News

നുഴഞ്ഞുകയറ്റം; ജമ്മു കാശ്മീരില്‍ ഭീകരനെ വധിച്ചു

By Test User

November 03, 2022

ജമ്മു-കാശ്മീരിലെ പുഞ്ച് ജില്ലയില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചു. നിയന്ത്രണ രേഖയില്‍ നടത്തിയ ഏറ്റുമുട്ടലിലാണ് ഭീകരനെ വധിച്ചത്.

പുഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ചിലര്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നത് സൈന്യത്തിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. കൊല്ലപ്പെട്ട ഭീകരന്റെ സമീപത്ത് നിന്നും എ.കെ 47 ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് സൈന്യം തിരച്ചില്‍ തുടരുകയാണെന്ന് പ്രതിരോധ വക്താവ് പറഞ്ഞു.