യു.എ.ഇയിലെ ചില്ലര്‍ യൂണിറ്റില്‍ കംപ്രസര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ കാല്‍ നഷ്ടമായ മലയാളിക്ക് ഒന്നേ മുക്കാല്‍ കോടി രൂപ നഷ്ടപരിഹാരം. അജ്മാന്‍ അപ്പീല്‍ കോടതിയാണ് തൃശൂര്‍ സ്വദേശി ബാലനാണ് ഒരു മില്യണ്‍ ദിര്‍ഹം (ഒന്നേ മുക്കാല്‍ കോടി) നല്‍കാന്‍ വിധിച്ചത്.
2014ല്‍ അജ്മാനില്‍ ശീതികരണ കമ്പനിയില്‍ വാതകം നിറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ബാലന്റെ വലതു കാല്‍ മുറിച്ചു മാറ്റുകയായിരുന്നു. ആറു മാസത്തോളം അജ്മാനിലെ ആസ്പത്രിയില്‍ കഴിഞ്ഞ ബാലന്‍ പിന്നീട് വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് പോയി. യു.എ.ഇയില്‍ തിരിച്ചു വന്ന ബാലന്‍ നഷ്ടപരിഹാരം നല്‍കാന്‍ നടപടിയില്ലാത്തതിനെത്തുടര്‍ന്ന് നിയമസഹായത്തിനായി യു.എ.ഇയിലെ അഭിഭാഷകനെ സമീപിക്കുകയായിരുന്നു.