X
    Categories: NewsViews

പാലായില്‍ ഇന്ന് കലാശക്കൊട്ട്; തിങ്കളാഴ്ച വോട്ടെടുപ്പ്

പാലാ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലായില്‍ ഇന്ന് പ്രചാരണത്തിന് സമാപനം കുറിക്കും. വരുന്ന രണ്ടു ദിവസങ്ങളില്‍ നിശ്ശബ്ദ പ്രചാരണമായിരിക്കും. തിങ്കളാഴ്ചയാണു വോട്ടെടുപ്പ്. നാളെ വൈകിട്ടു വരെ പരസ്യ പ്രചാരണം നടത്താമെങ്കിലും ശ്രീനാരായണ ഗുരു സമാധി ദിനം ആയതിനാല്‍ പ്രചാരണം വേണ്ടെന്ന് മൂന്നു മുന്നണികളും തീരുമാനിക്കുകയായിരുന്നു.

പാല നഗരത്തിലാണ് മൂന്നു മുന്നണികളുടെ പ്രചാരണ സമാപനം. യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന്റെ പ്രചാരണ സമാപന പരിപാടി മൂന്നിന് തുടങ്ങും. ടൗണ്‍ ബസ് സ്റ്റാന്‍ഡ് മുതല്‍ ടൗണ്‍ ഹാള്‍ വരെയാണ് പരിപാടി.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പന്റെ പ്രചാരണത്തിന്റെ കലാശക്കൊട്ടും മൂന്നിന് ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിക്കും. ളാലം പാലം വരെയാണ് പരിപാടികള്‍. എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍. ഹരിയുടെ പ്രചാരണ പരിപാടികളുടെ സമാപനം 2.30ന് ടൗണ്‍ ഹാളിനു സമീപത്തു നിന്നാരംഭിക്കും. കലാശക്കൊട്ട് നടക്കുന്നതിനാല്‍ ഇന്ന് ഉച്ചമുതല്‍ പാലാ നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ട്.

chandrika: