Connect with us

Culture

സിനിമാ സമരം: മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ വെളിപ്പെടുത്തില്ലെന്ന് ലിബര്‍ട്ടി ബഷീര്‍

Published

on

കൊച്ചി: സംസ്ഥാനത്തെ സിനിമാ പ്രതിസന്ധി തീര്‍ക്കാന്‍ ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടു. എക്‌സിബിറ്റേര്‍സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ടുചര്‍ച്ച നടത്തി. മുഖ്യമന്ത്രി ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചു. സമരം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്ന് ലിബര്‍ട്ടിബഷീര്‍ പറഞ്ഞു.

തിയേറ്ററുകള്‍ അടച്ചിടാന്‍ ആലോചനയില്ലെന്നും മുഖ്യമന്ത്രി മുന്നേട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ ഈ മാസം പത്താംതീയതി നടക്കുന്ന ജനറല്‍ബോഡി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. തിയേറ്റര്‍ വിഹിതം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ സമരം തുടങ്ങിയത്. ഇതിനോട് നിര്‍മാതാക്കള്‍ പ്രതികൂല നിലപാട് സ്വീകരിച്ചതോടെ സിനിമാ സമരം പൂര്‍ണമായി. ഇതോടെ ക്രിസ്മസ് ചിത്രങ്ങള്‍ പെട്ടിയില്‍ തന്നെ കിടക്കുകയാണ്.

50:50 എന്ന അനുപാദത്തില്‍ വരുമാനം പങ്കുവെക്കണമെന്നാണ് തിയേറ്റര്‍ ഉടകളുടെ ആവശ്യം. നേരത്തെ സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ വിഷയത്തില്‍ ഇടപെട്ടെങ്കിലും പരിഹാരമുണ്ടായില്ല. പിന്നീട് ഒരു ചര്‍ച്ചയും നടന്നിരുന്നില്ല. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും നോക്കിനില്‍ക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മലയാളത്തിന്റെ വേ​ഗമേറിയ 100 കോടി; റെക്കോർഡ് സ്വന്തമാക്കി ‘ആടുജീവിതം’

100 കോടി ക്ലബില്‍ ഇടം നേടുന്ന ആറാമത്തെ മലയാള സിനിമയാണ് ആടുജീവിതം

Published

on

ആഗോള തലത്തില്‍ 100 കോടി കളക്ഷന്‍ സ്വന്തമാക്കിപ്രിത്വിരാജിന്റെ ആടുജീവിതം. മാര്‍ച്ച് 28ന് റിലീസിനെത്തിയ ചിത്രം ഒന്‍പത് ദിവസം കൊണ്ടാണ് 100 കോടി ക്ലബില്‍ ഇടം നേടിയതെന്ന് ട്രേന്‍ഡ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നു. പൃഥ്വിവിരാജ് നായകനാകുന്ന 100 കോടി ചിത്രമാണ് ആടുജീവിതം.

100 കോടി ക്ലബില്‍ ഇടം നേടുന്ന ആറാമത്തെ മലയാള സിനിമയാണ് ആടുജീവിതം. ‘പുലിമുരുകന്‍’ 36 ദിവസം കൊണ്ടും, ‘ലൂസിഫര്‍’ 12 ദിവസം കൊണ്ടും, ‘2018’ 11 ദിവസം കൊണ്ടും, പ്രേമലു 36 ദിവസം കൊണ്ടും, മഞ്ഞുമ്മല്‍ ബോയ്‌സ് 12 ദിവസം കൊണ്ടുമായിരുന്നു 100 കോടി ക്ലബില്‍ ഇടം നേടിയത്.

Continue Reading

Film

‘ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി സുഭാഷ് ചന്ദ്ര ബോസ് ആണെന്ന് കങ്കണ റണാവത്ത്’

നടിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ നിരവധിപ്പേര്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

Published

on

സുഭാഷ് ചന്ദ്ര ബോസ് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാണെന്ന പരാമര്‍ശവുമായി നടിയും ബിജെപി ലോക്‌സഭാ സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണാവത്ത്. ടൈംസ് നൗ നടത്തിയ ഒരു പരിപാടിക്കിടയിലാണ് കങ്കണയുടെ വിവാദ പരാമര്‍ശം. ‘ഒരു കാര്യം വ്യക്തമാക്കൂ, നമുക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ നമ്മുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന സുഭാഷ് ചന്ദ്ര ബോസ് എവിടെ പോയി?,’ എന്നായിരുന്നു നടി പറഞ്ഞത്.

https://twitter.com/i/status/1775892221344288951

കങ്കണയുടെ ഈ പരാമര്‍ശം ഏറെ വിവാദമായിരിക്കുകയാണ്. നടിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ നിരവധിപ്പേര്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ‘വിദ്യാസമ്പന്നരും വിവേകികളുമായ ആളുകള്‍ക്ക് വോട്ട് ചെയ്യുക,’ എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ഡല്‍ഹി മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയും എഎപി രാജ്യസഭാ എംപിയുമായ സ്വാതി മലിവാള്‍ പ്രതികരിച്ചത്.

നടന്‍ പ്രകാശ് രാജും വിഷയത്തില്‍ പ്രതികരിച്ചു. ‘സുപ്രീം ജോക്കര്‍ നയിക്കുന്ന പാര്‍ട്ടിയിലെ കോമാളികള്‍… എന്തൊരു നാണക്കേടാണ്,’ എന്നാണ് അദ്ദേഹം പ്രതികരിച്ചത്. ‘കങ്കണ റണാവത്തിന്റെ ഐക്യു 110 ആണ്’, ‘അവര്‍ ക്വാണ്ടം ഹിസ്റ്ററിയില്‍ ബിരുദധാരിയാണ്’, ‘കങ്കണ അറിവിന്റെ പ്രതിരൂപമാണ്’ എന്നിങ്ങനെ പോകുന്നു മറ്റു പ്രതികരണങ്ങള്‍.

 

Continue Reading

Film

പ്രേമലു ഹോട്സ്റ്റാറിൽ; റിലീസ് തീയതി പ്രഖ്യാപിച്ചു

ബോക്സോഫീസിൽ 100 കോടിയിലധികം സ്വന്തമാക്കി മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രമാണ് പ്രേമലു

Published

on

വമ്പൻ താരങ്ങളില്ലാതെ യൂത്തിന്റെ കഥ പറഞ്ഞുകൊണ്ട് തിയേറ്ററിൽ വിജയക്കൊടി പാറിച്ച ചിത്രമാണ് പ്രേമലു. ആദ്യ ദിനത്തിൽ വെറും 90 ലക്ഷം രൂപ മാത്രം കളക്ട് ചെയ്ത സിനിമ പിന്നീട് മൗത്ത് പബ്ലിസിറ്റിയിലൂടെ വലിയ വിജയം നേടുകയും തെലുങ്ക്, തമിഴ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുകയുമുണ്ടായി. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

ഏപ്രിൽ 12-ന് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക. ബോക്സോഫീസിൽ 100 കോടിയിലധികം സ്വന്തമാക്കി മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രമാണ് പ്രേമലു. യുവതാരങ്ങളായ നസ്‍ലനും മമിത ബെെജുവുമാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായെത്തിയത്. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും ചിത്രത്തിന് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്.

Continue Reading

Trending