Video Stories
ഇന്ത്യ ഉപയോഗിക്കുന്ന ആയുധങ്ങള് റഷ്യയില് നിന്നും വാങ്ങാന് പാക്കിസ്ഥാനും തയ്യാറെടുക്കുന്നു

ഇന്ത്യക്കെതിരായ പോര്മുഖം ശക്തമാക്കി കൊണ്ട് പാക്കിസ്ഥാന്. ഇന്ത്യ സൈനിക നീക്കത്തിനുപയോഗിക്കുന്ന റഷ്യന് ആയുധങ്ങള് വാങ്ങാന് പാകിസ്താനും തയ്യാറെടുക്കുന്നുവെന്നാണ് ഇപ്പോള് പുറത്തു വരുന്ന റിപ്പോര്ട്ടുകള്. ഇന്ത്യന് സൈന്യം ഉപയോഗിക്കുന്ന ടി90 ബാറ്റില് ടാങ്കുകളും 2016 ല് കരാറൊപ്പിട്ട എസ്400 മിസൈല് വേധ സംവിധാനവും വാങ്ങാന് തങ്ങള്ക്കും മുണ്ടെന്ന് പാക് പ്രതിരോധ മന്ത്രി ഖുറാം ദസ്ഗിര് ഖാന് വെളിപ്പെടുത്തി. റഷ്യന് വാര്ത്താ ഏജന്സിയായ സ്ഫുട്നിക് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് പാക് പ്രതിരോധ മന്ത്രി ആവശ്യം ഉന്നയിച്ചത്.
റഷ്യയുമായി ദീര്ഘകാലത്തേക്ക് ബന്ധം സ്ഥാപിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും ഖുറാം ദസ്ഗിര് ഖാന് പറയുന്നു. റഷ്യന് നിര്മിത ടി90 യുദ്ധടാങ്കുകള് ഇന്ത്യന് സേനയുടെ മുഖ്യ ആയുധങ്ങളിലൊന്നാണ്. മറ്റ് രാജ്യങ്ങളുടെ യുദ്ധ ടാങ്കുകളേക്കാള് ഭാരക്കുറവുള്ളതും വേഗത്തില് പ്രതിബന്ധങ്ങളെ തട്ടിനീക്കാനും ശേഷിയുള്ളതാണ്. ഇത് പാകിസ്താന്റെ കൈയിലെത്തുന്നത് ഇന്ത്യയ്ക്ക് ഭീഷണിയാണെന്ന് കരുതപ്പെടുന്നു.
അതേസമയം ലോകത്തിലേറ്റവും ശക്തിയേറിയ മിസൈല് വേധ സംവിധാനമാണ് എസ് 400. ഈ സംവിധാനം വാങ്ങാന് 2016 ഒക്ടോബറില് പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന് പ്രസിഡന്റ് വഌഡിമര് പുതിനും തമ്മില് കരാറൊപ്പിട്ടിരുന്നു. ഇതിലും പാകിസ്താന് താല്പ്പര്യമുണ്ടെന്നാണ് ഖുറാം ദസ്ഗിര് ഖാന് പറയുന്നത്. 400 കിലോമീറ്റര് അകലെവെച്ച്തന്നെ ശത്രുമിസൈലിനെ തകര്ത്തുകളയാന് കഴിയുന്ന പ്രതിരോധ സംവിധാനമാണ് എസ്400.
ഇത് വാങ്ങാനുള്ള ചര്ച്ചകള് നടന്നുകൊണ്ടിരിക്കുകയാണെന്നും ചര്ച്ചകള് വിജയകരമായാല് പ്രഖ്യാപനമുണ്ടാകുമെന്നും ഖുറാം ദസ്ഗിര് ഖാന് പറയുന്നു.പാകിസ്താനും റഷ്യയും ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്.
kerala
14കാരന് നിര്ബന്ധിച്ച് ലഹരി നല്കി; അമ്മൂമ്മയുടെ ആണ് സുഹൃത്ത് പിടിയില്
കൊച്ചിയില് പതിനാലുകാരന് നിര്ബന്ധിച്ച് ലഹരി നല്കിയെന്ന പരാതിയില് അമ്മൂമ്മയുടെ ആണ് സുഹൃത്ത് അറസ്റ്റില്.

കൊച്ചിയില് പതിനാലുകാരന് നിര്ബന്ധിച്ച് ലഹരി നല്കിയെന്ന പരാതിയില് അമ്മൂമ്മയുടെ ആണ് സുഹൃത്ത് അറസ്റ്റില്. തിരുവനന്തപുരം സ്വദേശി പ്രവീണ് അലക്സാണ്ടര് ആണ് അറസ്റ്റിലായത്. കൊച്ചി നോര്ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര് അറിയുന്നത്.
വീട്ടില് അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.
kerala
ചേവായൂരില് വയോധികരായ സഹോദരിമാരുടെ മരണം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്
ചേവായൂരില് വീട്ടിനുള്ളില് വയോധികരായ സഹോദരിമാരെ മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്.

കോഴിക്കോട്: ചേവായൂരില് വീട്ടിനുള്ളില് വയോധികരായ സഹോദരിമാരെ മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്.
തടമ്പാട്ടുത്താഴത്ത് വാടകക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് വീട്ടിനുള്ളില് മരിച്ച നിലയില് കണ്ടെത്തിയത്. ഇളയസഹോദരന് പ്രമോദിനോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്.
സഹോദരിമാരില് ഒരാള് മരിച്ചെന്ന് പ്രമോദ് ആണ് ബന്ധുക്കളെ ഫോണ് വിളിച്ച് അറിയിച്ചത്. ബന്ധുക്കള് എത്തി പരിശോധിച്ചപ്പോളാണ് രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില് മരിച്ച നിലയിലായി കണ്ടെത്തിയത്. അതേസമയം പ്രമോദിനെ കണ്ടെത്താനായിട്ടില്ല.
kerala
പൂജപ്പുര ജയിലില് നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവം: പൊലീസ് കേസെടുത്തു
ജയില് സൂപ്രണ്ട് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

തിരുവനന്തപുരം: പൂജപ്പുര ജയിലില് നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തില് പോലീസ് കേസെടുത്തു. ജയില് സൂപ്രണ്ട് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില് നിന്ന് മൂന്നു പാക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്. അതേസമയം കേസില് നിലവില് ആരെയും പ്രതി ചേര്ത്തിട്ടില്ല. പ്രാരംഭ അന്വേഷണം നടത്തിവരികയാണ്.
ആരെങ്കിലും പുറത്തുനിന്നും ജയിലിലേക്ക് കഞ്ചാവ് എറിഞ്ഞുകൊടുത്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം. ജയില് സൂപ്രണ്ട് നല്കിയ പരാതിയിലാണ് സംഭവത്തില് കേസെടുത്തത്. ജയില് അടുക്കളയ്ക്ക് സമീപത്ത് വെച്ചാണ് കഞ്ചാവ് കണ്ടെത്തിയത്.
-
film3 days ago
‘മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു’; പൊന്നമ്മ ബാബു, ഉഷാ ഹസീന എന്നിവര്ക്കെതിരെ പരാതി നല്കി കുക്കു പരമേശ്വരന്
-
kerala3 days ago
പൊട്ടി വീണ വൈദ്യുതി കമ്പിയില് നിന്നും ഷോക്കേറ്റ് യുവതി മരിച്ചു
-
india3 days ago
‘ഒന്നിന് പിറകെ ഒന്നായി നിങ്ങളെ ഞങ്ങൾ പിടികൂടും, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ’; തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്
-
kerala3 days ago
ഒളിവില് കഴിയുന്ന വേടനായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
-
kerala3 days ago
കോഴിക്കോട് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള് മരിച്ചു
-
kerala3 days ago
കൊല്ലത്ത് മൂന്നാം ക്ലാസുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്ദനം; പൊലീസ് കസ്റ്റഡിയിലെടുത്തു
-
kerala3 days ago
‘ഓഫീസ് മുറിയില് കണ്ടെത്തിയത് റിപ്പയര് ചെയ്യാന് അയച്ച നെഫ്രോസ്കോപ്പുകള്’; ആരോപണത്തില് പ്രതികരിച്ച് ഡോ. ഹാരിസ്
-
india3 days ago
മയക്കുമരുന്നിനുവേണ്ടി ശരീരം വിറ്റു; 17 വയസുകാരിയിലൂടെ എയ്ഡ്സ് ബാധ പകര്ന്നത് 19 പേര്ക്ക്