പാലക്കാട്: പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം. ഇന്നു പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. എടിഎം ഇളക്കിമാറ്റാന്‍ ശ്രമിച്ചതായി സൂചനയുണ്ട്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി