കൊച്ചി: തുടര്‍ച്ചയായ ഏഴാം ദിവസവും ഇന്ധന വില കൂട്ടി. ഇന്ന് പെട്രോളിന് 29 പൈസയും, ഡീസല്‍ 33 പൈസയുമാണ് കൂടിയത്. ഇതോടെ രാജ്യത്ത് എല്ലായിടത്തും ഇന്ധനവില സര്‍വകാല റെക്കോഡിലെത്തി. ഈ മാസം ഇത് എട്ടാം തവണയാണ് ഇന്ധന വില വര്‍ധിക്കുന്നത്.

90 രൂപ 61 പൈസയാണ് തിരുവനന്തപുരത്ത് ഇന്ന് പെട്രോള്‍ വില. ഡീസല്‍ വില 84 രൂപ 89 പൈസയും. കൊച്ചി നഗരത്തില്‍ ഡീസല്‍ വില 83 രൂപ 48 പൈസയാണ്. പെട്രോള്‍ വില 88 രൂപ 93 പൈസയായി ഉയര്‍ന്നു. തുടര്‍ച്ചയായി ഇന്ധനവില വര്‍ധിക്കുന്നത് അവശ്യസാധനങ്ങളുടെ വില വര്‍ധിക്കുന്നതിനും ഇടയാക്കുന്നു.

ജീവിതച്ചെലവുകളില്‍ ഗണ്യമായ വര്‍ധനവാണ് ഇന്ധനവില വര്‍ധനവ് സൃഷ്ടിച്ചിരിക്കുന്നത്.അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞെങ്കിലും എണ്ണക്കമ്പനികള്‍ വില വര്‍ദ്ധിപ്പിക്കുന്നതും ഇന്ധനവില വര്‍ദ്ധനവിന് കാരണമാണ്.