News
യുഎസ് ഓപ്പണ്‍; നവോമി ഒസാക്ക സെമിയില്‍
ക്വാര്‍ട്ടറില്‍ അമേരിക്കയുടെ ഷെല്‍ബി റോജേഴ്സിനെയാണ് താരം തോല്‍പ്പിച്ചത്
ന്യൂയോര്‍ക്ക്: ലോക നാലാം സീഡും മുന്‍ജേതാവുമായ നവോമി ഒസാക്ക യുഎസ് ഓപ്പണ്‍ ടെന്നീസ് സെമി ഫൈനലില്‍. നേരിട്ടുളള സെറ്റുകള്‍ക്കായിരുന്നു ജപ്പാന് താരത്തിന്റെ വിജയം. ക്വാര്‍ട്ടറില്‍ അമേരിക്കയുടെ ഷെല്‍ബി റോജേഴ്സിനെയാണ് താരം തോല്‍പ്പിച്ചത്.സ്കോര്‍: 6-3,6-4.
മത്സരത്തിന്റെ എല്ലാ മേഖലിയിലും ആധിപത്യം പുലര്‍ത്തിയ ഒസാക്ക എതിരാളിയെ മൂന്നു തവണ ബ്രേക്ക് ചെയ്യുകയും ഏഴു എയ്സുകള്‍ ഉതിര്‍ക്കുകയും ചെയ്തു. മൂന്നാം ഗ്രാന്സ്ലാം ലക്ഷ്യമിടുന്ന ഒസാക്കയ്ക്ക് മുന്നില്‍ ഷെല്‍ബി റോജേഴ്സിന് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല .മത്സരം ഒരു മണിക്കൂറും 20 മിനിറ്റും നീണ്ടുനിന്നു.സെമിഫൈനലില്‍ അമേരിക്കന്‍ താരമായ 28ാം സീഡ് ജെന്നിഫര്‍ ബ്രാഡിയാണ് ഒസാക്കയുടെ എതിരാളി.
kerala
ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം തൃപ്തികരമല്ല, പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്
വൃശ്ചികം ഒന്നിന് സംസ്ഥാനത്തെ മുഴുവന്‍ വാര്‍ഡുകളിലും വിശ്വാസ സംരക്ഷണ പരിപാടി സംഘടിപ്പിക്കും. ഇന്ന് നടന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് തീരുമാനം. ബിജെപി നിലപാടും തുറന്നുക്കാട്ടാന്‍ യോഗത്തില്‍ തീരുമാനമായി. സിപിഎമ്മുമായുളള ധാരണയാണ് ബിജെപിയെ സമരത്തില്‍ നിന്ന് പിറകോട്ട് വലിക്കുന്നത് എ
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് അന്വേഷണം തൃപ്തികരമല്ലെന്ന് കോണ്‍ഗ്രസ്. പ്രക്ഷോഭത്തിനൊരുങ്ങാനാണ് കോണ്‍ഗ്രസ് തീരുമാനം.
വൃശ്ചികം ഒന്നിന് സംസ്ഥാനത്തെ മുഴുവന്‍ വാര്‍ഡുകളിലും വിശ്വാസ സംരക്ഷണ പരിപാടി സംഘടിപ്പിക്കും. ഇന്ന് നടന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് തീരുമാനം. ബിജെപി നിലപാടും തുറന്നുക്കാട്ടാന്‍ യോഗത്തില്‍ തീരുമാനമായി. സിപിഎമ്മുമായുളള ധാരണയാണ് ബിജെപിയെ സമരത്തില്‍ നിന്ന് പിറകോട്ട് വലിക്കുന്നത് എന്നത് പ്രചാരണ വിഷയമാക്കിയാകും തുടര്‍ പ്രക്ഷോഭങ്ങള്‍ കോണ്‍ഗ്രസ് നടത്തുക.
അതേസമയം സ്വര്‍ണ്ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ പങ്കുകൂടി വ്യക്തമാക്കുന്നതാണ് എന്‍. വാസുവിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. സ്വര്‍ണ്ണപ്പാളികള്‍ ചെമ്പെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ കൂടി അറിവോടെയാണെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.
തട്ടിപ്പിന്റെ ഗൂഢാലോചനയില്‍ വാസുവിനും പങ്കുണ്ടെന്നും സ്വര്‍ണ്ണം പൂശിയ പാളികള്‍ ആണെന്ന് വാസുവിന് അറിയാമായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. നിലവില്‍ കവര്‍ച്ച, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളായിരുന്നു വാസുവിനെതിരെ ചുമത്തിയിരുന്നത്. ഇതോടൊപ്പമാണ് അഴിമതി നിരോധന നിയമപ്രകാരം കൂടിയുള്ള കേസ്.
india
ഇന്ത്യയില്‍ ജനാധിപത്യം പരസ്യമായി കശാപ്പ് ചെയ്യപ്പെടുന്നു; ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും പരസ്യമായി വോട്ട് മോഷ്ടിക്കുകയാണ്: രാഹുല്‍ ഗാന്ധി
ദശലക്ഷക്കണക്കിന് ബി.ജെ.പി പ്രവര്‍ത്തകര്‍ വിവിധ സംസ്ഥാനങ്ങളില്‍ ഒന്നിലധികം വോട്ടുചെയ്ത് കറങ്ങി നടക്കുകയാണെന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.
വോട്ട് കൊള്ളയ്ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ ജനാധിപത്യം പരസ്യമായി കശാപ്പ് ചെയ്യപ്പെടുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ദശലക്ഷക്കണക്കിന് ബി.ജെ.പി പ്രവര്‍ത്തകര്‍ വിവിധ സംസ്ഥാനങ്ങളില്‍ ഒന്നിലധികം വോട്ടുചെയ്ത് കറങ്ങി നടക്കുകയാണെന്നും ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമീഷനും പരസ്യമായി വോട്ട് മോഷ്ടിക്കുകയാണെന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.
ജില്ല തെരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ കൈയ്യില്‍ 2024 ലോക്സഭ തെരഞ്ഞെടുപ്പിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഇല്ലെന്നും അവര്‍ അത് നശിപ്പിച്ചെന്നും വ്യക്തമാക്കി ഡല്‍ഹി ഹൈകോടതിയില്‍ തെരഞ്ഞെടുപ്പ് കമീഷന് നല്കിയ സത്യവാങ്മൂലം പരാമര്‍ശിക്കുന്ന മാധ്യമറിപ്പോര്‍ട്ട് രാഹുല്‍ പങ്കുവെച്ചു.
വിവിധ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ക്രമക്കേടുകള്‍ ‘ഒരുവ്യക്തി, ഒരുവോട്ട്’ തത്വത്തിന്റെ ലംഘനമാണെന്നും വോട്ടുകൊള്ളക്ക് ഉദാഹരണമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
ബിഹാറില്‍ ആദ്യഘട്ട വോട്ടിംഗ് ആരംഭിക്കാനിരിക്കെ, നവംബര്‍ 5ന് രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ 2024ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിച്ചത് വോട്ട് അട്ടിമറിയിലൂടെയാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
ഹരിയാനയിലെ വോട്ടര്‍പ്പട്ടികയിലെ രണ്ടു കോടി വോട്ടര്‍മാരില്‍ 25 ലക്ഷത്തിലേറെയും വ്യാജ വോട്ടര്‍മാരാണെന്നും 5.21 ലക്ഷം ഇരട്ട വോട്ടുകളാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. 93174 വോട്ടുകള്‍ വ്യാജവിലാസങ്ങളിലാണെന്നും 19.26 ലക്ഷം ബള്‍ക്ക് വോട്ടുകളാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മധ്യപ്രദേശിലും ഛത്തീസ്ഗഡിലും മഹാരാഷ്ട്രയിലും വോട്ടുമോഷണത്തിലൂടെയാണ് ബി.ജെ.പി ജയിച്ചതെന്നും തെരഞ്ഞെടുപ്പ് കമീഷനും ബി.ജെ.പിയും ചേര്‍ന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നും രാഹുല്‍ ആരോപിച്ചു. ഒരു സ്ത്രീയുടെ ഫോട്ടോ തന്നെ 223 വോട്ടര്‍മാരുടേതായി ഉപയോഗിച്ചു. 1.24 ലക്ഷം വോട്ടുകളില്‍ വ്യാജ ഫോട്ടോയാണ്. ബ്രസീലിയന്‍ മോഡലിന്റെ ചിത്രം വരെ ഇത്തരത്തില്‍ ഉപയോഗിച്ചു. വ്യാജ വോട്ടുകള്‍ തിരിച്ചറിയാന്‍ കമീഷന് പ്രത്യേക സോഫ്റ്റ്വെയര് സംവിധാനമുണ്ടങ്കിലും ഉപയോഗിച്ചിട്ടില്ലെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു.
kerala
ഭൂട്ടാന് കാര്‍ കടത്ത്: നടന് അമിത് ചക്കാലക്കലിന് ഇ.ഡി നോട്ടീസ്
ദുല്‍ഖര്‍ സല്‍മാനെയും നോട്ടീസ് നല്കി വിളിപ്പിക്കാനാണ് നീക്കം.
കൊച്ചി: ഭൂട്ടാന് കാര്‍ കടത്തുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടന് അമിത് ചക്കാലക്കല്‍ അടക്കമുള്ളവര്‍ക്ക് നോട്ടീസ് നല്കി. ദുല്‍ഖര്‍ സല്‍മാനെയും നോട്ടീസ് നല്കി വിളിപ്പിക്കാനാണ് നീക്കം. നേരത്തെ കേസുമായി ബന്ധപ്പെട്ട് മമ്മൂട്ടി, ദുല്‍ഖര്‍ സല്മാന്, പൃഥിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകള്‍ ഇ.ഡി പരിശോധിച്ചിരുന്നു.
കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനക്ക് പിന്നാലെയായിരുന്നു ഇ.ഡി റെയ്ഡ്. സംസ്ഥാനത്തെ 17 ഇടങ്ങളിലായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ഇ.ഡിയുടെ അന്വേഷണം. വ്യാജരേഖകളുണ്ടാക്കി ഇന്ത്യയിലേക്ക് വാഹനമെത്തിച്ച ഇടനിലക്കാര്‍, കച്ചവടക്കാര്‍, വാഹനം വാങ്ങിയവര്‍ എന്നിവരെ കേന്ദ്രീകരിച്ച് കാര്‍ കള്ളക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടാണ് ഇ.ഡി പരിശോധിക്കുന്നത്.
വാഹന കടത്തില്‍ ഫെമ നിയമത്തിന്റെ മൂന്ന്, നാല്, എട്ട് വകുപ്പുകളുടെ ലംഘനം കണ്ടെത്തിയതായി നേരത്തെ ഇ.ഡി അധികൃതര്‍ അറിയിച്ചിരുന്നു. ഭൂട്ടാനില്‍നിന്ന് സൈന്യം ഉപേക്ഷിച്ച 200ഓളം ആഡംബര വാഹനങ്ങള്‍ കേരളമടക്കം ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കടത്തിയെന്ന വിവരത്തെത്തുടര്‍ന്നാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ‘ഓപറേഷന് നുംഖോര്‍’ എന്ന പേരില്‍ വ്യാപക പരിശോധന നടത്തിയത്.
-
Video Stories2 days agoകടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
-
kerala2 days agoഎം സാന്‍ഡ്, മെറ്റല്‍ വിലയില്‍ കുതിപ്പ്; കരാറുകാര്‍ ആശങ്കയില്‍
-
kerala2 days agoഅടൂരില്‍ ഭാര്യയെ കാണാനില്ലെന്ന് തെറ്റിദ്ധരിച്ച് നാലുവയസ്സുകാരനുമായി പിതാവിന്റെ ആത്മഹത്യശ്രമം
-
kerala3 days agoകെ.ടി ജലീലിന്റെ കൂടുതല്‍ കള്ളകളികള്‍ പുറത്ത്; നിയമസഭാംഗമായ സമയത്തെ സര്‍വീസ് നേടാനും നീക്കം
-
filim2 days agoതമിഴ് നടന് അഭിനയ് കിങ്ങറിന് വിട
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പ്; ഒരു സ്ഥാനാര്‍ഥിക്ക് എത്ര തുക ചെലവഴിക്കാമെന്ന ഉത്തരവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
-
kerala2 days agoചെങ്കോട്ട സ്ഫോടനം; കേരളത്തിലും ജാഗ്രതാ നിർദേശം
-
india2 days agoഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്കടുത്ത് സ്ഫോടനം; ഒന്‍പത് പേര് മരിച്ചു, 21 പേര്‍ക്ക് പരിക്ക്

