ന്യൂഡല്‍ഹി: ഇന്ത്യയെ ഗൂഗിള്‍ സെര്‍ച്ചിലൂടെ ട്രോളിയ പാക് യുവാവിന് ഇന്ത്യക്കാരുടെ മറുപടി. ഗൂഗിള്‍ സെര്‍ച്ചിലൂടെ തന്നെയാണ് ഇന്ത്യക്കാര്‍ പാകിസ്താനെതിരെ ആഞ്ഞടിച്ചത്. കനേഡിയന്‍ എഴുത്തുകാരന്‍ താരേക് ഫത്തേഹ് ഉള്‍പ്പെടെ പ്രമുഖര്‍ പാക് യുവാവിന്റെ നീക്കത്തിനെതിരെ ട്വിറ്ററില്‍ പ്രതികരിച്ചു. യുവാവ് ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത അതേ ചോദ്യങ്ങള്‍ക്ക് ഇന്ത്യയുടെ സ്ഥാനത്ത് പാകിസ്താനെ വെച്ചും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വ്യത്യാസങ്ങള്‍ ഉദ്ദരിച്ചുമാണ് മിക്ക ട്വിറ്റുകളും. ഗസ്സാന്‍ഫര്‍ അലിയെന്ന ഇസ്്‌ലാമാബാദ് സ്വദേശിയാണ് ഗൂഗിള്‍ സെര്‍ച്ചില്‍ ഇന്ത്യയെ അതിക്ഷേപിച്ചത്. ഇന്ത്യ എന്തുകൊണ്ട് ഒളിമ്പിക്‌സില്‍ തോല്‍ക്കുന്നു? ഇന്ത്യ എന്തുകൊണ്ട് പാകിസ്താനെ കുറ്റം പറയുന്നു? അങ്ങനെ ഇന്ത്യ എന്തുകൊണ്ട്? എന്ന ചോദ്യത്തിലൂടെയാണ് ഗസ്സാന്‍ഫര്‍ അലി ഇന്ത്യക്കെതിരെ ചോദ്യം ഉന്നയിക്കുന്നത്. ഗസ്സാന്‍ഫര്‍ അലി ചോദിച്ച അതേചോദ്യം പാകിസ്താനോട് ആവര്‍ത്തിച്ചാണ് ഇന്ത്യക്കാര്‍ മറുപടി നല്‍കിയത്.

tareh-fatah

മുലായം സിങ് യാദവിന്റെ ട്വിറ്റ്:

mulayam

വിജയ് മല്യയുടെ പേരില്‍ പ്രത്യക്ഷപ്പെട്ട വ്യാജ അക്കൗണ്ടിലും ഇന്ത്യയെ പിന്തുണച്ച് ട്വിറ്റ് രേഖപ്പെടുത്തി.

vijay-mallya
മറ്റു ട്വിറ്റുകള്‍:

panka

14368638_299715710401041_7924911897841188116_n

22-600x195