കോഴിക്കോട്: ജില്ലയില്‍ നിപ്പ വൈറസ് ബാധയേറ്റ് ഒരാള്‍ കൂടി മരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി റാഷിന്‍ (25) ആണ് മരിച്ചത്. കോഴിക്കോട് പാലാഴി സ്വദേശിയായ മധുസൂദനന്‍ (55), കാരശ്ശേരി നെല്ലിക്കാപറമ്പ് സ്വദേശി അഖില്‍ (28) എന്നിവര്‍ ബുധനാഴ്ച മരിച്ചിരുന്നു. ഇതോടെ ഇതുവരെ നിപ്പ ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി.

പനിബാധിച്ച് ചികിത്സയിലുള്ള 1353 പേര്‍ കോഴിക്കോട് ജില്ലയില്‍ നിരീക്ഷണത്തിലാണ്. ബൂധനാഴ്ച ചികിത്സക്കെത്തിയ രണ്ടുപേരുള്‍പ്പെടെ ഒമ്പത് പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഓസ്‌ട്രേലിയയില്‍ നിന്ന് മരുന്നെത്താന്‍ രണ്ടുമൂന്ന് ദിവസം കൂടിയെടുക്കുമെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.വി.ആര്‍ രാജേന്ദ്രനും സൂപ്രണ്ട് കെ.ജി സജിത് കുമാറും പറഞ്ഞു.