തിരുവനന്തപുരം: പാളയം പള്ളിയിലെ വൈദികനെ പള്ളിമേടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സെന്റ് ജോസഫ് കത്തീഡ്രലിലെ സഹ വികാരി ഫാദര്‍ ജോണ്‍സണ്‍ മുത്തപ്പനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെയായിരുന്നു സംഭവം.

നഗരത്തിലെ വാന്റോസ് ജംഗ്ഷന് സമീപം നടത്തുന്ന പ്രാര്‍ത്ഥനാ കര്‍മ്മങ്ങള്‍ക്കായി ഫാദര്‍ ജോണ്‍സണ്‍ രാവിലെ വരുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ സമയമായിട്ടും എത്താത്തതിനെത്തുടര്‍ന്ന് പള്ളിമേടയില്‍ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം തിരുവനന്തപുരം ജൂബിലി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകു എന്ന് പോലീസ് അറിയിച്ചു.