Connect with us

kerala

പാണക്കാട്ടേക്ക് ഇനിയും പോകും; വിജയരാഘവന് മറുപടിയുമായി ഉമ്മന്‍ചാണ്ടി

ബാബരി മസ്ജിദ് തകര്‍ന്ന അവസരത്തില്‍ കേരളത്തെ രക്ഷിച്ചത് പാണക്കാട് മുഹമ്മദലി തങ്ങളുടെ ആഹ്വാനമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Published

on

മലപ്പുറം: പാണക്കാട്ടെത്തി യു.ഡി.എഫ് നേതാക്കള്‍ മുസ്‌ലിംലീഗ് നേതൃത്വവുമായി ചര്‍ച്ച നടത്തിയതിനെ വര്‍ഗീയമായി ചിത്രീകരിച്ച സിപിഎം സംസ്ഥാന സെക്രട്ടറിയ്ക്ക് മറുപടിയുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. രാഷ്ട്രീയ സങ്കുചിത താല്‍പര്യം ലക്ഷ്യംവെച്ചാണ് വിജയരാഘവന്‍ ഇത്തരം പരാമര്‍ശനം നടത്തുന്നത്. ഇനിയും പാണക്കാട്ടേക്ക് പോകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എ.വിജയരാഘവന് പാണക്കാട് പോകാന്‍കഴിയാത്തതിലുള്ള നിരാശയാണ്. കിട്ടാത്ത മുന്തിരി പുളിക്കുമെന്നും അദ്ദേഹം തിരിച്ചടിച്ചു.

ജയിക്കാന്‍വേണ്ടി സി.പി.എം എന്തും പറയുമെന്ന സ്ഥിതിയാണ്. ബാബരി മസ്ജിദ് തകര്‍ന്ന അവസരത്തില്‍ കേരളത്തെ രക്ഷിച്ചത് പാണക്കാട് മുഹമ്മദലി തങ്ങളുടെ ആഹ്വാനമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി ആരായിരിക്കണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും.

കെ.എം മാണിക്കെതിരെ നിയമസഭയില്‍ എല്‍.ഡി.എഫ് നടത്തിയ സമരം കേരളം കണ്ടതാണ്. മാണിയുടെ പാര്‍ട്ടി ഇന്ന് യു.ഡി.എഫിലല്ല. വിവാദകാലത്ത് യു.ഡി.എഫ് കെ.എം മാണിക്കൊപ്പം നിലകൊണ്ടെന്നും കെ.എം മാണിയോടുള്ള യു.ഡി.എഫ് നിലപാടില്‍മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

kerala

കോട്ടക്കൽ മുനിസിപ്പൽ ഗ്ലോബൽ കെഎംസിസി MSF ഭാരവാഹികൾക്ക് സ്വീകരണം നൽകി

മുനിസിപ്പാലിറ്റിയിൽ നിന്നും മണ്ഡലത്തിലേക്ക് തെരഞ്ഞെടുത്ത മണ്ഡലം എം.എസ്‌.എഫ് ഭാരവാഹികൾക്കും സ്വീകരണം നൽകി.

Published

on

കോട്ടക്കൽ മുനിസിപ്പൽ ഗ്ലോബൽ കെഎംസിസി പുതിയ മുനിസിപ്പൽ എം.എസ്‌.എഫ് ഭാരവാഹികൾക്കും മുനിസിപ്പാലിറ്റിയിൽ നിന്നും മണ്ഡലത്തിലേക്ക് തെരഞ്ഞെടുത്ത മണ്ഡലം എം.എസ്‌.എഫ് ഭാരവാഹികൾക്കും സ്വീകരണം നൽകി.

മുനിസിപ്പൽ മുസ്‌ലിം ലീഗ് പ്രസിഡൻ്റ് കെ.കെ.നാസർ ഉദ്‌ഘാടനം ചെയ്ത പ്രോഗ്രാമിൽ
വേൾഡ് കെ.എം.സി.സി സെക്രട്ടറിഷബീർ കാലടി അധ്യക്ഷത വഹിച്ചു .

മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി യു.എ ഷബീർ,മുനിസിപ്പൽ ലീഗ് ജനറൽ സെക്രട്ടറി ഷംസു ചെരട,ട്രഷറർ സാജിദ് മങ്ങാട്ടിൽ,സെക്രട്ടറി സുലൈമാൻ പാറമ്മൽ, അഹമ്മദ് മേലേതിൽ,യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം പ്രസിഡൻ്റ് കെഎം ഖലീൽ,ജനറൽ സെക്രട്ടറി നാസർ തയ്യിൽ,ദുബായ് കെഎംസിസി കോട്ടക്കൽ മണ്ഡലം പ്രസിഡൻ്റ് ഇസ്മായിൽ എറയസ്സൻ, അർബൻ ബാങ്ക് ചെയർമാൻ കരീം ചോലക്കൽ,സഹകരണ ബാങ്ക് പ്രസിഡൻ്റ് സി കെ റസാഖ്,സഹകരണ ഹോസ്പിറ്റൽ ചെയർമാൻ നസീർ മേലെതിൽ കെവി.മുഹമ്മദ് മണ്ഡലം MSF ജനറൽ സെക്രട്ടറി അജ്മൽ മേലേതിൽ,മുസഫ മുനിസിപ്പൽ പ്രസിഡന്റ് ഫുവാദ് വില്ലൂർ എന്നിവർ സംസാരിച്ചു.
റമീസ് മരവട്ടത്തിൻ്റെ ഖിറാഅത്തോടെ ആരംഭിച്ച പ്രോഗ്രാമിൽ
ഗ്ലോബൽ കെഎംസിസി വൈസ് പ്രസിഡൻ്റ് സബീൽ പരവക്കൽ സ്വാഗതവും സെക്രട്ടറി ശിഹാബ് ആമ്പാറ നന്ദിയും പറഞ്ഞു.

Continue Reading

kerala

വി.എസിന് വിട; ആലപ്പുഴ നഗരത്തില്‍ നാളെ കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് നിയന്ത്രണം

വി.എസിന്റെ സംസ്‌കാരം നടക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ നഗരത്തില്‍ നാളെ (23) ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Published

on

മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് വിടചൊല്ലി കേരളം. വി.എസിന്റെ സംസ്‌കാരം നടക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ നഗരത്തില്‍ നാളെ (23) ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ചേര്‍ത്തല ഭാഗത്തുനിന്ന് വരുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ കൊമ്മാടി ബൈപ്പാസ് കയറി കളര്‍കോട് വഴി അമ്പലപ്പുഴ ഭാഗത്തേക്ക് പോകേണ്ടതാണെന്നും അമ്പലപ്പുഴ ഭാഗത്തുനിന്ന് വരുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ കളര്‍കോട് ബൈപ്പാസ് കയറി ചേര്‍ത്തല ഭാഗത്തേക്ക് പോകേണ്ടതാണെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.

Continue Reading

kerala

കണ്ണൂരില്‍ പുഴയില്‍ ചാടി ജീവനൊടുക്കിയ യുവതിയുടെ കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി

അമ്മ റീമയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

Published

on

കണ്ണൂരില്‍ പുഴയില്‍ ചാടി ജീവനൊടുക്കിയ റീമയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ചെമ്പല്ലിക്കുണ്ട് പാലത്തിന്റെ താഴെ നിന്നാണ് മൂന്ന് വയസ്സുകാരന്‍ ഋഷിപ്പ് രാജിന്റെ മൃതദേഹം കണ്ടെത്തിയത്. അമ്മ റീമയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഭര്‍തൃ വീട്ടിലെ മാനസിക പീഡനത്തില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചിരുന്നു. സംഭവത്തില്‍ പൊലീസിന്റെ അന്വേഷണം തുടരുകയാണ്

ചെമ്പല്ലിക്കുണ്ട് പാലത്തില്‍ നിന്നാണ് റീമ പുഴയിലേക്ക് ചാടിയത്. കുട്ടിയെ ഷാള്‍ ഉപയോഗിച്ച് ശരീരത്തോട് ചേര്‍ത്ത് കെട്ടിവെച്ച് പുഴയിലേക്ക് ചാടുകയായിരുന്നു. ഈ സമയം പുഴയില്‍ ചൂണ്ടയിടുകയായിരുന്ന യുവാവ് റീമ ചാടുന്നത് കണ്ടു.

തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പാലത്തില്‍ നിന്ന് 200 മീറ്റര്‍ അകലെ റീമയുടെ മൃതദേഹം കണ്ടെത്തി. ഒരാഴ്ച്ച മുമ്പ് ഗള്‍ഫില്‍ നിന്ന് നാട്ടില്‍ എത്തിയ ഭര്‍ത്താവ് കുട്ടിയെ തിരികെ വേണമെന്ന് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റീമയുടെ ബന്ധുക്കളുടെ ആരോപണം.

Continue Reading

Trending