2022ലെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കൂനൂരിലെ ഹെലികോപ്ടര്‍ അപകടത്തില്‍ മരണപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന് പത്മ വിഭൂഷണും ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് നീരജ് ചോപ്രക്ക് പത്മശ്രീയും നല്‍കി. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി അസാദ്, മുന്‍ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ തുടങ്ങിയവര്‍ പത്മഭൂഷണ്‍ അര്‍ഹരായി. നജ്മ അക്തര്‍, സോനു നിഗം എന്നിവര്‍ക്ക് പദ്മശ്രീ ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് നാല് പേരാണ് പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായത്. ശോശാമ്മ ഐപ്പ് (മൃഗസംരക്ഷണവിഭാഗം), പി.നാരായണ കുറുപ്പ് (സാഹിത്യം), ശങ്കരനാരായണമേനോന്‍ ചുണ്ടയില്‍ (സ്‌പോര്‍ട്‌സ് ), കെ.വി. റാബിയ (സാമൂഹ്യ പ്രവര്‍ത്തക ) തുടങ്ങിയവരാണ് പുരസ്‌കാരത്തിന് അര്‍ഹരായ മലയാളികള്‍.
തപസ്യയുടെ മുന്‍ നേതാവ് പി.നാരായണ കുറുപ്പ് ആലപ്പുഴ ജില്ലയിലാണ് ജനനം. ആജ് തകിലെ വിവേക് നാരായണന്റെ അച്ഛനാണ്.
പോളിയോബാധിതയായ കെ വി റാബിയ കഴിഞ്ഞ 3 പതിറ്റാണ്ട് കാലം കാന്‍സറിനെയും നട്ടെല്ലിന്റെ ക്ഷതത്തേയും അതിജയിച്ചാണ് വിദ്യാഭ്യാസ,സാംസ്‌കാരിക,സാമൂഹിക രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നത്. കെവി റാബിയ ഇന്ത്യയുടെ പ്രഥമ സ്ത്രീശാക്തീകരണ പുരസ്‌കാര ജേതാവുമാണ്. വെച്ചൂര്‍ പശുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് മലയാളിയായ ഡോ ശോശാമ്മ ഐപ്പിന് പത്മമശ്രീ പുരസ്‌കാരം ലഭിച്ചത്. സംരക്ഷണത്തിനും അവയെപ്പറ്റി ശാസ്ത്രീയമായ അവബോധം വളര്‍ത്താനും നേതൃത്വം വഹിച്ച ശാസ്ത്രജ്ഞയാണ് ശോശാമ്മ ഐപ്പ്. ലോക ഭക്ഷ്യ കാര്‍ഷിക സംഘടനയുടെയും ഐക്യരാഷ്ട്ര സംഘടനയുടെ വികസന പ്രൊജക്ടിന്റെയും അംഗീകാരം ലഭിച്ചിട്ടുണ്ട്.
Be the first to write a comment.