ആലത്തൂര്‍ ലോക്‌സഭ മണ്ഡലത്തിലെ വോട്ടുകണക്കുകള്‍ പുറത്തുവരുമ്പോള്‍ ആശങ്കയോടെ സിപിഎം. എല്‍ഡിഎഫ് ഭരിക്കുന്ന നെല്ലിയാമ്പതി പഞ്ചായത്തിലെ ഒരു ബൂത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായ പികെ ബിജുവിന് ഒറ്റവോട്ടും ലഭിച്ചില്ല. എന്നാല്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിക്ക് രണ്ട് വോട്ട് ലഭിച്ചു. നെല്ലിയാമ്പതി പഞ്ചായത്തിലെ 138ാം നമ്പര്‍ ബൂത്തിലാണ് ബിജുവിന് വോട്ട് ലഭിക്കാതിരുന്നത്. എതിര്‍ സ്ഥാനാര്‍ത്ഥിയായ രമ്യ ഹരിദാസിന് 32 വോട്ട് ലഭിച്ചു.
ഇടതുകോട്ടയായി അറിയപ്പെടുന്ന ആലത്തൂരിലെ വോട്ടുചോര്‍ച്ച സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്. ഒറ്റ നിയമസഭ മണ്ഡലത്തിലും ബിജുവിന് ലീഡ് ലഭിച്ചില്ല. ഒരു പഞ്ചായത്തില്‍ മാത്രമാണ് ബിജു മുന്നിട്ട്‌നിന്നത്. 1.60 ലക്ഷം വോട്ടുകള്‍ക്കാണ് രമ്യ ജയിച്ചത്.
ബിജുവിന് പൂജ്യം വോട്ട് ലഭിച്ചതോടെ വോട്ടിങ് മെഷീനില്‍ തിരിമറി നടന്നെന്ന ആരോപണവുമായി സിപിഎം പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ പ്രളയം ഏറ്റവുമധികം ബാധിച്ച പ്രദേശമായിരുന്നു നെല്ലിയാമ്പതി. ഉരുള്‍പൊട്ടലില്‍ എട്ടുപേര്‍ മരിക്കുകയും ദിവസങ്ങളോളം പ്രദേശം ഒറ്റപ്പെടുകയും ചെയ്തിരുന്നു