Video Stories
പട്ടേലിന് കയ്യടിക്കുന്നവര്‍ ഈ ഋഷഭ് പന്തിനെ അറിയണം

റിഷാദ് അലി മണക്കടവന്‍
ന്യൂഡല്‍ഹി: ദേശീയ ടീമിലേക്ക് കണ്ണുംനട്ടിരിക്കുന്ന ഒരു പറ്റം പ്രതിഭകളുണ്ട് ക്രക്കറ്റ് കളത്തില്‍. അതിലൊരാളാണ് ഡല്ഹിക്കാരന് ഋഷഭ് പന്ത്. ഓര്‍മയില്ലെ രഞ്ജിയില്‍ അതിവേഗ സെഞ്ച്വറി സ്വന്തം പേരിലാക്കിയ ഋഷബിനെ?. സെവാഗിന്റെ പിന്‍ഗാമിയെന്നാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ഋഷഭിനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്. ഈ അതിവേഗ സെഞ്ച്വറിക്ക് പുറമെ ഈ രഞ്ജി സീസണിലെ ടോപ് സ്കോറര്‍ കൂടിയാണ് ഈ ഡല്‍ഹി താരം. എന്നാല്‍ വൃദ്ധിമാന്‍ സാഹക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ മൊഹാലി ടെസ്റ്റിലേക്ക് സെലക്ടര്‍മാര്‍ പരിഗണിച്ചതോ മുംബൈക്കാരന് പാര്‍ത്ഥിവ് പട്ടേലിനെയും.
രഞ്ജിയില്‍ മിന്നും ഫോമില്‍ നില്ക്കുന്ന ഋഷഭിനെ തഴഞ്ഞ് എട്ട് വര്‍ഷം മുമ്പ് ദേശീയ ടീമില്‍ കളിച്ച പാര്‍ത്ഥിവ് പട്ടേലിനെ ഉള്‍പ്പെടുത്തിയതാണ് ക്രിക്കറ്റ് പ്രേമികളുടെ നെറ്റി ചുളിച്ചിരിക്കുന്നത്. കഴിഞ്ഞ ഏഴ് രഞ്ജി ട്രോഫി മത്സരങ്ങളില്‍ നിന്നായി പന്ത് നേടിയത് 799 റണ്‍സാണ്. അതില്‍ ഒരു ത്രിബിള്‍ സെഞ്ച്വറിയും മൂന്ന് സെഞ്ച്വറിയും ഉള്‍പ്പെടും. ജാര്‍ഖണ്ഡിനെതിരായ മത്സരത്തില്‍ 48 പന്തില്‍ നിന്നായിരുന്നു ഋഷഭിന്റെ അതിവേഗ സെഞ്ച്വറി. കേരളമായിരുന്നു ആ ഇന്നിങ്സിന് വേദിയായത്. ത്രിബ്ള്‍ സെഞ്ച്വറി നേടിയത് മഹാരാഷ്ട്രക്കെതിരായ മത്സരത്തിലുമായിരുന്നു. 326 പന്തില്‍ നിന്നായിരുന്നു ഋഷബിന്റെ 308.
എന്നാല്‍ പാര്‍ത്ഥിവ് പട്ടേലാകട്ടെ ഏഴ് മത്സരങ്ങളില്‍ നിന്ന് നേടിയത് 403 റണ്‍സ്. ഇതില്‍ ഒരൊറ്റ സെഞ്ച്വറി മാത്രം. ഫോം ആണ് മാനദണ്ഡമെങ്കില്‍ പാര്‍ത്ഥിവിനെക്കാളും നൂറിരട്ടി യോഗ്യന്‍ ഋഷബ് തന്നെ. എന്നിട്ടും ദേശീയ ടീമില്‍ ഇടമില്ല. ക്രിക്കറ്റില്‍ കാത്തിരിപ്പിനാണ് വലിയ നീളം. ഇനിയൊരാള്‍ക്ക് പരിക്ക് പറ്റി വരുമ്പോഴേക്ക് ഒരു പക്ഷെ ഫോമില്ലെന്ന് വരാം. അഥവാ ഇനി ഫോമിലില്ലാതെ ടീമിലേക്ക് പ്രവേശിച്ചാല്‍ ഒരു പക്ഷെ താരത്തിന്റെ കരിയറിനെത്തന്നെ ബാധിക്കും.

ഋഷബ് പന്തിന്റെ റണ്‍സ് വേട്ട( കടപ്പാട്)
അതേസമയം ഋഷബിനെ ഉള്‍പ്പെടുത്താത്തിന് പിന്നില്‍ പല കാരണങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതിലൊന്ന് അദ്ദേഹത്തിന്റെ യാത്രയുമായി ബന്ധപ്പെട്ടാണ്. ഇപ്പോള്‍ വയനാട്ടില്‍ രഞ്ജി ക്രിക്കറ്റ് കളിക്കുന്ന ഋഷഭ് കൊച്ചിയില്‍ നിന്നോ തിരുവനന്തപുരത്ത് നിന്നോ വിമാനം കയറി ഡല്‍ഹി വഴി
മൊഹാലിയിലെത്താന്‍ സമയമെടുക്കുമെന്നും ഒരു കളിക്ക് മാത്രമായുള്ള യാത്ര താരത്തെ ബാധിക്കുമെന്ന് കണ്ടാണ് ഒഴിവാക്കിയതെന്നും പറയപ്പെടുന്നു. എന്നാല്‍ ഈ വാദത്തെ പരിഹാസപൂര്‍വം തള്ളുകയാണ് ക്രിക്കറ്റ് ആരാധകര്‍. മലയാളി താരം സഞ്ജു വി സാംസണ്, മധ്യപ്രദേശ് താരം നമാന്‍ ഓജ, തമിഴ്നാടിന്റെ ദിനേഷ് കാര്‍ത്തിക്ക് എന്നിവരും വിളി കാത്തിരിക്കുകയാണ്. ഫോം ഇല്ലെന്ന കാരണത്താലാണ് സെലക്ടര്‍മാര്‍ ഇവരെ ഒഴിവാക്കുന്നത്.
Video Stories
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.
മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
kerala
ആലപ്പുഴയില്‍ സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്
അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.
അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന് ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന് പറഞ്ഞു.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
-
kerala2 days ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
kerala3 days ago
ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് കൊണ്ടുപോയി
-
india2 days ago
കുവൈത്ത് -ഗോവ സെക്ടറിലെ യാത്ര അവസാനിപ്പിക്കുന്നതായി എയര്‍ ഇന്ത്യ
-
News3 days ago
ഇസ്രാഈല്‍ ഉപരോധത്തിനിടെ ഗസയില്‍ 2 കുട്ടികളടക്കം 9 ഫലസ്തീനികള്‍ പട്ടിണി മൂലം മരിച്ചു
-
kerala2 days ago
മൂന്നാറില്‍ ദേശീയപാതയില്‍ മണ്ണിടിച്ചില്‍; നാല് കടകള്‍ പൂര്‍ണമായും തകര്‍ന്നു
-
News2 days ago
പലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പോര്‍ച്ചുഗല്‍
-
kerala2 days ago
പ്രായപ്പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി; യൂട്യൂബര്‍ ഷാലു കിംഗ് അറസ്റ്റില്‍
-
kerala2 days ago
കൊച്ചിയില്‍ സ്വകാര്യ ബസ് ബൈക്കിലിടിച്ച് അപകടം; വിദ്യാര്‍ഥി മരിച്ചു