‍ ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന് രക്ഷിതാക്കളും നാട്ടുകാരും സ്‌കൂളില്‍ തടിച്ചുകൂടി.

സ്‌കൂള്‍ പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന മടക്കാവുന്ന കത്തി കണ്ടെടുത്തു.

പ്രിന്‍സിപ്പലിനെ കുത്തിയ ശേഷം ആണ്‍കുട്ടികള്‍ ഓടുന്നതും അവരില്‍ ഒരാള്‍ കത്തി വലിച്ചെറിയുന്നതും കാമ്പസിനുള്ളിലെ സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

അച്ചടക്കമില്ലായ്മയുടെ പേരില്‍ പ്രിന്‍സിപ്പല്‍ തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നതായും ഷര്‍ട്ടില്‍ മുറുക്കി മുടി ട്രിം ചെയ്യാന്‍ പലപ്പോഴും ആവശ്യപ്പെട്ടിരുന്നതായും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ഹന്‍സി പോലീസ് സൂപ്രണ്ട് അമിത് യശ്വര്‍ധന്‍ പറഞ്ഞു.

ഇവര്‍ തമ്മില്‍ വ്യക്തിപരമായ വൈരാഗ്യമുണ്ടെങ്കില്‍ അത് അന്വേഷണത്തില്‍ വ്യക്തമാകുമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനും വിശദമായ അന്വേഷണത്തിനും ശേഷമേ കൊലപാതകത്തിന്റെ കൃത്യമായ സാഹചര്യം വ്യക്തമാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് വിദ്യാര്‍ത്ഥികളും പ്രായപൂര്‍ത്തിയാകാത്തവരാണെന്നും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

Continue Reading

india

MSC Elsa 3 കപ്പല്‍ അപകടം: സംസ്ഥാനം ആവശ്യപ്പെട്ട നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കമ്പനി

9,531 കോടി രൂപ കെട്ടിവയ്ക്കാനാവില്ലെന്ന് കമ്പനി കോടതിയില്‍ അറിയിച്ചു.

Published

on

കപ്പല്‍ അപകടത്തില്‍ സംസ്ഥാനം ആവശ്യപ്പെട്ട നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനിയായ എംഎസ്സി. 9,531 കോടി രൂപ കെട്ടിവയ്ക്കാനാവില്ലെന്ന് കമ്പനി കോടതിയില്‍ അറിയിച്ചു. സ്വീകാര്യമാകുന്ന തുക അറിയിക്കണമെന്നും അതുവരെ MSC അക്കിറ്റേറ്റ 2 വിന്റെ അറസ്റ്റ് തുടരുമെന്ന് കോടതി വ്യക്തമാക്കി.

സര്‍ക്കാര്‍ ഫയല്‍ ചെയ്ത അഡ്മിറാലിറ്റി സ്യൂട്ടിലാണ് എംഎസ്സി ഷിപ്പിംഗ് കമ്പനിയുടെ മറുപടി. അതേസമയം കപ്പല്‍ മുങ്ങിയതില്‍ പ്ലാസ്റ്റിക് മാലിന്യം തീരത്തടിഞ്ഞത് മാത്രമാണ് പരിസ്ഥിതി പ്രശ്‌നമെന്നാണ് കമ്പനിയുടെ വാദം. സര്‍ക്കാര്‍ നിര്‍ദേശിച്ച ഭീമമായ നഷ്ട പരിഹാര തുക നല്‍കാനാവില്ലെന്ന് കമ്പനി അറിയിച്ചു.

കെട്ടിവയ്ക്കാനാകുന്ന തുക എത്രയെന്ന് അറിയിക്കാന്‍ കപ്പല്‍ കമ്പനിക്ക് കോടതി നിര്‍ദേശം നല്‍കി. രണ്ടാഴ്ച്ചയ്ക്കുളളില്‍ മറുപടി സത്യവാങ്മൂലം നല്‍കാമെന്ന് കമ്പനി അറിയിച്ചു. കൂടുതല്‍ കപ്പലുകള്‍ അറസ്റ്റ് ചെയ്താല്‍ അത് സംസ്ഥാന താല്‍പ്പര്യത്തിന് എതിരാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അഡ്മിറ്റ് സ്യൂട്ടില്‍ വാദം ഓഗസ്റ്റ് 6ന് നടക്കും.

Continue Reading

Trending