kerala

ഓപ്പറേഷന്‍ ഡി ഹണ്ട്; 92 കേസുകള്‍, 103 പേര്‍ അറസ്റ്റില്‍

By webdesk18

June 09, 2025

ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 103 പേര്‍ അറസ്റ്റില്‍. 92 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മയക്കുമരുന്ന് വില്‍പ്പന സംശയിക്കുന്ന 1866 പേരെ പരിശോധനക്ക് വിധേയമാക്കി. ഈ കേസുകളില്‍ എല്ലാം കൂടി എംഡിഎംഎ (8.96 ഗ്രാം), കഞ്ചാവ് (8171 ഗ്രാം), കഞ്ചാവ് ബീഡി (65 എണ്ണം) എന്നിവ പൊലീസ് പിടിച്ചെടുത്തു.

നിരോധിത മയക്കുമരുന്നുകള്‍ കൈവശം വയ്ക്കുന്നവരെയും വിതരണം ചെയ്യുന്നവരെയും കണ്ടെത്തി കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനായാണ് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി ഹണ്ട് ആരംഭിച്ചത്. പൊതുജനങ്ങള്‍ക്ക് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ റൂം നിലവിലുണ്ട്. ഈ നമ്പറിൽ (9497927797) ബന്ധപ്പെട്ട് വിവരങ്ങള്‍ പങ്കുവയ്ക്കുന്നവരുടെ വിവരം രഹസ്യമായിരിക്കും.