ന്യൂയോര്‍ക്ക്: സൂപ്പര്‍ താരം സെറീന വില്യംസ് യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ഫൈനല്‍ കാണാതെ പുറത്ത്. ബെലാറസിന്റെ വിക്‌റ്റോറിയ അസരങ്കയോട് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് സെറീന പരാജയപ്പെട്ടത്. ജപ്പാന്റെ നവോമി ഒസാക്കയാണ് ഫൈനലില്‍ അസരങ്കയുടെ എതിരാളി. അമേരിക്കയുടെ തന്നെ ജെന്നിഫര്‍ ബ്രാഡിയെ തോല്‍പിച്ചാണ് ഒസാക്ക ഫൈനലിലെത്തിയത്.

സെറീനക്കെതിരെ 6-1, 3-6, 3-6 എന്ന സ്‌കോറിനാണ് അസരങ്ക ജയിച്ചുകയറിയത്. ആദ്യ സെറ്റ് സെറീന നേടിയെങ്കിലും അവസാന രണ്ട് സെറ്റില്‍ ശക്തമായി തിരിച്ചടിച്ച അസരങ്ക വിജയം പിടിച്ചുവാങ്ങുകയായിരുന്നു.

ബ്രാഡിക്കെതിരെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ഒസാക്കയുടെ വിജയം. സ്‌കോര്‍: 6-7, 3-6, 3-6. ആദ്യ സെറ്റ് ഇരുവരും പങ്കിട്ടു. എന്നാല്‍ നിര്‍ണായകമായ മൂന്നാം സെറ്റില്‍ ഒസാക്ക അവസരത്തിനൊത്തുയര്‍ന്ന് ശക്തമായി തിരിച്ചുവരികയായിരുന്നു. 2018ല്‍ സെറീനയെ തോല്‍പിച്ച് ഒസാക്ക കിരീടം ചൂടിയിരുന്നു.